വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തും കോലിയും ഉടക്കില്‍! ഒന്നിപ്പിക്കാന്‍ ശാസ്ത്രിയുടെ തന്ത്രം-വെളിപ്പെടുത്തി ശ്രീധര്‍

ഇന്ത്യന്‍ ടീമില്‍ കോലി പക്ഷം-രോഹിത് പക്ഷം എന്നീ രണ്ട് തട്ടുകളുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളാണ് വിരാട് കോലിയും രോഹിത് ശര്‍മയും. രണ്ട് പേരും ബാറ്റിങ്ങുകൊണ്ട് ഇന്ത്യയെ വിസ്മയിപ്പിച്ചവര്‍. കോലിക്കൊപ്പം ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായി മാറാന്‍ രോഹിത്തിനായി. കോലി നായകനായപ്പോള്‍ സമ്മര്‍ദ്ദം നല്‍കി ഒപ്പം രോഹിത്തും വളര്‍ന്നു.

കോലി ഇന്ത്യയുടെ നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനത്തേക്കെത്തിയത് രോഹിത് ശര്‍മയായിരുന്നു. ഒരു കാലത്ത് രണ്ട് പേരും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ലെന്ന വാര്‍ത്ത സജീവമായിരുന്നു.

ഇന്ത്യന്‍ ടീമില്‍ കോലി പക്ഷം-രോഹിത് പക്ഷം എന്നീ രണ്ട് തട്ടുകളുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെയും ഒരു സമയത്ത് ഇത് ചെറുതായി ബാധിച്ചിരുന്നു. രണ്ട് പേരും അധികം സംസാരിക്കാറ് പോലുമില്ലായിരുന്നു.

രവി ശാസ്ത്രി പരിശീലകനായിരിക്കെ കോലിക്ക് വലിയ പിന്തുണ നല്‍കി. എല്ലാ തീരുമാനങ്ങളും ഇരുവരും മാത്രം ചേര്‍ന്നെടുത്തതിലടക്കം രോഹിത് പക്ഷത്തിന് വിയോജിപ്പുണ്ടായിരുന്നു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തതോടെ രവി ശാസ്ത്രി ഇടപെട്ടാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്.

ഇപ്പോഴിതാ രോഹിത്തിനെയും കോലിയേയും ഒന്നിപ്പിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഫീല്‍ഡിങ് പരിശീലകനായ ആര്‍ ശ്രീധര്‍. തന്റെ ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

Also Read: IND vs AUS: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കൂടുതല്‍ ജയം, ഇന്ത്യന്‍ നായകന്മാരില്‍ മുന്നിലാര്?Also Read: IND vs AUS: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കൂടുതല്‍ ജയം, ഇന്ത്യന്‍ നായകന്മാരില്‍ മുന്നിലാര്?

2019 ലോകകപ്പിന് ശേഷം വലിയ പ്രശ്‌നമുണ്ടായി

2019 ലോകകപ്പിന് ശേഷം വലിയ പ്രശ്‌നമുണ്ടായി

2019ലെ ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരായ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം ഡ്രസിങ് റൂമില്‍ പ്രശ്‌നങ്ങളുണ്ടെന്ന തരത്തില്‍ വലിയ തരത്തില്‍ വാര്‍ത്തകളുണ്ടായി. രോഹിത്ത് പക്ഷം-കോലി പക്ഷം എന്നിങ്ങനെ രണ്ട് പക്ഷം ഇന്ത്യന്‍ ടീമിലുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു.

രണ്ട് പേരും സാമൂഹ്യ മാധ്യമങ്ങളില്‍ അണ്‍ഫോളോ ചെയ്തുവെന്ന റിപ്പോര്‍ട്ടുകളുണ്ടായി. ലോകകപ്പിലെ തോല്‍വി കഴിഞ്ഞ് 10 ദിവസത്തിന് ശേഷം ഞങ്ങള്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്കായി അമേരിക്കയിലേക്ക് പോയി.

അവിടെയെത്തിയ ശേഷം രവി ആദ്യം ചെയ്തത് കോലിയോടും രോഹിത്തിനോടും സംസാരിക്കുകയായിരുന്നു. ഇന്ത്യന്‍ ടീം ശക്തമായി മുന്നോട്ട് പോകാന്‍ രണ്ട് പേരും ഒരുമിച്ച് പോകേണ്ടതായുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ എന്ത് വേണമെങ്കിലും ചര്‍ച്ചയായാലും സീനിയര്‍ താരങ്ങളെന്ന നിലയില്‍ രണ്ട് പേരും ഒരുമിച്ച് പോകേണ്ടതിന്റെ ആവിശ്യകത ചൂണ്ടിക്കാട്ടുകയും പ്രശ്‌നങ്ങള്‍ നിര്‍ത്തണമെന്ന് പറയുകയും ചെയ്തു.

ടീമെന്ന നിലയില്‍ മുന്നോട്ട് പോകാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഞാനും പറഞ്ഞു'-ശ്രീധര്‍ ബുക്കിലൂടെ വെളിപ്പെടുത്തി.

Also Read: IND vs AUS: പ്ലേയിങ് 11 ആരൊക്കെ?നാല് സ്ഥാനങ്ങളില്‍ ആശയക്കുഴപ്പം!ആരൊക്കെ പുറത്തിരിക്കും?

ഇതിന് ശേഷം ബന്ധം മെച്ചപ്പെട്ടു

ഇതിന് ശേഷം ബന്ധം മെച്ചപ്പെട്ടു

രവി ശാസ്ത്രി രണ്ട് പേരും തമ്മിലുള്ള പ്രശ്‌നം സംസാരിച്ച് പരിഹരിച്ച ശേഷം ഇരുവരും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. മൈതാനത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ചെയ്യുകയും പരസ്പരം പിന്തുണക്കുകയും നേട്ടങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി.

'കോലിയും രോഹിതും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടത് അതിന് ശേഷം കണ്ടാല്‍ മനസിലാവും. രവി ലളിതമായി കാര്യങ്ങള്‍ പറഞ്ഞത് രണ്ട് പേര്‍ക്കും മനസിലായി. രണ്ട് പേരും ഒരുമിച്ചിരിക്കുകയും സംസാരിക്കുകയും ചെയ്യാന്‍ തുടങ്ങി. അതിന് ശേഷം പ്രശ്‌നങ്ങളുണ്ടാവാതെയുള്ള ശ്രദ്ധ ഉണ്ടായി. പരസ്പരം ബഹുമാനിക്കാനും പിന്തുണക്കാനും തുടങ്ങി'-ശ്രീധര്‍ കുറിച്ചു.

Also Read:IND vs AUS: ഗില്‍ പ്ലേയിങ് 11 വേണ്ട!പക്ഷെ അവന്‍ കളിക്കണം-കൗതുക അഭിപ്രായവുമായി ഡികെ

ഇപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍

ഇപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍

ഇപ്പോള്‍ വിരാട് കോലിയും രോഹിത് ശര്‍മയും അടുത്ത സുഹൃത്തുക്കളാണ്. രോഹിത്തിന് കീഴില്‍ കളിക്കുമ്പോഴും കോലിക്ക് സീനിയര്‍ താരമെന്ന നിലയിലും മുന്‍ താരമെന്ന നിലയിലുമുള്ള എല്ലാ പരിഗണനയും ലഭിക്കുന്നുണ്ട്.

അവസാന ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യയെ ഒറ്റക്ക് തോളിലേറ്റി വിരാട് കോലി വിജയത്തിലേക്കെത്തിച്ചു. വിജയ റണ്‍സ് നേടിയ ശേഷം ഓടിയെത്തിയ രോഹിത് കോലിയെ എടുത്തുയര്‍ത്തിയാണ് ആഘോഷിച്ചത്.

കോലിയുടെ നേട്ടങ്ങളെ കൈയടിച്ച് രോഹിത് പ്രോത്സാഹിപ്പിക്കുന്നതും ഇപ്പോള്‍ കാണാം. ഈ വര്‍ഷം ഏകദിന ലോകകപ്പടക്കം വലിയ ടൂര്‍ണമെന്റുകള്‍ വരാനിരിക്കെ രണ്ട് പേരും ഒത്തൊരുമയോടെ കളിക്കുന്നത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.

Story first published: Saturday, February 4, 2023, 20:13 [IST]
Other articles published on Feb 4, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X