ത്രിപാഠി, തിലക്, തെവാത്തിയ, മൊഹ്സിന്‍... അരങ്ങേറാത്തവരുടെ ഇന്ത്യന്‍ ടി20 ടീം പൊളിയല്ലേ?

പ്രതിഭാശാലകളായ ക്രിക്കറ്റര്‍മാരാല്‍ സമ്പന്നമായ രാജ്യമാണ് ഇന്ത്യ. ഐപിഎല്ലിന്റെ വരവിനു ശേഷം കഴിവുറ്റ ക്രിക്കറ്റര്‍മാരെ കണ്ടെത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് കൂടുതല്‍ എളുപ്പവുമായി മാറിയിരിക്കുകയാണ്. ഐപിഎല്ലിന്റെ ഓരോ സീസണുകളിലും പുതിയ താരോദയങ്ങളെ നമുക്ക് കാണാന്‍ സാധിക്കും. ഇവരില്‍ ചിലര്‍ ദേശീയ ടീമിലേക്കു വരികയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.

Also Read: IND vs NZ: സോറി ധവാന്‍, മെല്ലപ്പോക്ക് നടത്താതെ വഴിമാറൂ! റുതുരാജ് വരണമെന്ന് ഫാന്‍സ്Also Read: IND vs NZ: സോറി ധവാന്‍, മെല്ലപ്പോക്ക് നടത്താതെ വഴിമാറൂ! റുതുരാജ് വരണമെന്ന് ഫാന്‍സ്

പക്ഷെ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയിട്ടും ഇന്ത്യക്കായി ഇനിയും അരങ്ങേറാന്‍ സാധിച്ചിട്ടില്ലാത്ത കളിക്കാരെയും നമുക്ക് കാണാന്‍ സാധിക്കും. ഇങ്ങനെയുള്ള അണ്‍ക്യാപ്ഡ് താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു ടി20 ഇലവനെ ഇന്ത്യ ഇറക്കിയാല്‍ ആരൊക്കെയുണ്ടാവുമെന്നു പരിശോധിക്കാം.

അഭിഷേക്, ത്രിപാഠി (ഓപ്പണര്‍മാര്‍)

അഭിഷേക്, ത്രിപാഠി (ഓപ്പണര്‍മാര്‍)

ഇന്ത്യന്‍ അണ്‍ക്യാപ്ഡ് ടി20 ഇലവന്റെ ഓപ്പണര്‍മാര്‍ അഭിഷേക് ശര്‍മയും രാഹുല്‍ ത്രിപാഠിയുമായിരിക്കും. 135 മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള അഭിഷേകിനു വളരെ മികച്ച രീതിയില്‍ ഇന്നിങ്‌സിനു വേഗത കൂട്ടുവാനും സാധിക്കും. സ്പിന്‍ ബൗലിങിനെ വളരെ നന്നായി കൈകാര്യം ചെയ്യുന്ന അഭിഷേക് ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ്. അവസാന സീസണില്‍ ഓപ്പണറയി കളിച്ച അഭിഷേക് ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്തു.
ത്രിപാഠിയാവട്ടെ ഇതിനകം ഇന്ത്യന്‍ ടീമിലേക്കു വിളിവന്നിട്ടുള്ള താരമാണെങ്കിലും അരങ്ങേറാന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഓപ്പണിങില്‍ മാത്രമല്ല ബാറ്റിങില്‍ ഏതു പൊസിഷനിലും കളിക്കാന്‍ അദ്ദേഹത്തിനു കഴിയും. മാത്രമല്ല പേസ്, സ്പിന്‍ ബൗളിങിനെ ഒരുപോലെ നേരിടാനും മിടുക്കനാണ്. ഐപിഎല്ലില്‍ നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായ ശ്രദ്ധേയായ പ്രകടനം നടത്തിയിട്ടുള്ള ത്രിപാഠി കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പവും തിളങ്ങി.

തിലക്, പാട്ടിധര്‍, ജിതേഷ് (വിക്കറ്റ് കീപ്പര്‍)

തിലക്, പാട്ടിധര്‍, ജിതേഷ് (വിക്കറ്റ് കീപ്പര്‍)

മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ കളിക്കുക തിലക് വര്‍മ, രജത് പാട്ടിധര്‍, ജിതേഷ് ശര്‍മ എന്നിവരാണ്. ടീമിന്റെ വിക്കറ്റ് കാക്കുന്നത് ജിതേഷായിരിക്കും. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം അരങ്ങേറിയ താരമാണ് തിലക്. രണ്ടു ഫിഫ്റ്റികളടക്കം 397 റണ്‍സ് തിലക് നേടുകയും ചെയ്തു.
29 കാരനായ പാട്ടിധറിന്റെ ടി20 സ്‌ട്രൈക്ക് റേറ്റ് 148 ആണ്. 44 ഇന്നിങ്‌സുകളില്‍ നിന്നാണിത്. കഴിഞ്ഞ ഐപിഎല്‍ എലിമിനേറ്ററില്‍ ആര്‍സിബിക്കായി അദ്ദേഹം 49 ബോളുകളില്‍ സെഞ്ച്വറിയടിച്ചിരുരുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ 272 റണ്‍സും വിജയ് ഹസാരെ ട്രോഫിയില്‍ ആറ് ഇന്നിങ്‌സുകളില്‍ നിനനും മൂന്നു ഫിഫ്റ്റികളും പാട്ടിധര്‍ നേടിയിരുന്നു.
ജിതേഷിനു ടി20യില്‍ 76 മല്‍സരങ്ങളില്‍ നിന്നും 148 സ്‌ട്രൈക്ക് റേറ്റുണ്ട്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പം താരം ഐപിഎല്ലില്‍ അരങ്ങേറുകയും ചെയ്തു. സീസണില്‍ 164 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റി ജിതേഷിനുണ്ടായിരുന്നു.

Also Read: IND vs NZ: റിഷഭ് വീണ്ടും ഫ്‌ളോപ്പ്, മോശം ഷോട്ട് കളിച്ച് പുറത്ത്, ട്രന്റിങ്ങായി സഞ്ജു

പരാഗ്, തെവാത്തിയ ഹംഗര്‍ഗേക്കര്‍ (ഓള്‍റൗണ്ടര്‍മാര്‍)

പരാഗ്, തെവാത്തിയ ഹംഗര്‍ഗേക്കര്‍ (ഓള്‍റൗണ്ടര്‍മാര്‍)

അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ടി20 ഇലവന്റെ ഓള്‍റൗണ്ടര്‍മാര്‍ റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ എന്നിവരുമായിരിക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് പരാഗ്. കഴിഞ്ഞ മുഷ്താഖ് അലി ട്രോഫിയില്‍ 165 സ്‌ട്രൈക്ക് റേറ്റോടെ 253 റണ്‍സെടുത്ത താരം വിജയ് ഹസാരെ ട്രോഫിയില്‍ എട്ടിന്നിങ്‌സുകളില്‍ മൂന്നു സെഞ്ച്വറികളും കുറിച്ചു.
തെവാത്തിയയുടെ മിടുക്ക് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്കൊപ്പം നമ്മള്‍ കണ്ടു കഴിഞ്ഞതാണ്. മികച്ചൊരു ഫിനിഷറും കൂടിയാണ് തെവാത്തിയ. ഭേദപ്പെട്ട സ്പിന്നറുമായ അദ്ദേഹത്തിനു ബൗളിങില്‍ ടീമിനു ബ്രേക്ക്ത്രൂകള്‍ നല്‍കാനും സാധിക്കും.
കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം കിരീടവിജയത്തില്‍ പങ്കാളിയായ താരമാണ് ഹംഗര്‍ഗേക്കര്‍. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ താരം ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുണ്ടായിരുന്നെങ്കിലും അരങ്ങേറാനായില്ല.

Also Read: ഇവരെ ഇനി ഇന്ത്യന്‍ ടീമിലെടുക്കരുത്! ആഭ്യന്തരം കളിച്ച് ഫോം തെളിയിക്കട്ടെ, നാല് പേര്‍

സായ് കിഷോര്‍, കുല്‍ദീപ്, മൊഹ്‌സിന്‍

സായ് കിഷോര്‍, കുല്‍ദീപ്, മൊഹ്‌സിന്‍

ആര്‍ സായ് കിഷോറാണ് ഇലവനിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കിഷോര്‍ അഞ്ചു മല്‍സരങ്ങളില്‍ കളിച്ചിരുന്നു. 40 ടി20കളില്‍ കളിച്ച താരത്തിന്റെ ഇക്കോണമി റേറ്റ് 4.49 മാത്രമാണ്.
ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍ കുല്‍ദീപ് സെന്നും മൊഹ്‌സിന്‍ ഖാനുമാണ്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു സെന്‍. കന്നി സീസണില്‍ തന്നെ മിന്നുന് പ്രകടനം നടത്തുകയും ചെയ്തു. ഇടംകൈയന്‍ പേസര്‍ മൊഹ്‌സിന്‍ ഖാനും കഴിഞ്ഞ ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി 5.96 ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്യുകയും ചെ്‌യ്തു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, November 30, 2022, 19:13 [IST]
Other articles published on Nov 30, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X