വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മങ്കാദ് റണ്ണൗട്ട്, ബൗളര്‍ക്കെതിരേ അശ്ലീല ആംഗ്യം കാണിച്ച് സിഎസ്‌കെ താരം! വന്‍ വിമര്‍ശനം

എന്‍ ജഗദീശനാണ് വിവാദത്തിലായിരിക്കുന്നത്

ക്രിക്കറ്റില്‍ ഒരിടവേളയ്ക്കു ശേഷം മങ്കാദ് റണ്ണൗട്ടും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം വലിയ വിവാദത്തിനു വഴിയൊരുക്കിയിരിക്കുകയാണ്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലാണ് സംഭവം നടന്നത്. ബൗള്‍ റിലീസ് ചെയ്യും മുമ്പ് ക്രീസ് വിട്ട താരത്തെ ബൗളര്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസും നെല്ലൈ റോയല്‍ കിങ്‌സും ഏറ്റുമുട്ടിയപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍.

രണ്ടു ബോളില്‍ 21 റണ്‍സ്! വീരു അതും ചെയ്തു- നാണംകെട്ടത് പാക് പടരണ്ടു ബോളില്‍ 21 റണ്‍സ്! വീരു അതും ചെയ്തു- നാണംകെട്ടത് പാക് പട

വ്യത്യസ്ത ടീമുകള്‍ക്കായി കളിച്ച ബാബ അപരിജിതും എന്‍ ജഗദീശനും തമ്മിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരം കൂടിയായ ജഗദീശനെ അപരിജിത് മങ്കാദിങ് നടത്തുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ജഗദീശന്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് വലിയ വിവാദത്തിനു തിരി കൊളുത്തിയിരിക്കുന്നത്.

1

മങ്കാദിങ് റണ്ണൗട്ട് ഐസിസി അടുത്തിടെ നിയമവിധേയമാക്കിയിരുന്നു. ബൗള്‍ റിലീസ് ചെയ്യുന്നതിനു മുമ്പ് നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് വിടുകയാണെങ്കില്‍ ബൗളര്‍ക്കു അയാളെ പുറത്താക്കാമെന്നാണ് നിയമം. മാത്രമല്ല ഇത്തരം പുറത്താക്കലുകള്‍ റണ്ണൗട്ടിന്റെ പരിധിയില്‍ കൊണ്ടു വരികയും ചെയ്തിട്ടുണ്ട്.
അതുകൊണ്ടു തന്നെ ജഗദീശനെതിരേ അപരിജിത് നടത്തിയ റണ്ണൗട്ട് നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും താരത്തിന്റെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റമാണ് ഫാന്‍സിനു രോഷമുണ്ടാക്കിയത്. പുറത്തായി ക്രീസ് വിടുന്നതിനിടെ ജഗദീശന്‍ പല തവണ ബൗളര്‍ക്കും എതിര്‍ ടീമിനും നേരേ നടുവിരലുയര്‍ത്തി അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു.

2

ഈ പുറത്താക്കല്‍ നടത്തുന്നതിനു മുമ്പ് തന്നെ ഓഫ് സ്പിന്നര്‍ കൂടിയായ അപരിജിത് ഒരു മുന്നറിയിപ്പ് ജഗദീശനു നല്‍കിയിരുന്നു. ബൗള്‍ ചെയ്യാനുള്ള റണ്ണപ്പിനിടെ പെട്ടെന്നു പിന്‍മാറിയായിരുന്നു ക്രീസിനു പുറത്തേക്കു ഇറങ്ങി നിന്ന ജഗദീശന് താരം മുന്നറിയത്. പക്ഷെ ജഗദീശന്‍ ഇതു ഗൗരവമായി എടുക്കാതെ വീണ്ടും ബൗള്‍ ചെയ്യും മുമ്പ് നോണ്‍ സ്‌ട്രൈക്കറുടെ ക്രീസില്‍ നിന്നും പുറത്തേക്കു ഇറങ്ങിയതോടെ അപരിജിത് സ്റ്റംപ് ചെയ്യുകയായിരുന്നു.

അക്തറും സഹീറും ഒരേ ടീമില്‍! ഒപ്പം വീരു, അഫ്രീഡി, സങ്കക്കാര- എന്നിട്ടും ടീം തോറ്റു

3

സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് എന്‍ ജഗദീശനു നേരൈ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. താരത്തെ വിലക്കണമെന്നു പോലും ചിലര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. നേരത്തേ ഐപിഎല്ലില്‍ തമിഴ്‌നാടിന്റെ തന്നെ ആര്‍ അശ്വിന്‍ സമാനമായ റണ്ണൗട്ട് നടത്തി വിവാദനായകനായിരുന്നു. അതുമായി ബന്ധപ്പെടുത്തിയും ട്വീറ്റുകളുണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറെയായിരുന്നു അശ്വിന്

4

അശ്വിന്‍, അപരാജിത്- പേര് തുടങ്ങുന്നത് എയില്‍
ജോസ്, ജഗദീശന്‍- പേര് തുടങ്ങുന്നത് ജെയില്‍.
നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ ബാറ്ററെ റണ്ണൗട്ടാക്കന്നതില്‍ ഐപിഎല്ലും ടിഎന്‍പിഎല്ലും ഒരുപോലെയെന്നായിരുന്നു ഒരു ട്വീറ്റ്.
നേരത്തേ ക്രീസ് വിട്ട നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുള്ള എന്‍ ജഗദീശന്‍ റണ്ണൗട്ടാക്കപ്പെട്ടു. ഇത്തരം പുറത്താക്കലുകള്‍ സാധാരണത്തേതു പോലെ പരിഗണിക്കാനുള്ള സമയമായിരിക്കുകയാണെന്നായിരുന്നു ഒരു പ്രതികരണം.

T20 World cup: സ്ലോ ബാറ്റിങ്, ആരാധകരെ 'വെറുപ്പിച്ച' ഇന്ത്യക്കാര്‍- ഒന്നാമന്‍ ധോണി!

5

തമിഴ്‌നാട് പ്രീമിയര്‍ ലീഗ് മല്‍സരത്തിനിടെ നടുവിരല്‍ കാണിച്ച എന്‍ ജഗദീശനെ അടുത്ത സീസണിലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ നിന്നു വിരക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു യൂസര്‍ കുറിച്ചു.
എന്‍ ജഗദീശന്റെ അടുത്ത കാര്യം ഇനിയെന്താണ്? ബൗള്‍ഡോ, ക്യാച്ചോ നല്‍കി പുറത്താവുകയാണെങ്കില്‍ നിങ്ങള്‍ നടുവിരല്‍ കാണിക്കാറുണ്ടോ? വളരെ മോശം പെരുമാറ്റമാണിതെന്നു ഒരു യൂസര്‍ ആഞ്ഞടിച്ചു.

6

നിങ്ങള്‍ക്കു ഗെയിമിലെ നിയമങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെങ്കില്‍ ക്രിക്കറ്റ് കളിക്കുന്നത് മതിയാക്കൂ ജഗദീശന്‍. അംഗീകരിക്കാനവാത്ത പെരുമാറ്റമാണ് ഇതെന്നായിരുന്നു ഒരു വിമര്‍ശനം.
ജഗദീശന്‍, നിങ്ങളുടെ ഔദ്യോഗിത ട്വിറ്റര്‍ ഹാന്റിലില്‍ നിന്നും പ്രൊഫഷണലെന്നത് നീക്കം ചെയ്യൂ. നിങ്ങള്‍ സ്വയമൊരു കായിക താരമെന്നാണോ വിളിക്കുന്നത്? തീര്‍ത്തും അപലപനീയമെന്നു ഒരു യൂസര്‍ കുറിച്ചു.

Story first published: Friday, June 24, 2022, 12:05 [IST]
Other articles published on Jun 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X