Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിനെ ധോണി ഓപ്പണറാക്കാന്‍ കാരണം കാര്‍ത്തിക്! ചാംപ്യന്‍സ് ട്രോഫിയില്‍ സംഭവിച്ചതറിയാം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരുടെ നിരയിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മുടെ സ്ഥാനം. ദീര്‍ഘകാലം വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റെന്ന ലേബലിലേക്കു ഒതുക്കപ്പെട്ടയാളായിരുന്നു ഹിറ്റ്മാന്‍. എന്നാല്‍ ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റുകളിലും ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്ന അദ്ദേഹം ഗംഭീര പ്രകടനാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

1

രോഹിത്തെന്ന ലോകോത്തര ഓപ്പണറെ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ചത് മുന്‍ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയാണ്. വെറുമൊരു മധ്യനിര ബാറ്റര്‍ മാത്രമായി ചിലപ്പോള്‍ ഒതുങ്ങേണ്ടി വരുമായിരുന്ന അദ്ദേഹത്തെ ധോണി ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തതാണ് കരിയറിലെ ടേണിങ് പോയിന്റായി മാറിയത്.

2

2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയിലായിരുന്നു രോഹിത് ആദ്യമായി ഓപ്പണറായി പരീക്ഷിക്കപ്പെടുന്നത്. ഈ റോളില്‍ കസറിയ അദ്ദേഹത്തിനു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അന്നു യഥാര്‍ഥത്തില്‍ ദിനേശ് കാര്‍ത്തിക് കാരണമായിരുന്നു രോഹിത്തിന് ഓപ്പണറാവേണ്ടി വന്നതെന്നറിയാമോ? വിക്രാന്ത് ഗുപ്തയുടെ ഷോയില്‍ സംസാരിക്കവെയായിരുന്നു രോഹിത് ഇതേക്കുറിച്ച് മുമ്പ് വെളിപ്പെടുത്തിയത്.

3

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷന്‍ സെറ്റായിക്കഴിഞ്ഞിരുന്നു. ശിഖറും (ശിഖര്‍ ധവാന്‍) മുരളി വിജയിയുമായിരുന്നു ഓപ്പണ്‍ ചെയ്യേണ്ടിയിരുന്നത്. ഞാന്‍ നാലാം നമ്പറിലാണ് ബാറ്റ് ചെയ്യാനിരുന്നത്. പക്ഷെ ദിനേശ് കാര്‍ത്തിക് അവിടെ നടന്ന രണ്ടു മല്‍സരങ്ങളില്‍ നാലാമനായി ഇറങ്ങി സെഞ്ച്വറിയടിച്ചിരുന്നു.
അതുകൊണ്ടു തന്നെ എംഎസ് ധോണിയെ ഇതു ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. നിനക്ക് ഓപ്പണറായി ഇറങ്ങാന്‍ ഇഷ്ടമാണോയെന്നു ഇതേ തുടര്‍ന്ന് അദ്ദേഹം എന്റെയടുത്ത് വന്നു ചോദിക്കുകയായിരുന്നു. തീര്‍ച്ചയായും ഞാന്‍ ശ്രമിച്ചു നോക്കാമെന്നു അദ്ദേഹത്തോടു പറയുകയായിരുന്നുവെന്നും രോഹിത് ശര്‍മ വിശദമാക്കി.

4

അതിനു മുമ്പ് ഇന്ത്യയില്‍ ഞാന്‍ രണ്ടു മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിനെതിരേ ഓപ്പണറായി കളിച്ചിരുന്നു. അതുകൊണ്ടു തന്നെ ഓപ്പണിങിനെക്കുറിച്ച് എനിക്കു ഐഡിയയുമുണ്ടായിരുന്നു. പക്ഷെ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റമുണ്ടാവുമ്പോള്‍ നിങ്ങള്‍ക്കു അതിന് അനുസരിച്ച് ഗെയിമിലും മാറ്റം വരുത്തേണ്ടതായി വരും. ബാറ്റിങിനേക്കാള്‍ നിങ്ങളുടെ മാനസികാവസ്ഥയിലാണ് പ്രധാനമായും മാറ്റമുണ്ടാവേണ്ടത്.

5

നിങ്ങള്‍ക്കു തലച്ചോര്‍ കൊണ്ട് കളിക്കേണ്ടതായി വരും. ന്യൂബോളിനെ എങ്ങനെ ടാക്കിള്‍ ചെയ്യുമെന്ന കാര്യത്തില്‍ നിങ്ങള്‍ സ്വയം സംസാരിക്കേണ്ടിയും വരും. ചിലപ്പോള്‍ ബോള്‍ ലീവ് ചെയ്യേണ്ടതായി വന്നേക്കും. ചില ഷോട്ടുകള്‍ നിങ്ങളുടെ കരുത്താരിയിക്കും. പക്ഷെ ന്യൂബോളില്‍ അവ കളിക്കാനും സാധിക്കില്ലെന്നും രോഹിത് ശര്‍മ പറയുന്നു.

6

ഓപ്പണറാവാമോയെന്നു അന്നു എംഎസ് ധോണി ചോദിച്ചപ്പോള്‍ ഞാന്‍ മാനസികമായി അതിനു തയ്യാറായിരുന്നു. കാരണം എനിക്കു ദേശീയ ടീമില്‍ കളിക്കാനുള്ള അവസരമായിരുന്നു വേണ്ടിയിരുന്നത്. അതിനു വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ടീമിനായി ഏഴാം നമ്പറില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടാലും ഞാന്‍ അതിനു തയ്യാറായിരുന്നു.
ചാംപ്യന്‍സ് ട്രോഫിയില്‍ എനിക്കു ഓപ്പണറുടെ റോളില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചു. ഇന്ത്യ ടൂര്‍ണമെന്റില്‍ വിജയിക്കുകയും ചെയ്തു. അതിനു ശേശം ഓപ്പണറായി കരിയര്‍ മുന്നോട്ടു തന്നെ പോയ്‌ക്കൊണ്ടിരിക്കുകയാണെന്നും രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.

7

2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയായിരുന്നു രോഹിത് ശര്‍മ. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 35.40 ശരാശരിയില്‍ 177 റണ്‍സാണ് ഹിറ്റ്മാന്‍ നേടിയത്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെട്ടിരുന്നു. ഉയര്‍ന്ന സ്‌കോര്‍ 65 റണ്‍സായിരുന്നു.
രോഹിത്- ശിഖര്‍ ധവാന്‍ ഓപ്പണിങ് കോമ്പിനേഷന്‍ വന്‍ വിജയമായതായിരുന്നു ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കിരീടധാരണത്തിനു പ്രധാന കാരണം. ധവാന്‍ 90.75 ശരാശരിയില്‍ 363 റണ്‍സ് ടൂര്‍ണമെന്റില്‍ വാരിക്കൂട്ടിയിരുന്നു. രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും അദ്ദേഹം നേടി. ധവാനും രോഹിത്തും കഴിഞ്ഞാല്‍ വിരാട് കോലിയായിരുന്നു (176) ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മൂന്നാമത്തെ പ്രധാന സ്‌കോറര്‍.

Story first published: Tuesday, June 28, 2022, 18:12 [IST]
Other articles published on Jun 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+