For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

6,6,6! തകര്‍ത്തടിച്ച് ധോണി, ക്യാച്ചെന്നു ലാറ, അല്ലെന്നു അംപയര്‍- അന്നു സംഭവിച്ചത്

2006ലെ ഇന്ത്യ- വിന്‍ഡീസ് ടെസ്റ്റിലായിരുന്നു ഇത്

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഫിനിഷറുമായാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി വിശേഷിപ്പിക്കുന്നത്. റെഡ് ബോള്‍ ക്രിക്കറ്റിനേക്കാള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലാണ് അദ്ദേഹത്തെ കൂടുതല്‍ കാലം ദേശീയ ടീമില്‍ കണ്ടിട്ടുള്ളത്. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായി ടെസ്റ്റില്‍ നിന്നും കരിയറിന്റെ നല്ല കാലത്തു തന്നെ ധോണി വിരമിച്ചിരുന്നു.

1

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത് 2019ലായിരുന്നെങ്കില്‍ 2014ല്‍ തന്നെ ധോണി ടെസ്റ്റ് മതിയാക്കിയിരുന്നു. കരിയറിന്റെ തുടക്കകാലത്തു ടെസ്റ്റില്‍ ചില അഗ്രസീവ് ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിരുന്നു. ഇവയിലൊന്നാണ് 2006ല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റിലെ ഇന്നിങ്‌സ്. അന്നു ധോണിയുടെ സിക്‌സറുകളും തുടര്‍ന്നുള്ള ക്യാച്ച് വിവാദവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

2

2006ല്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ ആന്റിഗ്വയിലെ സെന്റ് ജോണ്‍സില്‍ നടന്ന ടെസ്റ്റിലായിരുന്നു നാടകീയ രംഗങ്ങള്‍. ഇന്ത്യയെ നയിച്ചത് രാഹുല്‍ ദ്രാവിഡായിരുന്നെങ്കില്‍ വിന്‍ഡീസ് നായകന്‍ മറ്റൊരു ബാറ്റിങ് ഇതിഹാസമായ ബ്രയാന്‍ ലാറയായിരുന്നു.
അന്നു ഏകദിന, ടെസ്റ്റ് പരമ്പരകളായിരുന്നു വിന്‍ഡീസില്‍ ഇന്ത്യ കളിച്ചത്. ഏകദിന പരമ്പരയില്‍ വിന്‍ഡീസിനെ ഇന്ത്യ 4-1നു തകത്തുവിട്ടിരുന്നു. തുടര്‍ന്നായിരുന്നു നാലു ടെസ്റ്റുകളുടെ പരമ്പര.

രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!

3

ആദ്യ ടെസ്റ്റില്‍ ടോസിനു ശേഷം രാഹുല്‍ ദ്രാവിഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കു 241 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടിയില്‍ വിന്‍ഡീസ് 371 റണ്‍സ് നേടുകയും 130 റണ്‍സിന്റെ ലീഡ് കൈക്കലാക്കുകയും ചെയ്തു.
രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ആറു വിക്കറ്റിനു 521 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ ഇന്ത്യ പടുത്തുയര്‍ത്തി. വസീം ജാഫറുടെ (212) ഡബിള്‍ സെഞ്ച്വറിയായിരുന്നു ഇന്ത്യയെ ഇത്രയും മികച്ച സ്‌കോറിലെത്തിച്ചത്. 399 ബോളില്‍ അദ്ദേഹം 24 ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. നായകന്‍ ദ്രാവിഡ് 62ഉം ധോണി 69ഉം റണ്‍സടുത്തു.

4

നിശ്ചിത ഓവര്‍ ശൈലിയില്‍ അറ്റാക്കിങ് ഇന്നിങ്‌സായിരുന്നു എംഎസ് ധോണി കളിച്ചത്. വെറും 52 ബോളില്‍ ആറു സിക്‌സറും നാലു ബൗണ്ടറികളുമടക്കമാണ് ധോണി 69 റണ്‍സ് വാരിക്കൂട്ടിയത്. ഡേവ് മുഹമ്മദിന്റെ് ബൗളിങില്‍ ബൗണ്ടറി ലൈനനിന് തൊട്ടരികെ വച്ച് ഇയാന്‍ ബ്രാഡ്‌ഷോ ക്യാച്ച് ചെയ്തായിരുന്നു ധോണി പുറത്തായത്.

ഭാര്യയും കോഫിയും വിട്ടൊരു കളിയില്ല!- രോഹിത്തിന്റെ അന്ധവിശ്വാസങ്ങളറിയാമോ?

5

പക്ഷെ ഈ ക്യാച്ച് അന്നു വലിയ വിവാദമായി മാറിയിരുന്നു. മുഹമ്മദിന്റെ ഈ ഓവറിലെ ആദ്യ ബോളില്‍ സിംഗിളാണ് ഇന്ത്യക്കു ലഭിച്ചത്. എന്നാല്‍ അടുത്ത മൂന്നു ബോളുകളും ധോണി നിലം തൊടീച്ചില്ല. എന്നാല്‍ സിക്‌സറിലേക്കു പറക്കുന്നതാണ് കണ്ടത്. നാലാമത്തെ സിക്‌സറിനു ശ്രമിച്ച ധോണിയെ ബൗണ്ടറിക്കു തൊട്ടരികില്‍ വച്ച് ബ്രാഡ്‌ഷോ ക്യാച്ച് ചെയ്തു.

6

പക്ഷെ ക്യാച്ചെടുക്കുമ്പോള്‍ ബ്രാഡ്‌ഷോയുടെ കാല്‍ ബൗണ്ടറി ലൈനില്‍ ടച്ച് ചെയ്തിരുന്നോയെന്നതായിരുന്നു സംശയം. ഇതോടെ ഓണ്‍ഫീല്‍ഡ് അംപയര്‍ ആസാദ് റൗഫ് ലെഗ് അംപയറായ സൈമണ്‍ ടൗഫലിന്റെ അഭിപ്രായം തേടി. പക്ഷെ അദ്ദേഹത്തിനും ഇക്കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. ഇതോടെ തീരുമാനം തേര്‍ഡ് അംപയറായ ബില്ലി ഡോക്ട്രോവിനു വിട്ടു. പക്ഷെ മതിയായ തെളിവ് അദ്ദേഹത്തിനും ലഭിച്ചില്ല.

7

ഇതിനു പിന്നാലെയാണ് ലാറ ധോണിയുടെയും റൗഫിന്റെയും അരികിലേക്കു വന്ന ശേഷം ചര്‍ച്ച നടത്തിയത്. ഫീല്‍ഡറുടെ കോള്‍ എടുക്കണമെന്നായിരുന്നു അദ്ദേഹം അംപയറോടു പറഞ്ഞത്. നിങ്ങള്‍ ക്രീസ് വിടണമെന്നായിരുന്നു ലാറ അന്നു തന്നോടു പറഞ്ഞതെന്നു പിന്നീട് ധോണിയും വെളിപ്പെടുത്തിയിരുന്നു. ക്യാച്ച് സംബന്ധിച്ച് അനിശ്ചിതത്വം തുടരവെ ക്യാപ്റ്റന്‍ ദ്രാവിഡ് ഇന്ത്യന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചതോടെ രംഗം ശാന്തമാവുകയായിരുന്നു.

Story first published: Monday, June 27, 2022, 15:24 [IST]
Other articles published on Jun 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+