Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: 'ഇത് നീ വെച്ചോ', പൃഥ്വിക്ക് ട്രോഫി കൈമാറി ഹര്‍ദിക്-അപമാനിക്കുന്നുവെന്ന് ഫാന്‍സ്

1

അഹമ്മാദാബാദ്: ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന നായകനായി ഹര്‍ദിക് പാണ്ഡ്യയെന്ന ഓള്‍റൗണ്ടര്‍ മാറുകയാണ്. ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയും അലമാരയിലെത്തിച്ചതോടെ ഹര്‍ദിക് 2024ലെ ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നു.

ന്യൂസീലന്‍ഡിനെതിരായ പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം മത്സരത്തില്‍ 168 റണ്‍സിന്റെ റെക്കോഡ് ജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുബ്മാന്‍ ഗില്ലിന്റെ (126*) സെഞ്ച്വറിക്കരുത്തില്‍ 234 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 12.1 ഓവറില്‍ 66 റണ്‍സില്‍ കൂടാരം കയറി.

പരമ്പര വിജയികള്‍ക്കുള്ള ട്രോഫി സ്വീകരിച്ച് മടങ്ങിയെത്തിയ ഹര്‍ദിക് പൃഥ്വി ഷാക്കാണ് ട്രോഫി കൈമാറിയത്. ഇന്ത്യ ഒരു മത്സരത്തില്‍ പോലും കളിപ്പിക്കാത്ത പൃഥ്വിക്ക് ഹര്‍ദിക് ട്രോഫി കൈമാറിയത് തികച്ചും അപ്രതീക്ഷിത നീക്കമായിരുന്നു.

ഇപ്പോഴിതാ പൃഥ്വിക്ക് ട്രോഫി കൈമാറിയ ഹര്‍ദിക്കിന്റെ പ്രവര്‍ത്തിയെ അനുകൂലിച്ചും വിമര്‍ശിച്ചും ആരാധകര്‍ രംഗത്തെത്തുകയാണ്. ആരാധക പ്രതികരണങ്ങള്‍ നോക്കാം.

പൃഥ്വി ഷാ ഹാപ്പി

പൃഥ്വി ഷാ ഹാപ്പി

അപ്രതീക്ഷിതമായാണ് ഹര്‍ദിക് പരമ്പര വിജയികള്‍ക്കുള്ള ട്രോഫി പൃഥ്വിക്ക് കൈമാറിയത്. അതുകൊണ്ട് തന്നെ താരം വളരെ സന്തോഷവാനുമായി. ട്രോഫി ചുമലില്‍വെച്ച് ആഘോഷിക്കുന്ന പൃഥ്വി ഷായുടെ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.

നായകന്റെ പ്രവര്‍ത്തി പൃഥ്വിക്ക് സന്തോഷം നല്‍കുന്നതാണെങ്കിലും പല ആരാധകര്‍ക്കും ഇത് ഉള്‍ക്കൊള്ളാനായിട്ടില്ല. പൃഥ്വിയെ അപമാനിക്കുന്നതിന് തുല്യമാണിതെന്നാണ് ചില ആരാധകര്‍ പ്രതികരിക്കുന്നത്. ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം നല്‍കാതെ പുറത്തിരുത്തിയിട്ട് പരമ്പര ട്രോഫി നല്‍കി സന്തോഷിപ്പിക്കാന്‍ നോക്കുന്നത് ശരിയല്ലെന്നും ആരാധകര്‍ പ്രതികരിക്കുന്നു.

Also Read: IND vs NZ: വിമര്‍ശിച്ചവര്‍ കാണൂ, ഗില്‍ ഷോ! സൂപ്പര്‍ സെഞ്ച്വറി-ആരാധക പ്രതികരണങ്ങളിതാ

ഒരു മത്സരം പോലും കളിച്ചില്ല

ഒരു മത്സരം പോലും കളിച്ചില്ല

ഇന്ത്യ ഒരു മത്സരത്തില്‍ പോലും പൃഥ്വി ഷായെ കളിപ്പിച്ചില്ല. വലിയ ഇടവേളക്ക് ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയ താരമാണ് പൃഥ്വി ഷാ. മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റില്‍ ബാറ്റുകൊണ്ടും നായകനെന്ന നിലയിലും തിളങ്ങാന്‍ താരത്തിനായിരുന്നു.

ട്രിപ്പിള്‍ സെഞ്ച്വറി പ്രകടനമടക്കം നടത്തിയതോടെ ഇന്ത്യ പൃഥ്വിയെ ന്യൂസീലന്‍ഡ് പര്യടനത്തിലേക്ക് പരിഗണിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും പരിഗണിച്ചില്ല. മോശം ഫോമിലുള്ള ഇഷാന്‍ കിഷന് തുടര്‍ച്ചയായി അവസരം ലഭിച്ചപ്പോഴും ഒരവസരം പോലും പൃഥ്വിക്ക് നല്‍കാത്തത് ആരാധകരെയും താരത്തെയും നിരാശപ്പെടുത്തുന്നു.

പൃഥ്വിക്ക് എന്ന് അവസരം ലഭിക്കും?

പൃഥ്വിക്ക് എന്ന് അവസരം ലഭിക്കും?

പൃഥ്വിയെ ഇനി എന്നാണ് ഇന്ത്യയുടെ പ്ലേയിങ് 11 കാണാന്‍ സാധിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇനിയുള്ള ഇന്ത്യയുടെ ശ്രദ്ധ കൂടുതലും ഏകദിന ഫോര്‍മാറ്റിലാവും.

നിലവില്‍ ഏകദിനത്തില്‍ മികച്ചൊരു ടീം ഇന്ത്യക്കുണ്ട്. ഈ പദ്ധതികളില്‍ പൃഥ്വിക്ക് ഇടമില്ല. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ഏകദിന പരമ്പരയിലൊന്നും പൃഥ്വിക്ക് സീറ്റ് പ്രതീക്ഷിക്കാനാവില്ല. ന്യൂസീലന്‍ഡിനെതിരേ അവസരം ലഭിക്കുകയും മികവ് കാട്ടുകയും ചെയ്തിരുന്നെങ്കില്‍ പൃഥ്വിക്ക് അല്‍പ്പമെങ്കിലും പ്രതീക്ഷവെക്കാമായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ പൃഥ്വിക്ക് ഇന്ത്യയുടെ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തുക വളരെ പ്രയാസമുള്ള കാര്യമാണെന്ന് തന്നെ പറയാം. ഐപിഎല്ലില്‍ സജീവമായിട്ടുള്ള പൃഥ്വി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിശ്വസ്തനാ ഓപ്പണറാണ്. ഇത്തവണത്തെ സീസണ്‍ താരത്തിന്റെ കരിയറില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Also Read: അവന്‍ ഇന്ത്യയുടെ ഭാവി 'സൂപ്പര്‍ ഹീറോ', മുംബൈ ഇന്ത്യന്‍സ് താരത്തെക്കുറിച്ച് ജഡേജ

ശുബ്മാന്‍ ഗില്ലിന്റെ വളര്‍ച്ച

ശുബ്മാന്‍ ഗില്ലിന്റെ വളര്‍ച്ച

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ് പൃഥ്വി ഷാ. അന്ന് ഷായുടെ സഹതാരമായിരുന്നു ശുബ്മാന്‍ ഗില്‍. ഓപ്പണിങ്ങില്‍ ഇരുവരുമായിരുന്നു ഇറങ്ങിയിരുന്നു. ആദ്യം ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത് പൃഥ്വിക്കായിരുന്നു. നന്നായി തുടങ്ങിയെങ്കിലും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് വിലക്ക് നേരിട്ടത് തിരിച്ചടിയായി.

ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഓപ്പണറെന്ന നിലയില്‍ ഗില്‍ വളരെയധികം വളര്‍ന്നിരിക്കുന്നു. ടി20യിലും സെഞ്ച്വറി പ്രകടനം നടത്തി കൈയടി നേടിയതോടെ പൃഥ്വിക്ക് ഇനിയൊരു തിരിച്ചുവരവ് നടത്തുക കടുപ്പമായിരിക്കുമെന്ന് പറയാം.

Story first published: Thursday, February 2, 2023, 11:30 [IST]
Other articles published on Feb 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+