ഹാര്‍ദിക്കല്ല, അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനായി ശ്രേയസ് മതി! കാരണങ്ങള്‍ പറഞ്ഞ് മുന്‍ താരം
ഇന്ത്യന്‍ ടി20 ടീമില്‍ വൈകാതെ വലിയ അഴിച്ചുപണികളുണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ടീമിന്റെ മോശം പ്രകടനം പരിഗണിച്ചാണിത്. കിരീട ഫേവറിറ്റുകളിലൊന്നായിരുന്ന ഇന്ത്യ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയേറ്റു വാങ്ങി പുറത്താവുകയായിരുന്നു.
ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും രോഹിത് ശര്‍മയെ മാറ്റി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പുതിയ ടി20 നായകനാക്കുമെന്നാണ് വിവരം. പുതിയ സെലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐ ഉടന്‍ തിരഞ്ഞെടുക്കും. അതിനു ശേഷമായിരിക്കും ഹാര്‍ദിക്കിനെ സ്ഥിരം ക്യാപ്റ്റനായി പ്രഖ്യാപിക്കുക. അതിനിടെ ഹാര്‍ദിക്കിനെയല്ല, ശ്രേയസ് അയ്യരെയാണ് ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാക്കേണ്ടതെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ താരം മനീന്ദര്‍ ശര്‍മ.

മൂന്നു നാലു വര്‍ഷമായി പറയുന്നു
ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളുടെ സ്ഥിരം ക്യാപ്റ്റനായി ശ്രേയസ് അയ്യരെ നിയമിക്കണമെന്നതു ഞാന്‍ മൂന്ന്- നാലു വര്‍ഷശമായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ്. നായകസ്ഥാനത്തേക്കു എന്റെ ഫേവറിറ്റ് ശ്രേയസാണ്. ഐപിഎല്ലിലും മറ്റു ടീമുകളെയുമെല്ലാം നയിക്കുമ്പോഴും അവന്റെ ക്യാപ്റ്റന്‍സി എന്നെ ആകര്‍ഷിച്ചിരുന്നു. കളിയെക്കുറിച്ച് നന്നായി ചിന്തിക്കുന്നയാളാണ് ശ്രേയസെന്നാണ് തനിക്കു തോന്നിയിട്ടുള്ളതെന്നും മനീന്ദര്‍ സിങ് വ്യക്തമാക്കി.

വളരെ പോസിറ്റീവ്
ശ്രേയസ് അയ്യര്‍ വളരെ പോസിറ്റീവ് ചിന്താഗതിയുള്ള, ആത്മവിശ്വാസമുള്ള ക്രിക്കറ്ററാണ്. ബാറ്റ് ചെയ്യുമ്പോഴുള്ള അവന്റെ സമീപനത്തില്‍ നിങ്ങള്‍ക്കു ഇതു കാണാന്‍ സാധിക്കും. ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുമ്പോഴെല്ലാം റണ്ണിനായി ശ്രേയസ് ശ്രമിച്ചുകൊണ്ടിരിക്കാറുണ്ട്. ടീമിനു വേണ്ടി കുറച്ചുസമയം ഞാന്‍ ക്രീസില്‍ ചെലവഴിക്കേണ്ടതുണ്ട് എന്നും അതിനുശേഷം റണ്ണെടുക്കണമെന്നും ചിന്തിക്കുന്നവരില്‍ ഒരാളാണ് ശ്രേയസെന്നും മനീന്ദര്‍ സിങ് വിലയിരുത്തി.
തുടക്കത്തില്‍ ബൗണ്ടറികളോ, സിക്‌സറുകളോ നേടാനായില്ലെങ്കില്‍ ശ്രേയസ് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കുന്നത് കാണാം. ഗ്യാപ്പുകള്‍ കണ്ടെത്തി സിംഗിളുകള്‍ക്കു വേണ്ടി അവന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അത് നല്ലൊരു ഗുണമാണെന്നും സിങ് കൂട്ടിച്ചേര്‍ത്തു.
Also Read: IND vs BAN: ആ ദൗര്‍ബല്യം ഇന്ത്യയെ വലക്കുന്നു, രോഹിത്തിന് എളുപ്പമല്ല! ചൂണ്ടിക്കാട്ടി കൈഫ്

എല്ലാ ഫോര്‍മാറ്റും കളിപ്പിക്കണം
ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യക്കു വേണമെങ്കില്‍ വൈറ്റ് ബോള്‍ ടീമിന്റെ നായകനാക്കാം. അതില്‍ എനിക്കു വിരോധമില്ല. പക്ഷെ നായകസ്ഥാനത്തേക്കു എന്റെ ചോയ്‌സ് ശ്രേയസ് അയ്യരാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടീമിന്റെ നായകസ്ഥാനത്തേക്കു അവനെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. എല്ലാ ഫോര്‍മാറ്റുകളിലും സ്ഥിരമായി കളിക്കാന്‍ ശ്രേയസിനു ഇന്ത്യ അവസരങ്ങള്‍ നല്‍കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വളരെ ബുദ്ധിശാലിയായ ക്രിക്കറ്റര്‍ കൂടിയാണ് അവനെന്നും മനീന്ദര്‍ സിങ് അഭിപ്രായപ്പെട്ടു.
Also Read: കോലിക്ക് കീഴില്‍ കത്തിക്കയറി, രോഹിത് ക്യാപ്റ്റനായപ്പോഴേക്കും നിറം മങ്ങി! അഞ്ച് പേരിതാ

മൂന്നു ഫോര്‍മാറ്റിലും കളിച്ചു
ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും ശ്രേയസ് അയ്യര്‍ ഇതിനകം കളിച്ചുകഴിഞ്ഞു. പക്ഷെ ഒരു ഫോര്‍മാറ്റിലും തന്റെ സ്ഥാനം ഇനിയും ഉറപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. 49 ടി20കളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ ശ്രേയസ് ഏഴു ടെസ്റ്റുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. നിലവില്‍ ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ശ്രേയസ്.
അതേസമയം, ക്യാപ്റ്റന്‍സിയിലേക്കു വന്നാല്‍ ഐപിഎല്ലില്‍ നിലവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നായകനാണ് താരം. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റനായിരുന്ന ശ്രേയസ് ടീമിനെ ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ വരെയെത്തിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications