മൂന്നു മുതല്‍ ആറ് വരെ, സഞ്ജു എവിടെയും കളിക്കും! ഇഷാനെക്കൊണ്ട് ഇതൊന്നും പറ്റില്ല

ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളില്‍ നിന്നും സഞ്ജു സാംസണ്‍ നേരിടുന്ന അവഗണനയുടെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ടീം മാനേജ്‌മെന്റും ബിസിസിഐയുമെല്ലാം നേരിട്ടുകൊണ്ടിരിക്കുന്നത്. പലപ്പോഴും ടീമിലുണ്ടായിട്ടും കളിക്കാന്‍ പോലും അവസരം നല്‍കാതെ താരത്തെ തഴയുകയാണ്. ഏറ്റവും അവസാനമായി കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ കണ്ടത്.
ബംഗ്ലാദേശിനെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്തു. പകരം ഇഷാന്‍ കിഷനാണ് ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയത്. ഇഷാനേക്കാള്‍ മികച്ച ബാറ്ററാണ് സഞ്ജുവെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പ്രശസ്ത സ്‌പോര്‍ട്‌സ് പ്രൊഡ്യൂസറും കെകെആര്‍ ടീമിന്റെ മുന്‍ ഡയറക്ടറുമായിരുന്ന ജോയ് ഭട്ടാചാര്യ. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ജുവിനെ എവിടെയും ഇറക്കാം
ഒരു ബാറ്ററെന്ന നിലയില്‍ സഞ്ജു സാംസണിന്റെ ഏറ്റവും വലിയ പ്രത്യേകത ഏതു പൊസിഷനിലും കളിക്കാനുള്ള കഴിവാണെന്നും ചുരുക്കം ചിലര്‍ക്കു മാത്രം സാധിക്കുന്ന കാര്യമാണിതെന്നും ജോയ് ഭട്ടാചാര്യ ചൂണ്ടിക്കാട്ടി.
സഞ്ജുവിന്റെ ഏറ്റവും വലിയ ബ്യൂട്ടിയെന്നത് ബാറ്റിങില്‍ നിങ്ങള്‍ക്കു എവിടെ വേണമെങ്കിലും ഉള്‍ക്കൊള്ളിക്കാമെന്നതാണ്. മൂന്നാം നമ്പറില്‍ തുടങ്ങി ആറാം നമ്പറില്‍ വരെ എവിടെയും നിങ്ങള്‍ക്കു സഞ്ജുവിനെ ഇറക്കാമെന്നും ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.

ഇഷാന് ഓപ്പണിങ് മാത്രം
സഞ്ജു സാംസണിന്റെ ഈ മിടുക്ക് ഇഷാന്‍ കിഷനു ഇല്ലെന്നു കാണാന്‍ സാധിക്കും. ഇഷാനെ ഓപ്പണറായി കളിപ്പിക്കുന്നതാണ് ടീമിന് ഏറ്റവുമധികം ഗുണം ചെയ്യുക. ഓപ്പണിങിലേതു പോലെ മറ്റൊരു പൊസിഷനുകളില്‍ ഇഷാന് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നു കാണാമെന്നും ജോയ് ഭട്ടാചാര്യ ചൂണ്ടിക്കാട്ടി.
പക്ഷെ ടീമിനെ സംബന്ധിച്ച് കുറേക്കൂടി മൂല്യമുള്ള താരം സഞ്ജു തന്നെയാണെന്നും ബാറ്റിങില്‍ സമീപകാലത്തെ പ്രകടനങ്ങളെടുത്താല്‍ വളരെ മികച്ച ശരാശരിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: 24 വര്‍ഷമെടുത്ത് പാക് ടീം നേടിയത് ധോണി 7 വര്‍ഷം കൊണ്ട് സാധിച്ചു! മിശ്രയുടെ മാസ് മറുപടി

സഞ്ജു നോട്ടൗട്ടായി തുടര്‍ന്നു
ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ വളരെ പരിമിതമായ അവസരങ്ങള്‍ മാത്രമേ സഞ്ജു സാംസണിനു ലഭിക്കുന്നുള്ളൂവെന്നു കാണാം. പക്ഷെ അദ്ദേഹം പുറത്താവാതെ നിന്ന ഇന്നിങ്‌സുകള്‍ നോക്കൂ. ഇതു വളരെ താല്‍പ്പര്യമുണര്‍ത്തുന്ന കാര്യമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്തരം കളിക്കാര്‍ ഏതു ടീമിനും ആവശ്യമാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ സഞ്ജുവിന് തന്റെ കഴിവ് മുഴുവന്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ഇപ്പോഴും ലഭിക്കുന്നില്ലെന്നും ജോയ് ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡിനെതിരേ ഒരു മല്‍സരം മാത്രം
ന്യൂസിലാന്‍ഡില്‍ മൂന്നു വീതം ടി20കളും ഏകദിനങ്ങളുമടക്കം ആറു മല്‍സരങ്ങളിലായിരുന്നു ഇന്ത്യ കളിച്ചത്. ഇവയില്‍ ഒരു മല്‍സരം കനത്ത മഴയെ തുടര്‍ന്നു ടോസ് പോലും നടത്താന്‍ കഴിയാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ശേഷിച്ച അഞ്ചു മല്‍സരങ്ങളിലും റിഷഭ് പന്തിനെ ഇന്ത്യ കളിപ്പിച്ചപ്പോള്‍ സഞ്ജു സാംസണിനു ഒരേയൊരു അവസരം മാത്രമാണ് നല്‍കിയത്. ആദ്യ ഏകദിനത്തിലായിരുന്നു അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. ഈ കളിയില്‍ 36 റണ്‍സ് സഞ്ജു നേടുകയും ചെയ്തു. പക്ഷെ ടീമിനു ആറാമത്തെ ബൗളിങ് ഓപ്ഷന്‍ ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി ടീം മാനേജ്‌മെന്റ് അടുത്ത രണ്ടു മല്‍സരങ്ങളിലും സഞ്ജുവിനെ പുറത്തിരുത്തി ദീപക് ഹൂഡയെ കളിപ്പിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications