Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: സച്ചിനെയും ദാദയെയും വേണ്ടെന്നു വച്ചു, സിഎസ്‌കെയ്ക്കു ധോണിയെ കിട്ടി!- ടീമുടമ പറയുന്നു

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സൈനിങെന്നു വിശേഷിപ്പിക്കാവുന്നത് എംഎസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയതാണെന്നു സംശയമില്ലാതെ പറയാം. സിഎസ്‌കെയെ ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച ഫ്രാഞ്ചൈസികളിലൊന്നാക്കി മാറ്റിയത് ധോണിയാണ്. കൂടാതെ സിഎസ്‌കെ ഇത്രയും വലിയ ബ്രാന്‍ഡായി മാറിയതും അദ്ദേഹം കാരണമാണ്.

1

2008ലെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ ധോണിയുണ്ട്. രണ്ടു സീസണുകളില്‍ ചെന്നൈ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ മാത്രമാണ് അദ്ദേഹം മറ്റൊരു ടൂര്‍ണമെന്റിന്റെ ഭാഗമായത്. 2018ല്‍ സിഎസ്‌കെ ലീഗിലേക്കു തിരികെ വന്നപ്പോള്‍ ധോണിയെയും തിരിച്ചുവിളിക്കുകയായിരുന്നു. ധോണിയെ സ്വന്തമാക്കിയതിനു പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ടീമുടമ എന്‍ ശ്രീനിവാസന്‍. സ്ച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി തുടങ്ങിയ ഐക്കണ്‍ താരങ്ങള്‍ക്കു പിന്നാലെ പോവാതിരുന്നതിനാലാണ് ധോണിയെ തങ്ങള്‍ക്കു ലഭിച്ചതെന്നു അദ്ദേഹം പറയുന്നു.

1

യുവരാജ് സിങിനെ പഞ്ചാബിനു വേണമായിരുന്നു. വീരേന്ദര്‍ സെവാഗിനെ ഡല്‍ഹിക്കും രാഹുല്‍ ദ്രാവിഡിനെ ബാംഗ്ലൂരിനും സച്ചിന്‍ ടെണ്ടുല്‍ക്കറിനെ മുംബൈയ്ക്കും വേണ്ടിയിരുന്നു. ഇവരില്‍ ആരെയെങ്കിലും വേണമോയെന്നു അവര്‍ ചോദിച്ചു. ഞാന്‍ വേണ്ടെന്നു പറയുകയായിരുന്നു.
എന്റെ അച്ഛന്‍ ചില കണക്കുകള്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഐക്കണ്‍ താരത്തിനു വേണ്ടി അഞ്ചില്‍ 1.5 മില്ല്യണും മുടക്കിയാല്‍ അടുത്ത 22 കളിക്കാരെ കൊണ്ടുവരാന്‍ എത്രയാണ് ബാക്കിയുണ്ടാവുകയെന്നു താന്‍ കണക്കുകൂട്ടിയതായും എന്‍ ശ്രീനിവാസന്‍ വിശദമാക്കി.

6,6,6! തകര്‍ത്തടിച്ച് ധോണി, ക്യാച്ചെന്നു ലാറ, അല്ലെന്നു അംപയര്‍- അന്നു സംഭവിച്ചത്

3

മറ്റുള്ള ആളുകള്‍ക്കു കണക്ക് അറിയില്ലെന്നു തോന്നിയതു കാരണം എനിക്കു വളരെയധികം ആത്മവിശ്വാസം തോന്നി. ഐക്കണ്‍ താരത്തിനു 10 ശതമാനം (15 ശതമാനം) കൂടുതല്‍ നല്‍കുമെന്ന് അവര്‍ പറഞ്ഞു. കാരണം അവര്‍ക്കെല്ലാം വേണ്ടിയിരുന്നത് ഒരു ഐക്കണിനെയായിരുന്നുവെന്നും എന്‍ ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി.

4

ധോണിക്കു വേണ്ടി മുംബൈ ലേലത്തില്‍ വാഗ്ദാനം ചെയ്തത് 1.5 മില്ല്യണായിരുന്നു. അപ്പോഴാണ് തങ്ങള്‍ വാങ്ങുന്ന വിലയേറിയ താരത്തേക്കാള്‍ 15 ശതാനം അധികം ഐക്കണ്‍ താരത്തിനു നല്‍കേണ്ടി വരുമെന്ന് അവര്‍ തിരിച്ചറിഞ്ഞത്. മുംബൈ 3.5 മില്ല്യണ്‍ പഞ്ഞു. എല്ലാം നഷ്മായ അവര്‍ വീഴുകയും ചെയ്തു. അങ്ങനെയാണ് എംഎസ് ധോണി ചെന്നൈിലേക്കു വരുന്നത്. 100 ശതമാനവും കണക്ക് തന്നെയായിരുന്നു അന്നത്തെ നീക്കം. ധോണിയെ ഞങ്ങള്‍ക്കു ലഭിക്കാന്‍ മറ്റൊരു കാരണവുമില്ലെന്നും എന്‍ ശ്രീനിവാസന്‍ വിശദീകരിച്ചു.

ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടം, അമ്മ പ്രിന്‍സിപ്പാള്‍- ബുംറ ഫാന്‍സ് ഉറപ്പായും ഇവ അറിയണം

5

2008ലെ ലേലത്തില്‍ മറ്റു ഫ്രാഞ്ചൈസികളെല്ലാം തന്നെ ഐക്കണ്‍ താരത്തിനു പിറകെ പോവുകയായിരുന്നു. ലേലത്തില്‍ എംഎസ് ധോണിക്കു വേണ്ടിയായായിരുന്നു ലേലത്തില്‍ ആദ്യമായി പിടിവലി നടന്നത്. പക്ഷെ ടീമിലേക്കു വന്ന വിലയേറിയ താരത്തേക്കാള്‍ 15 ശതമാനം പണം ഐക്കണ്‍ താരത്തിനു നല്‍കണമെന്ന നിയമം അവര്‍ക്കു വിനയായി മാറി. ഐക്കണ്‍ താരത്തെയൊന്നും വാങ്ങാതിരുന്നതിനാല്‍ തന്നെ സിഎസ്‌കെയ്ക്കു കൂടുതല്‍ തുക അദ്ദേഹത്തിനു വേണ്ടി മുടക്കാനും ടീമിലേക്കു തിരികെ കൊണ്ടുവരാനും സാധിച്ചു.

6

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ സര്‍പ്രൈസ് ചാംപ്യന്‍മാരായിരുന്നു. ഈ കാരണത്താലായിരുന്നു തൊട്ടടുത്ത വര്‍ഷം ഐപിഎല്ലിനു ബിസിസിഐണ തുടക്കമിട്ടപ്പോള്‍ അദ്ദേഹത്തിനു വലിയ ഡിമാന്റുമുണ്ടായത്.
ക്യാപ്റ്റനെന്ന നിലയില്‍ സിഎസ്‌കെയ്‌ക്കൊപ്പം ഇതിനകം പല റെക്കോര്‍ഡുകളും കുറിക്കാന്‍ ധോണിക്കായിട്ടുണ്ട്. ഏറ്റവുമധികം തവണ ടീമിനെ പ്ലേഓഫിലും ഫൈനലിലുമെത്തിച്ച നായകനാണ് അദ്ദേഹം. 2023ലെ ഐപിഎല്ലിനും താന്‍ കളിക്കുമെന്നാണ് ധോണി അറിയിച്ചിരിക്കുന്നത്.

Story first published: Saturday, July 2, 2022, 9:36 [IST]
Other articles published on Jul 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+