പരീക്ഷിച്ച് കുളമാക്കി, ഇന്ത്യയെ ഈ ഗതിയിലാക്കിയത് ദ്രാവിഡ്! തുറന്നടിച്ച് മുന്‍ കോച്ച്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ മോശം സമയത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. അവസാന കുറച്ചു മാസങ്ങള്‍ക്കിടെയാണ് ഇന്ത്യയുടെ നില കൂടുതല്‍ വഷളായത്. യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിന്റെ ഫൈനല്‍ കാണാതെ പുറത്തായതോടെയായിരുന്നു തുടക്കം. പിന്നാലെ ഓസ്‌ട്രേലയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലും ഇന്ത്യക്കു തിരിച്ചടി നേരിട്ടു. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയേറ്റു വാങ്ങി ഇന്ത്യ പുറത്താവുകയായിരുന്നു. ഇതിനു പിന്നാലെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും പ്രതിക്കൂട്ടിലായത്.

Also Read: 2.5 ലക്ഷം വാടക വാങ്ങി 'ബിസിനസ് മാന്‍' രോഹിത്! 2.76 ലക്ഷത്തിന് വാടകയ്ക്ക് താമസിച്ച് കോലിAlso Read: 2.5 ലക്ഷം വാടക വാങ്ങി 'ബിസിനസ് മാന്‍' രോഹിത്! 2.76 ലക്ഷത്തിന് വാടകയ്ക്ക് താമസിച്ച് കോലി

ഇപ്പോഴിതാ ദ്രാവിഡിനെതിരേ വിമര്‍ശനവുമായി വന്നിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ ആദ്യകാല കോച്ചായ രാജ്കുമാര്‍ ശര്‍മ. ദ്രാവിഡിന്റെ പരിധിവിട്ട പരീക്ഷണങ്ങളാണ് ടീമിനു തിരിച്ചടിയായി കൊണ്ടിരിക്കുന്നതെന്നു ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.

ദ്രാവിഡ് പരാജയമെന്നു പറയില്ല

ദ്രാവിഡ് പരാജയമെന്നു പറയില്ല

ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡ് പരാജയമാണെന്നു ഞാന്‍ പറയില്ല. എങ്കിലും അദ്ദേഹത്തിന്റെ ചില പരീക്ഷണങ്ങള്‍ വലിയ വിജയമായിട്ടില്ലെന്നാണ് താന്‍ കരുതുന്നതെന്നു രാജ്കുമാര്‍ ശര്‍മ ഇന്ത്യ ന്യൂസ് സ്‌പോര്‍ട്‌സിനോടു സംസാരിക്കവെ വിലയിരുത്തി.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ദ്രാവിഡ് ടീമിന്റെ സ്ഥിരം കോച്ചായി ചുമതലയേല്‍ക്കുന്നത്. യുഎഇയില്‍ നടന്ന ടി20 ലോകകപ്പിനു ശേഷം അന്നത്തെ കോച്ചായിരുന്ന രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചിരുന്നു. തുടര്‍ന്നാണ് ദ്രാഡിഡിനെ നിയമിച്ചത്.

Also Read: ഹാര്‍ദിക്കല്ല, അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനായി ശ്രേയസ് മതി! കാരണങ്ങള്‍ പറഞ്ഞ് മുന്‍ താരം

പ്രതീക്ഷിച്ച ഫലം നല്‍കിയില്ല

പ്രതീക്ഷിച്ച ഫലം നല്‍കിയില്ല

നിര്‍ഭാഗ്യകരമെന്നു പറയട്ടെ രാഹുല്‍ ദ്രാവിഡിന്റെ പല തന്ത്രങ്ങളും പ്രതീക്ഷിച്ച ഫലം നല്‍കിയിട്ടില്ലെന്നു കാണാം. പക്ഷെ ഇതിന്റെ പേരില്‍ കോച്ചിനെ കുറ്റപ്പെടുത്തുന്നത് തെറ്റാണ്. പ്രതികൂലഫലങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ മുഖ്യ കോച്ചെന്ന നിലയില്‍ ദ്രാവിഡിന്റെ പ്രവര്‍ത്തനം വലിയ വിജയമായില്ലെന്നു നമുക്ക് സമ്മതിക്കേണ്ടി വരുമെന്നും രാജ്കുമാര്‍ ശര്‍മ ചൂണ്ടിക്കാട്ടി.
ദ്രാവിഡിന്റെ തന്ത്രങ്ങളില്‍ ഇന്ത്യന്‍ ആരാധകര്‍ക്കും അതൃപ്തിയുണ്ട്. കാലഹരണപ്പെട്ടതാണ് ഇപ്പോഴത്തെ തന്ത്രങ്ങളെന്നും ദ്രാവിഡിനെ മാറ്റി പുതിയ കോച്ചിനെ കൊണ്ടു വരണമെന്നുമാണ് പലരുടെയും അഭിപ്രായം.

Also Read: മൂന്നു മുതല്‍ ആറ് വരെ, സഞ്ജു എവിടെയും കളിക്കും! ഇഷാനെക്കൊണ്ട് ഇതൊന്നും പറ്റില്ല

വിമര്‍ശിച്ച് സാബ കരീമും

വിമര്‍ശിച്ച് സാബ കരീമും

ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ സാബ കരീമും നിലവിലെ ടീം മാനേജ്‌മെന്റിന്റെ പ്രകടനത്തെ വിമര്‍ശിച്ചു. 2013നു ശേഷം ഐസിസിയുടെ ഒരു കിരീടം പോലും നമുക്ക് നേടാനായിട്ടില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ താഴേക്കു പോയ്്‌ക്കൊണ്ടിരിക്കുകയാണ്. അതു മാറ്റണമെങ്കില്‍ നമുക്ക് കഠിനാധ്വാനം ചെയ്യേണ്ടതായി വരും. പുനര്‍ നിര്‍മാണമാണ് ഈ സമയത്തു ആവശ്യമെന്നും കരീം ചൂണ്ടിക്കാട്ടി.
അതേസമയം, ടി20 ഫോര്‍മാറ്റില്‍ ദ്രാവിഡിനെ മാറ്റി കൂടുതല്‍ അഗ്രസീവായ ഒരു കോച്ചിനെ കൊണ്ടുവന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ ടി20യില്‍ രോഹിത് ശര്‍മയ്ക്കു പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, December 7, 2022, 7:34 [IST]
Other articles published on Dec 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X