രോഹിത് വിഷയം എളുപ്പം പരിഹരിക്കാമായിരുന്നു- എങ്ങനെയെന്നു ഗംഭീര്‍ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ചാ വിഷയം രോഹിത് ശര്‍മയുടെ പരിക്കിനെക്കുറിച്ചും ഫിറ്റ്‌നസിനെക്കുറിച്ചുമാണ്. ഇത് വലിയ ആശയക്കുഴപ്പങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയം ഇത്രമാത്രം വിവാദം ആവുമായിരുന്നില്ലെന്നും എളുപ്പത്തില്‍ ഇതു പരിഹരിക്കാമായിരുന്നുവെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

രോഹിത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ക്കു പോലും കൃത്യമായ ധാരണയില്ലെന്നതാണ് യാഥാര്‍ഥ്യം. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കു മുമ്പ് കോലി തന്നെ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു ഇക്കാര്യത്തില്‍ വ്യക്തത കൊണ്ടു വരുന്നതിനു വേണ്ടി രോഹിത്, ഫിസിയോ, ശാസ്ത്രി, കോലി, മുഖ്യ സെലക്ടര്‍ സുനില്‍ ജോഷി എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി ബിസിസിഐ ഒരു വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു.

രോഹിത്തിന്റെ കാര്യത്തില്‍ ഒരുപാട് പേരെ ഉള്‍പ്പെടുത്താതെ പ്രധാനപ്പെട്ടവരെ മാത്രം പരിഗണിച്ച് ആശയവിനിമയം നടത്തിയിരുന്നെങ്കില്‍ പ്രശ്‌നം ഇത്ര വഷളാവുമായിരുന്നില്ലെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. മൂന്നു പേരെ മാത്രമേ ഈ വിഷയത്തില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. രോഹിത് ശര്‍മയുടെ പരിക്കുമായി ബന്ധപ്പെട്ട വിഷയം ഇത്ര മാത്രം വഷളാവില്ലായിരുന്നു. വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതായിരുന്നു ഇത്.

ഇന്ത്യന്‍ ആരാധകര്‍ തന്നോട് ഒരിക്കലും പൊറുക്കില്ല! കാരണം സച്ചിന്‍- വെളിപ്പെടുത്തി മഗ്രാത്ത്

IND vs AUS: 350ന് മുകളില്‍ ചേസ് ചെയ്യാന്‍ അവന്‍ വേണം! അല്ലാതെ ഇന്ത്യ ജയിക്കില്ല- ചോപ്ര

ഒരുപാട് പേരെ ഇതിലേക്കു വലിച്ചിഴയ്‌ക്കേണ്ടിയിരുന്നില്ല. മുഖ്യ ഫിസിയോ, മുഖ്യ കോച്ച്, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ മൂന്നു പേരില്‍ മാത്രം ഒതുങ്ങേണ്ട കാര്യമായിരുന്നു ഇത്. ഈ മൂന്നു പേര്‍ക്കിടയില്‍ ശരിയായ ആശയവിനിമയം നടക്കേണ്ടിയിരുന്നു. എങ്കില്‍ ഇത് ഇങ്ങനെ വഷളാവില്ലായിരുന്നു. ഓരോ ഘട്ടത്തിലും ശാസ്ത്രിയിലൂടെ കോലിയെ വിവരം അറിയിക്കുകയും ചെയ്യേണ്ടത് പ്രധാനമായിരുന്നുവെന്നും ഗംഭീര്‍ വിശദമാക്കി.

നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് രോഹിത്. യുഎഇയില്‍ നടന്ന ഐപിഎല്‍ ഫൈനലിനു ശേഷം രോഹിത് ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരേ ഈ മാസം 17ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവസാനത്തെ രണ്ടു ടെസ്റ്റുകളില്‍ മാത്രമേ രോഹിത് കളിക്കാന്‍ സാധ്യതയുള്ളൂ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, December 1, 2020, 13:11 [IST]
Other articles published on Dec 1, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X