For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: റിഷഭ് വീണ്ടും ഫ്‌ളോപ്പ്, മോശം ഷോട്ട് കളിച്ച് പുറത്ത്, ട്രന്റിങ്ങായി സഞ്ജു

സഞ്ജു സാംസണ്‍ 11 ഏകദിനത്തില്‍ നിന്ന് 66 ശരാശരിയില്‍ കളിച്ചിട്ടും പ്ലേയിങ് 11 അവസരമില്ല

1

ക്രൈസ്റ്റ്ചര്‍ച്ച: സമീപകാലത്തായി ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ ഏറ്റവും കുഴപ്പിക്കുന്ന ചോദ്യങ്ങളിലൊന്ന് വിക്കറ്റ് കീപ്പറായി ആര് വേണമെന്നതായിരുന്നു. സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവര്‍ തമ്മിലായിരുന്നു ഈ സ്ഥാനത്തിനായി പ്രധാന പോരാട്ടം. സഞ്ജു സാംസണ്‍ 11 ഏകദിനത്തില്‍ നിന്ന് 66 ശരാശരിയില്‍ കളിച്ചിട്ടും പ്ലേയിങ് 11 അവസരമില്ല. അതേ സമയം മോശം ഫോം തുടര്‍ന്നിട്ടും റിഷഭ് പന്ത് പ്ലേയിങ് 11 തുടരുകയാണ്.

ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന മൂന്നാം മത്സരത്തിലും ഇന്ത്യ റിഷഭിനെ പിന്തുണച്ച് സഞ്ജുവിനെ പുറത്താക്കുകയാണ് ചെയ്തത്. എന്നാല്‍ വീണ്ടും ടീം മാനേജ്‌മെന്റിനെ സമ്മര്‍ദ്ദത്തിലാക്കി റിഷഭ് നിരാശപ്പെടുത്തിയിരിക്കുകയാണ്. നാലാമനായി ക്രീസിലെത്തിയ റിഷഭ് 16 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 10 റണ്‍സാണ് നേടിയത്. ഇതോടെ വീണ്ടും റിഷഭിനെതിരേ വിമര്‍ശനം ശക്തമായിരിക്കുകയാണ്.

മോശം ഷോട്ട് കളിച്ച് പുറത്ത്

സമീപകാലത്തൊന്നും മികച്ച പ്രകടനം നടത്താനാവാത്തതിന്റെ സമ്മര്‍ദ്ദം റിഷഭ് പന്തിനുണ്ട്. അതുകൊണ്ട് തന്നെ ഷോട്ട് സെലക്ഷനിലടക്കം താരത്തിന് പാളുന്നു. ടൈമിങ് നഷ്ടമായ റിഷഭിന്റെ ഷോട്ട് സെലക്ഷനും പാളുന്നു. മൂന്നാം ഏകദിനത്തില്‍ അല്‍പ്പം കൂടി ക്ഷമ കാട്ടാന്‍ റിഷഭ് തയ്യാറായില്ലെന്നതാണ് വസ്തുത. ഡാരില്‍ മിച്ചല്‍ ഷോട്ട് ബോളെറിഞ്ഞ് റിഷഭിനെ പരീക്ഷിച്ചപ്പോള്‍ ഈ കുരുക്കില്‍ കൃത്യമായി റിഷഭ് വീണു. പുള്‍ഷോട്ടിന് ശ്രമിച്ച് ഗ്ലെന്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കിയാണ് റിഷഭ് പുറത്തായത്. അനാവശ്യ ഷോട്ടെന്ന് തന്നെ റിഷഭിന്റെ ഷോട്ടിനെ വിശേഷിപ്പിക്കാം.

1

ഇനിയും റിഷഭിന് അവസരം നല്‍കരുത്

മോശം ഫോമില്‍ കളിച്ചിട്ടും തുടര്‍ച്ചയായി റിഷഭിന് അവസരം ലഭിക്കുന്നതിനെതിരേ വിമര്‍ശനം ശക്തം. രൂക്ഷ ഭാഷയിലുള്ള വിമര്‍ശനമാണ് താരത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. റിഷഭിനെ ഇനിയെങ്കിലും ഒഴിവാക്കാന്‍ തയ്യാറാകണമെന്നും ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം കണ്ടെത്തി തിരിച്ചെത്താന്‍ അവസരം നല്‍കണമെന്നുമാണ് പല പ്രമുഖരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ എന്ന മുന്‍തൂക്കത്തില്‍ വീണ്ടും വീണ്ടും റിഷഭിന് ടീമില്‍ അവസരം ലഭിക്കുകയാണ്. ടീമിന്റെ ബാധ്യതയായി റിഷഭ് മാറിയിരിക്കുകയാണെന്ന് പറയാം.

ട്രന്റിങ്ങായി സഞ്ജു

റിഷഭ് വീണ്ടും ഫോം ഔട്ടായതോടെ സഞ്ജു സാംസണ്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രന്റിങ്ങായിരിക്കുകയാണ്. ട്വിറ്ററിലടക്കം സഞ്ജുവിനോട് നീതികാട്ടണമെന്ന തരത്തില്‍ വലിയ ക്യാംപെയ്ന്‍ നടത്തുന്നുണ്ട്. കളിച്ച് മികവ് തെളിയിച്ചിട്ടും സഞ്ജുവിന് എന്തുകൊണ്ട് അവസരം ലഭിക്കുന്നില്ലെന്നതാണ് ആരാധകരുടെ ചോദ്യം. ടീം മാനേജ്‌മെന്റിന് എന്തുകൊണ്ടാണ് ഇപ്പോഴും സഞ്ജുവിനെ വിശ്വാസമില്ലാത്തതെന്നാണ് വിമര്‍ശനമായി ഉയരുന്ന ചോദ്യം. ആറാം നമ്പറില്‍ പക്വതയോടെ കളിക്കാന്‍ തനിക്ക് സാധിക്കുമെന്ന് തെളിയിച്ചിട്ടും സഞ്ജുവിന് സ്ഥാനം ബെഞ്ചില്‍ത്തന്നെ.

1

ആര് മാറി വന്നാലും സഞ്ജുവിന്റെ കാര്യത്തില്‍ മാറ്റമില്ല

ഇന്ത്യന്‍ ടീമിനൊപ്പം ഏഴ് വര്‍ഷത്തിലേറെയായി കളിക്കുന്ന താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ അവസരം ലഭിച്ചത് നോക്കിയാല്‍ നിരാശപ്പെടേണ്ടി വരും. എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നീ നായകന്മാര്‍ക്കൊന്നും സഞ്ജുവിന്റെ മികവില്‍ വിശ്വാസം ഉണ്ടായില്ല. രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായി എത്തിയപ്പോഴെങ്കിലും സഞ്ജുവിന് കൂടുതല്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പഴയ അവസ്ഥ തന്നെ. പുതിയ സെലക്ഷന്‍ കമ്മിറ്റി വന്നാലും സഞ്ജുവിന്റെ അവസ്ഥ മാറാന്‍ സാധ്യതയില്ല. കളിച്ച് മികവ് കാട്ടിയിട്ടും അവസരമില്ലാത്തതിനാല്‍ സഞ്ജു വിരമിച്ച് വേറെ രാജ്യത്തിനായി കളിക്കണമെന്ന് പറയുന്നവരും ഏറെ.

ഇനിയെങ്കിലും സഞ്ജുവിനെ പരിഗണിക്കൂ

റിഷഭിന്റെ പ്രകടനം തുടര്‍ച്ചയായി മോശമാകുന്ന സാഹചര്യത്തില്‍ ഇന്ത്യ സഞ്ജുവിനെ ഇനിയെങ്കിലും പരിഗണിക്കണമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. എന്നാല്‍ സഞ്ജുവില്‍ ഇപ്പോഴും ടീം മാനേജ്‌മെന്റ് വലിയ പ്രതീക്ഷ വെക്കുന്നില്ല. റിഷഭ് ഫ്‌ളോപ്പാകുന്ന സാഹചര്യത്തില്‍ ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷനെ വരുന്ന പരമ്പരകള്‍ മുതല്‍ ഇന്ത്യ പിന്തുണക്കുമോ അതോ സഞ്ജുവിനോട് നീതികാട്ടുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Wednesday, November 30, 2022, 9:30 [IST]
Other articles published on Nov 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+