Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ ഇന്ത്യയുടെ ഭാവി 'സൂപ്പര്‍ ഹീറോ', മുംബൈ ഇന്ത്യന്‍സ് താരത്തെക്കുറിച്ച് ജഡേജ

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. ഇടം കൈയന്‍ താരം പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ടീമിന് പുറത്തായിരുന്നു. ഇപ്പോള്‍ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കളിക്കുന്നതിന് മുന്നോടിയായി രഞ്ജി ട്രോഫി കളിച്ച ജഡേജ സൗരാഷ്ട്രക്കായി പന്തുകൊണ്ട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ പ്ലേയിങ് 11 ജഡേജയും ഉണ്ടാവുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

സൗരാഷ്ട്രക്കായി കളിച്ച് ബാംഗ്ലൂരിലേക്ക് മടങ്ങവെ ജഡേജക്കൊപ്പം മുംബൈ ഇന്ത്യന്‍സിന്റെ യുവതാരം തിലക് വര്‍മയും ജഡേജക്കൊപ്പമുണ്ടായിരുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തിലക് അണ്ടര്‍ 19 ക്രിക്കറ്റിലൂടെ മികവ് കാട്ടി വളര്‍ന്ന താരമാണ്.

തിലകിനൊപ്പം ചിത്രമെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ജഡേജ തിലകിനെ ഇന്ത്യയുടെ ഭാവിയെന്നാണ് വിശേഷിപ്പിച്ചത്. ഇത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. തിലക് ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടില്ല. എന്നാല്‍ അധികം വൈകാതെ താരം ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സാധ്യത ഏറെയാണ്.

തിലക് ഇന്ത്യയുടെ ഭാവി താരം

തിലക് ഇന്ത്യയുടെ ഭാവി താരം

ഇന്ത്യന്‍ ക്രിക്കറ്റിന് ഭാവിയില്‍ വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് തിലക് വര്‍മയെന്ന് പറയാം. മുംബൈ ഇന്ത്യന്‍സിനൊപ്പം അവസാന സീസണില്‍ മികച്ച പ്രകടനമാണ് തിലക് കാഴ്ചവെച്ചത്. മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്.

മധ്യനിരയില്‍ ഇന്ത്യക്ക് തിലകിനെപ്പോലൊരു താരത്തെ ആവിശ്യമാണ്. യുവരാജ് സിങ് ഒഴിച്ചിട്ട വിടവ് നികത്താന്‍ മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാനും സാധിച്ചിട്ടില്ല. ഈ വിടവ് നികത്താന്‍ കെല്‍പ്പുള്ള താരമാണ് തിലക്. നാലാം നമ്പറിലും അഞ്ചാം നമ്പറിലും തിളങ്ങാന്‍ തിലകിന് കഴിവുണ്ട്.

Also Read: ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണോ? അതിന് സാധിച്ചില്ലെങ്കില്‍ വേണം-കാര്‍ത്തിക് പറയുന്നു

രോഹിത് പ്രശംസിച്ച താരം

രോഹിത് പ്രശംസിച്ച താരം

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പ്രശംസിച്ച താരമാണ് തിലക് വര്‍മ. 20 വയസ് മാത്രമാണ് പ്രായമെങ്കിലും പക്വതയോടെ കളിക്കാന്‍ താരത്തിനാവുന്നു. ഐപിഎല്‍ പോലെ വലിയ താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ അരങ്ങേറ്റ സീസണില്‍ത്തന്നെ മികവ് കാട്ടാന്‍ തിലകിന് സാധിച്ചു.

നിലവില്‍ വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് തിലക്. 'തിലക് പ്രതിഭാശാലിയായ താരമാണ്. അരങ്ങേറ്റ സീസണില്‍ത്തന്നെ ഇത്രയും ശാന്തതയോടെ കളിക്കുകയെന്നത് ഒട്ടും എളുപ്പമല്ല. അധികം വൈകാതെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അധികം വൈകാതെ കളിക്കാന്‍ പോകുന്ന താരമാണവന്‍.

മികച്ച സാങ്കേതികയുള്ള ബാറ്റ്‌സ്മാനാണവന്‍. അവന്റെ കാര്യത്തില്‍ നിരവധി പോസിറ്റീവായിട്ടുള്ള കാര്യങ്ങള്‍ കാണാനാവും. മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള അടങ്ങാത്ത ആഗ്രഹം അവനുണ്ട്'-അവസാന ഐപിഎല്‍ സീസണിനിടെ രോഹിത് ശര്‍മ പറഞ്ഞു.

Also Read: IND vs NZ: അര്‍ഷദീപിന്റെ പ്രശ്‌നമെന്ത്? ആശങ്കപ്പെടുത്തുന്നത് അതാണ്-ചൂണ്ടിക്കാട്ടി ബാലാജി

ഇത്തവണത്തെ സീസണ്‍ നിര്‍ണ്ണായകം

ഇത്തവണത്തെ സീസണ്‍ നിര്‍ണ്ണായകം

ഇത്തവണത്തെ സീസണ്‍ തിലകിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ഇത്തവണയും മുംബൈയുടെ പ്ലേയിങ് 11 തിലകിന് ഇടമുണ്ടാവും. ഇത്തവണയും സ്ഥിരതയോടെ കളിച്ചാല്‍ തിലകിന് അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയേക്കും.

സ്പിന്നിനേയും പേസിനെയും നന്നായി നേരിടാന്‍ താരത്തിന് കഴിവുണ്ട്. എന്നാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമെന്ന് വിശേഷിപ്പിക്കാനാവില്ല. നിലയുറപ്പിച്ച് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുണ്ട്. ആംഗര്‍ റോളില്‍ കളിക്കാന്‍ മിടുക്കനാണ്.

ഇന്ത്യയുടെ ടി20 ടീമില്‍ ഇടം നേടുക തിലകിനെ സംബന്ധിച്ച് വളരെ പ്രയാസമാണ്. എന്നാല്‍ ഏകദിന ഫോര്‍മാറ്റിലും ടെസ്റ്റിലും വലിയ ഭാവി തിലകിനുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. ടോപ് ഓഡറിലേക്കും പരിഗണിക്കാവുന്ന താരമാണ് തിലക്. വേണ്ടവിധത്തില്‍ ഉപയോഗിച്ചാല്‍ സൂപ്പര്‍ താരമായി മാറാന്‍ കഴിവുള്ളവനാണ് തിലക്.

Story first published: Wednesday, February 1, 2023, 15:48 [IST]
Other articles published on Feb 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+