Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓര്‍മയുണ്ടോ ടി20യിലെ കന്നി സൂപ്പര്‍ ഓവര്‍? ബോസായി ഗെയ്ല്‍! കിവികള്‍ വീണു

ഫുട്‌ബോളില്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത് പെനല്‍റ്റി ഷൂട്ടൗട്ടെങ്കില്‍ ക്രിക്കറ്റില്‍ ഇതു സംഭവിക്കുക സൂപ്പര്‍ ഓവറിലാണ്. ഫുട്‌ബോൡലെന്നതു പോലെ ക്രികറ്റില്‍ കളി ടൈയാവുമ്പോഴാണ് വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവറുകള്‍ പരീക്ഷിക്കുന്നത്. സൂപ്പര്‍ ഓവറിനെ വണ്‍ ഓവര്‍ എലിമിനേറ്ററെന്നും വിളിക്കാറുണ്ട്. സാധാരണയായി ടി20 ക്രിക്കറ്റിലാണ് സൂപ്പര്‍ ഓവറുകള്‍ കാണാറുള്ളത്. ഏകദിനത്തും സൂപ്പര്‍ ഓവറുണ്ടായിട്ടുണ്ട്.

1

സൂപ്പര്‍ ഓവറില്‍ ഒരു ടീമിനു വേണ്ടി പരമാവധി മൂന്നു പേര്‍ക്കാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുക. അതായത് രണ്ടു പേര്‍ പുറത്തായാല്‍ അതോടെ ആ ടീമിന്റെ ഊഴം അവസാനിക്കുകയും ചെയ്യും. മറുഭാഗത്ത് ഒരു ബൗളര്‍ക്കു മാത്രമേ സൂപ്പര്‍ ഓവറില്‍ ബൗള്‍ ചെയ്യാന്‍ കഴിയൂ. അന്താരാഷ്ട്ര ടി20യിലെ കന്നി സൂപ്പര്‍ എപ്പോഴായിരുന്നുവെന്ന് അറിയാമോ? അതിനെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

2

2008ല്‍ ഓക്ക്‌ലാന്‍ഡില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസ്- ന്യൂസിലാന്‍ഡ് പോരാട്ടമായിരുന്നു ടൈയില്‍ കലാശിച്ചത്. ഇതോടെ സൂപ്പര്‍ ഓവറും വേണ്ടി വരികയായിരുന്നു. അന്നു ഡാനിയേല്‍ വെറ്റോറി നയിച്ച ന്യൂസിലാന്‍ഡായിരുന്നു ആദ്യം ബാറ്റ് ചെയ്തത്. അവര്‍ ഏഴു വിക്കറ്റിനു 155 റണ്‍സെടുക്കുകയായിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയ റോസ് ടെയ്ഫലറുടെ (63) ഇന്നിങ്‌സായിരുന്നു ന്യൂസിലാന്‍ഡിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 50 ബോളില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കമായിരുന്നു ഇത്. സ്‌കോട്ട് സ്‌റ്റൈറിസ് 21 റണ്‍സെടുത്തു.

IPL: സച്ചിനെയും ദാദയെയും വേണ്ടെന്നു വച്ചു, സിഎസ്‌കെയ്ക്കു ധോണി കിട്ടി!- ടീമുടമ പറയുന്നു

3

റണ്‍ചേസില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മറുപടിയും ഇതേ സ്‌കോറില്‍ തന്നെ അവസാനിക്കുകയായിരുന്നു (എട്ടിനു 155). യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ വണ്‍മാന്‍ ഷോയ്ക്കു പക്ഷെ ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ടീമംഗങ്ങളില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കാതെ പോയതായിരുന്നു ഇതിനു കാരണം. ഗെയ്ല്‍ 67 റണ്‍സുമായ മിന്നിച്ചു. 40 ബോളിള്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. സാവിയര്‍ മാര്‍ഷല്‍ 28 റണ്‍സും നേടി. വേറെയാരും 20 പ്ലസ് കടന്നില്ല.

4

ടിം സൗത്തിയെറിഞ്ഞ അവസാനത്തെ ഓവറില്‍ വിന്‍ഡീസിനു ജയിക്കാന്‍ ഏഴു റണ്‍സ് മാത്രം മതിയായിരുന്നു. പക്ഷെ സൗത്തിയുടെ മാജിക്കല്‍ ബൗളിങിനു മുന്നില്‍ വിന്‍ഡീസ് സ്തബ്ധരാവുകയായിരുന്നു. ആദ്യ ബോളില്‍ തന്നെ 19 റണ്‍സെടുത്ത ഷോണ്‍ ഫിന്‍ഡ്‌ലേയെ സൗത്തി പുറത്താക്കി. അടുത്ത ബോളില്‍ റണ്ണില്ല. മൂന്നാമത്തെ ബോളില്‍ സിംഗിള്‍. നാലാത്തെ ബോളില്‍ ഫിഡല്‍ എഡ്വാര്‍ഡ്‌സ് റണ്ണൗട്ടായി. ഇതോടെ അവസാന രണ്ട ബോളില്‍ ജയിക്കാന്‍ വേണ്ടത് ആറു റണ്‍സ്. അഞ്ചാമത്തെ ബോളില്‍ ബെന്‍ ഫോറടിച്ചതോടെ വിന്‍ഡീസ് വിജയത്തിനരികെ. അവസാന ബോളില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ ബെന്നിന് സിംഗിളെടുക്കാനേ ആയുളളൂ. ഇതോടെ മല്‍സരം ടൈ.

രോഹിത്തിനെ ധോണി ഓപ്പണറാക്കാന്‍ കാരണം കാര്‍ത്തിക്! ചാംപ്യന്‍സ് ട്രോഫിയില്‍ സംഭവിച്ചതറിയാം

5

സൂപ്പര്‍ ഓവറില്‍ ക്രിസ് ഗെയ്‌ലും സാവിയര്‍ മാര്‍ഷലുമാണ് വിന്‍ഡീസിനായി ബാറ്റ് വീശിയത്. ഒരു വിക്കറ്റിനു 25 റണ്‍സ് വിന്‍ഡീസ് വാരിക്കൂട്ടി. മുഴുവന്‍ റണ്‍സും ഗെയ്‌ലിന്റെ ബാറ്റില്‍ നിന്നായിരുന്നു. മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കമായിരുന്നു ഇത്. ആദ്യ ബോളിലും മൂന്നാമത്തെയും നാലാമത്തെയും ബോളുകളിലുമായിരുന്നു സിക്‌സറുകള്‍. അഞ്ചാമത്തെ ബോളില്‍ ബൗണ്ടറിയും പിറന്നു.
മറുപടിയില്‍ രണ്ടു വിക്കറ്റിനു 15 റണ്‍സെടുക്കാനേ ന്യൂസിലാന്‍ഡിനായുള്ളൂ. നാലാമത്തെ ബോളില്‍ തന്നെ അവരുടെ രണ്ടാമത്തെ വിക്കറ്റും വീണതോടെ സൂപ്പര്‍ ഓവര്‍ അവസാനിക്കുകയായിരുന്നു. രണ്ടു സിക്‌സറുകളാണ് സൂപ്പര്‍ ഓവറില്‍ കിവീസ് നേടിയത്. ഒന്നു ജേക്കബ് ഓറവും മറ്റൊന്ന് റോസ് ടെയ്‌ലറുമാണ് നേടിയത്

Story first published: Wednesday, June 29, 2022, 21:56 [IST]
Other articles published on Jun 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+