Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്തറും സഹീറും ഒരേ ടീമില്‍! ഒപ്പം വീരു, അഫ്രീഡി, സങ്കക്കാര- എന്നിട്ടും ടീം തോറ്റു

ലോക ക്രിക്കറ്റിലെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാരുടെ നിരയിലാണ് പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷുഐബ് അക്തര്‍, ഇന്ത്യയുടെ സഹീര്‍ ഖാന്‍ എന്നിവരുടെ സ്ഥാനം. വലംകൈ- ഇടംകൈ ബൗളര്‍മാര്‍ മാത്രമല്ല രണ്ടു പേരും തീര്‍ത്തും വ്യത്യസ്തമായ ബൗളിങ് ആക്ഷനുള്ളവരുമായിരുന്നു. എന്നാല്‍ ബൗളിങ് മൂര്‍ച്ചയുടെ കാര്യത്തില്‍ അക്തറും സഹീറു ഒരുപോലെ മിടുക്കരായിരുന്നു. ഇരുവരും ഒരുമിച്ച് ഒരേ ടീമിനായി കളിക്കുന്നത് ആലോചിച്ചു നോക്കിയിട്ടുണ്ടോ? അത് അസംഭവ്യമെന്നു ചിന്തിക്കാന്‍ വരട്ടെ.

ഇതു സംഭവിക്കുക തന്നെ ചെയ്തിട്ടുണ്ട്. ആഫ്രോ ഏഷ്യ കപ്പില്‍ ഏഷ്യന്‍ ഇലവനു വേണ്ടിയായിരുന്നു ഈ രണ്ടു ബൗളിങ് ഐക്കണുകള്‍ ഒരുമിച്ച് ഇറങ്ങിയത്. പക്ഷെ ഇവരുടെ സാന്നിധ്യത്തിനും അന്നു ടീമിനെ വിജയിപ്പിക്കാനായില്ല. ത്രില്ലറില്‍ ആഫ്രിക്കന്‍ ഇലവന്‍ രണ്ടു റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

1

2005ല്‍ സെഞ്ചൂറിയനില്‍ വച്ചു നടന്ന മല്‍സരത്തില്‍ വമ്പന്‍മാരുടെ വലിയ നിര തന്നെ ഇരുടീമുകളിലുമുണ്ടായിരുന്നു. ഏഷ്യന്‍ ഇലവനെ നയിച്ചത് പാകിസ്താന്റെ ഇന്‍സാമുള്‍ ഹഖായിരുന്നു. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ശ്രീലങ്കയുടെ വിക്കറ്റ് കീപ്പിങ് ഇതിഹാസം കുമാര്‍ സങ്കക്കാരയുമായിരുന്നു ഓപ്പണര്‍മാര്‍.

2

ഇവരെക്കൂടാതെ പാകിസ്താന്റെ മുഹമ്മദ് യൂസുഫ്, ഷാഹിദ് അഫ്രീഡി. അബ്ദുള്‍ റസാഖ്, ബംഗ്ലാദേശിന്റ മുഹമ്മദ് അഷ്‌റഫുള്‍ എന്നിവരും ഏഷ്യന്‍ ഇലവനിലുണ്ടായിരുന്നു. ബൗളിങില്‍ അക്തര്‍, സഹീര്‍ എന്നിവരെക്കൂടാതെ അനില്‍ കുംബ്ലെ, മുത്തയ്യ മുരളീധരന്‍, ആശിഷ് നെഹ്‌റ എന്നിവരും കളിച്ചു.

ആഫ്രിക്കന്‍ ഇലവനെ നയിച്ചത് സൗത്താഫ്രിക്കയുടെ ഷോണ്‍ പൊള്ളോക്കായിരുന്നു. എബി ഡിവില്ലിയേഴ്‌സ്, ജാക്വസ് കാലിസ്, മാര്‍ക്ക് ബൗച്ചര്‍, ജസ്റ്റിന്‍ കെംപ്, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവരായിരുന്നു ടീമിലെ പ്രധാനപ്പെട്ട താരങ്ങള്‍.

വീരുവിന്റെ തലയ്‌ക്കെറിഞ്ഞ് ലീ, അതും രണ്ടുവട്ടം! പിന്നെ കണ്ടത് അടിയുടെ തൃശൂര്‍പൂരം

3

ആദ്യം ബാറ്റ് ചെയ്ത ആഫ്രിക്കന്‍ ഇലവനെ സഹീര്‍ ഖാനും ഷുഐബ് അക്തറും ചേര്‍ന്ന് തകര്‍ത്തു. ഇരുവരുടെയും പേസാക്രമണത്തിനു മുന്നില്‍ 200 പോലും തികയ്ക്കാന്‍ അവര്‍ക്കായില്ല. 50 ഓവര്‍ മാച്ചില്‍ 44.3 ഓവറില്‍ വെറും 198 റണ്‍സിന് ആഫ്രിക്കന്‍ ഇലവന്‍ പുറത്തായി. പുറത്താവാതെ 78 റണ്‍സെടുത്ത ആഷ്വല്‍ പ്രിന്‍സായിരുന്നു ആഫ്രിക്കന്‍ ഇലവനെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. മാര്‍ക്ക് ബൗച്ചര്‍ 42ഉം എബിഡി 24ഉം ബൊയെറ്റ ഡിപ്പെനാര്‍ 14ഉം റണ്‍സ് നേടി. മറ്റാരും രണ്ടക്കം കടന്നില്ല.

4

മൂന്നു വിക്കറ്റെടുത്ത സഹീറായിരുന്നു ബൗളിങില്‍ മികച്ചുനിന്നത്. എട്ടോവറില്‍ 37 റണ്‍സിന് അദ്ദേഹം മൂന്നു പേരെ പുറത്താക്കി. അക്തറിന്റെ മികച്ച പിന്തുണയും സഹീറിനു ലഭിച്ചു. അക്തര്‍ 7.3 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 40 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്തു. ആശിഷ് നെഹ്‌റ, അനില്‍ കുംബ്ലെ, മുത്തയ്യ മുരളീധരന്‍, ഷാഹിദ് അഫ്രീഡി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.

നീ കളിച്ചത് 25 ടെസ്റ്റ്, സച്ചിനടിച്ചത് 40 സെഞ്ച്വറി- സ്ലെഡ്ജ് ചെയ്ത ക്ലാര്‍ക്കിന്റെ വായടപ്പിച്ച വീരു

5

ലോകോത്തര ബാറ്റര്‍മാരുള്‍പ്പെട്ട ഏഷ്യന്‍ ഇലവന്‍ 199 റണ്‍സെന്ന ലക്ഷ്യം അനായാസം ചേസ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ സൗത്താഫ്രിക്കയുടെ മറുപടി ശക്തമായിരുന്നു. ഏഷ്യന്‍ ഇലവന്റെ ചേസ് 48.1 ഓവറില്‍ 196 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ സെവാഗ്- സങ്കക്കാര സഖ്യം 50 റണ്‍സ് നേടിയ ശേഷമായിരുന്നു ഏഷ്യന്‍ ഇലവന്‍ തകര്‍ന്നത്. പിന്നീട് അവര്‍ക്കു തുടരെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.

6

38 റണ്‍സെടുത്ത റസാഖും 35 റണ്‍സ് നേടിയ സങ്കക്കാരയുമാണ് ഏഷ്യന്‍ ഇലവന്റെ പ്രധാന സ്‌കോറര്‍മാര്‍. കുംബ്ലെ 24ഉം സെവാഗ് 21ഉം സഹീര്‍ പുറത്താവാതെ 20ഉം റണ്‍സെടുത്തു. മൂന്നു വിക്കറ്റുകള്‍ വീതം പങ്കിട്ട പൊള്ളോക്കും കാലിസും ചേര്‍ന്നാണ് ആഫ്രിക്കന്‍ വിജയമൊരുക്കിയത്. കെംപ് രണ്ടു വിക്കറ്റും നേടി.

Story first published: Thursday, June 23, 2022, 17:13 [IST]
Other articles published on Jun 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+