Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഗില്‍ പ്ലേയിങ് 11 വേണ്ട!പക്ഷെ അവന്‍ കളിക്കണം-കൗതുക അഭിപ്രായവുമായി ഡികെ

1

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് വലിയ തലവേദനയായിരിക്കുന്നത് പരിക്കാണ്. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയ ഇന്ത്യക്ക് ഇത്തവണ തട്ടകത്തില്‍ പരമ്പര പിടിക്കേണ്ടതായുണ്ട്.

സ്റ്റാര്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിന്റെ പരിക്കാണ് ഇന്ത്യയുടെ പ്രധാന തലവേദന. സൂപ്പര്‍ താരം കാര്‍ അപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തില്‍ പോയതോടെ പകരക്കാരനെ കണ്ടെത്താനാവാതെ ഇന്ത്യ പ്രയാസപ്പെടുകയാണ്.

ആരെ പരിഗണിച്ചാലും റിഷഭിന്റെ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കില്ല. റിഷഭിന്റെ അഭാവം തലവേദനയായിരിക്കുന്നതിന് പിന്നാലെയാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേല്‍ക്കുന്നത്. മധ്യനിരയില്‍ ശ്രേയസിന്റെ അഭാവം നികത്താന്‍ ആരെന്നതും വലിയ ചോദ്യം.

കെ എല്‍ രാഹുല്‍ തിരിച്ചെത്തുന്നതോടെ താരത്തെ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറാക്കാന്‍ സാധ്യത കൂടുതലാണ്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് രാഹുല്‍. അങ്ങനെ വന്നാല്‍ അഞ്ചാം നമ്പറില്‍ ശ്രേയസിന് പകരം സൂര്യകുമാര്‍ യാദവ്-ശുബ്മാന്‍ ഗില്‍ എന്നിവരിലൊരാള്‍ക്ക് അവസരം ലഭിച്ചേക്കും.

ഇപ്പോഴിതാ ഇന്ത്യ ആരെ അഞ്ചാം നമ്പറില്‍ കളിപ്പിക്കണമെന്നതില്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്.

സൂര്യകുമാര്‍ കളിക്കണം

സൂര്യകുമാര്‍ കളിക്കണം

മിന്നും ഫോമിലുള്ള ശുബ്മാന്‍ ഗില്ലിനെ ഇന്ത്യ കളിപ്പിക്കേണ്ടെന്നും ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനായി സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കണമെന്നുമാണ് കാര്‍ത്തിക് അഭിപ്രായപ്പെട്ടത്. 'ശ്രേയസ് അയ്യര്‍ക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ സൂര്യകുമാര്‍ യാദവ്-ശുബ്മാന്‍ ഗില്‍ എന്നിവരിലാര് വേണമെന്നത് ചോദ്യമായി വരും.

വ്യക്തിപരമായി സൂര്യകുമാര്‍ യാദവ് കളിക്കണമെന്നാണ് അഭിപ്രായം. സ്പിന്നിനെ നന്നായി കളിക്കുന്ന താരമാണ് സൂര്യ. ഇന്ത്യ സ്പിന്‍ പിച്ചൊരുക്കുമ്പോള്‍ സൂര്യക്ക് തിളങ്ങാനാവും. അവന് അവസരം നല്‍കുകയാണ് വേണ്ടത്. മിന്നും ഫോമിലാണ് സൂര്യയുള്ളത്'-ക്രിക് ബസ്സിനോട് സംസാരിക്കവെ കാര്‍ത്തിക് പറഞ്ഞു.

Also Read: IND vs NZ: 'ഇത് നീ വെച്ചോ', പൃഥ്വിക്ക് ട്രോഫി കൈമാറി ഹര്‍ദിക്-അപമാനിക്കുന്നുവെന്ന് ഫാന്‍സ്

ശുബ്മാന്റെ ഫോം കാണാതിരിക്കാനാവില്ല

ശുബ്മാന്റെ ഫോം കാണാതിരിക്കാനാവില്ല

ശുബ്മാന്‍ ഗില്‍ സമീപകാലത്തായി മിന്നും ഫോമിലാണ്. കളിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശുബ്മാന് സാധിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടി20യില്‍ സെഞ്ച്വറിയുമടക്കം നേടി ശുബ്മാന്‍ കൈയടി നേടിയിരുന്നു.

ശുബ്മാന്റെ നിലവിലെ ഫോം കണ്ടില്ലെന്ന് നടിച്ച് സൂര്യയെ പ്ലേയിങ് 11 എത്തിക്കുക പ്രയാസമാവും. കാരണം ടി20യില്‍ തിളങ്ങുന്നുണ്ടെങ്കിലും ഏകദിനത്തില്‍ വലിയ സ്ഥിരത കാട്ടാന്‍ സൂര്യക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ടെസ്റ്റില്‍ തിളങ്ങുക പ്രയാസം.

ഓസീസിന്റെ ബൗളിങ് കരുത്ത് മികച്ചതാണ്. 360 ഡിഗ്രി ഷോട്ടുകള്‍ ടെസ്റ്റില്‍ കളിക്കാന്‍ പ്രയാസമാണ്. ഇതിനോടകം ഓസ്‌ട്രേലിയക്കെതിരേ കളിച്ച് മികവ് കാട്ടാന്‍ ശുബ്മാന് സാധിച്ചിട്ടുണ്ട്. സമീപകാല ഫോമും പരിഗണിക്കുമ്പോള്‍ ശുബ്മാനെ ഇന്ത്യ പരിഗണിക്കുന്നതാവും നന്നാവുക.

Also Read: IND vs NZ: സെഞ്ച്വറിക്ക് കരുത്തായത് ഹര്‍ദിക്കിന്റെ ഉപദേശം! പറഞ്ഞതിങ്ങനെ-വെളിപ്പെടുത്തി ഗില്‍

രോഹിത്-രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട്

രോഹിത്-രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട്

ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടില്‍ ആരൊക്കെയെന്നതും പ്രധാന ചോദ്യമാണ്. കെ എല്‍ രാഹുലിന്റെ സമീപകാല ഫോം വിലയിരുത്തുമ്പോള്‍ ശുബ്മാന്‍ ഓപ്പണറാവുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക. എന്നാല്‍ രാഹുലിനെ ഇന്ത്യ പെട്ടെന്ന് തഴയില്ല.

രോഹിത്തിനും വിരാട് കോലിക്കുമൊപ്പം ഇന്ത്യന്‍ ടീമില്‍ വലിയ സ്ഥാനം അര്‍ഹിക്കുന്നവനാണ് രാഹുല്‍. സമീപകാലത്തായി രാഹുല്‍ ഫിറ്റ്‌നസ് പ്രശ്‌നവും നേരിടുന്നുണ്ട്. ഭാവി നായകനെന്ന നിലയില്‍ ഇന്ത്യ പരിഗണിക്കുന്ന രാഹുലിനെത്തന്നെ രോഹിത്തിനൊപ്പം ഓപ്പണറാക്കാനാണ് സാധ്യത കൂടുതല്‍.

എന്നാല്‍ ആദ്യത്തെ രണ്ട് ടെസ്റ്റിലെ പ്രകടനം വിലയിരുത്തി ടീമില്‍ മാറ്റങ്ങളുണ്ടാവും. അനുഭവസമ്പന്നനായ രാഹുലിന് ആദ്യ രണ്ട് മത്സരങ്ങളും മുതലാക്കാനാവാത്ത പക്ഷം പ്ലേയിങ് 11 നിന്ന് മാറിക്കൊടുക്കേണ്ടി വന്നേക്കും. ഗില്‍ പുറത്ത് അവസരത്തിനായി കാത്തിരിക്കുന്നത് രാഹുലിന് സമ്മര്‍ദ്ദം നല്‍കുന്ന കാര്യമാണെന്നുറപ്പ്.

Story first published: Friday, February 3, 2023, 14:28 [IST]
Other articles published on Feb 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+