Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ടി20യില്‍ നാലാമന്‍ ആര്? മല്‍സരം മൂന്നു പേര്‍ തമ്മില്‍- സഞ്ജുവിന് നോ ചാന്‍സ്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയ്ക്കു വ്യാഴാഴ്ച തുടക്കം കുറിക്കാനിരിക്കെ ടീമിലെ ഒരു സ്ഥാനത്തിനു വേണ്ടി വലിയ പിടിവലിയാണ് നടക്കുന്നത്. നിര്‍ണായകമായ നാലാം നമ്പറില്‍ ഇറക്കുമെന്നതാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കുഴയ്ക്കുന്ന ചോദ്യം.

നിലവില്‍ ഈ സ്ഥാനത്തിനു വേണ്ടി മൂന്നു പേര്‍ തമ്മിലാണ് പോരാട്ടം. ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരാണ് രംഗത്തുള്ളത്. സഞ്ജു സാംസണ്‍ ആദ്യ ടി20യില്‍ മാത്രമേ ടീമിലുള്ളൂ. ഈ മല്‍സരത്തില്‍ നാലാം നമ്പറിലേക്കു അദ്ദേഹവും രംഗത്തുണ്ടെങ്കിലും അവസരം ലഭിക്കാന്‍ സാധ്യത തീരെ കുറവാണ്.

1

ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പര ഇന്ത്യക്കു കടുപ്പമായിരിക്കും. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച ഇലവനെ തന്നെ ഇന്ത്യ ഇറക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്. ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത കാലത്തൊന്നും ഇന്ത്യക്കു ടി20 പരമ്പര നഷ്ടമായിട്ടില്ല.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ടി20 ഫോര്‍മാറ്റില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന, അപകടകാരയായ താരമാണ്. ഐപിഎല്ലിലെ പകുതി മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിരുന്നുള്ളൂ. പരിക്കു കാരണം തുടക്കത്തിലെയും അവസാനത്തെയും മല്‍സരങ്ങള്‍ സൂര്യക്കു നഷ്ടമായിരുന്നു.

രോഹിത്തിനെ ധോണി ഓപ്പണറാക്കാന്‍ കാരണം കാര്‍ത്തിക്! ചാംപ്യന്‍സ് ട്രോഫിയില്‍ സംഭവിച്ചതറിയാം

3

അതിനു മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരേ ടി20 പരമ്പരയില്‍ അദ്ദേഹം ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പക്ഷെ പരിക്കു കാരണം ശ്രീലങ്കയുമായുള്ള ടി20 പരമ്പര നഷ്ടമായി. അയര്‍ലാന്‍ഡിനെതിരേ അവസാനമായി കളിച്ച ടി20കളില്‍ 0, 15 എന്നിങ്ങനെയായിരുന്നു സൂര്യയുടെ സ്‌കോറുകള്‍. നിലവിലെ ഫോമിന്റെ പേരില്‍ അദ്ദേഹത്തെ എഴുതിത്തള്ളാന്‍ സാധിക്കില്ല. ഇംഗ്ലണ്ടിനെതിരേ നാലാം നമ്പറില്‍ സൂര്യ മുന്നില്‍ തന്നെയുണ്ടാവും.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഇന്ത്യന്‍ ടി20 ടീമില്‍ ഇനിയം സ്ഥാനമുറപ്പിച്ചിട്ടില്ലാത്ത താരമാണ് ശ്രേയസ് അയ്യര്‍. വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയില്‍ ഒരു ടി20യില്‍ മാത്രമേ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചുള്ളൂ. എന്നാല്‍ ശ്രീലങ്കയുമായുള്ള ടി20 പരമ്പരയില്‍ വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ ശ്രേയസ് തനിക്കു ലഭിച്ച അവസരം ശരിക്കും മുതലാക്കിയിരുന്നു. മൂന്നു കളികളിലും ഫിഫ്റ്റിയടിക്കുക മാത്രമല്ല പുറത്താവാതെ ക്രീസില്‍ നിന്ന അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസുമായിരുന്നു.

ഓര്‍മയുണ്ടോ ടി20യിലെ കന്നി സൂപ്പര്‍ ഓവര്‍? ബോസായി ഗെയ്ല്‍! കിവികള്‍ വീണു

5

പക്ഷെ സൗത്താഫ്രിക്കയമായുള്ള ടി20 പരമ്പരയില്‍ അത്ര മികച്ചതായിരുന്നില്ല ശ്രേയസിന്റെ പ്രകടനം. മിക്ക മല്‍സരങ്ങളിലും മോശമല്ലാത്ത തുടക്കം താരത്തിനു ലഭിച്ചെങ്കിലും വലിയ സ്‌കോറാക്കി മാറ്റാനായില്ല. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിനെതിരേ ശ്രേയസിനു അവസരം ലഭിക്കാനുള്ള സാധ്യതയും തീരെ കുറവാണ്.

ദീപക് ഹൂഡ

ദീപക് ഹൂഡ

സൂര്യകുമാര്‍ യാദവിനു നാലാം നമ്പറിലേക്കു ഏറ്റവുമധികം ഭീഷണിയുയര്‍ത്തുന്നത് ദീപക് ഹൂഡയാണ്. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ സൂര്യയെ മറികടന്ന് പ്ലെയിങ് ഇലവനില്‍ സ്ഥാനവും അര്‍ഹിക്കുന്നുണ്ട്. അയര്‍ലാന്‍ഡുമായുള്ള ിട20 പരമ്പരയിലെ ആദ്യ കിളിയില്‍ 47 റണ്‍സെടുത്ത ഹൂഡ രണ്ടാമത്തെ മല്‍സരത്തില്‍ കന്നി സെഞ്ച്വറിയും കുറിച്ചിരുന്നു. അതിനു ശേഷം ഡെര്‍ബിഷെയറിനെതിരേ നടന്ന സന്നാഹ ടി20യില്‍ ഫിഫ്റ്റിയും ഹൂഡ നേടിയിരുന്നു.
അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഇംഗ്ലണ്ടിനെതിരേ മാറ്റി നിര്‍ത്തുക ദുഷ്‌കരമായിരിക്കും. സൂര്യ, ശ്രേയസ് എന്നിവരെ അപേക്ഷിച്ച് ബൗള്‍ ചെയ്യാന്‍ സാധിക്കുമെന്നതും ഹൂഡയ്ക്കു പ്ലസ് പോയിന്റാണ്.

Story first published: Monday, July 4, 2022, 21:40 [IST]
Other articles published on Jul 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+