ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണോ? അതിന് സാധിച്ചില്ലെങ്കില്‍ വേണം-കാര്‍ത്തിക് പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അധികം ശീലമില്ലാത്ത രീതിയാണ് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി. ഓരോ ഫോര്‍മാറ്റിലും വ്യത്യസ്ത നായകന്മാരെന്ന രീതിയാണിത്. ഏകദിനത്തിലും ടി20യിലും ഒരു നായകനും ടെസ്റ്റില്‍ മറ്റൊരു നായകനുമെന്നതാണ് സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയായി ടീമുകള്‍ പിന്തുടരുന്നത്.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്മാരെല്ലാം ഏറെക്കാലമായി ഈ രീതി പിന്തുടരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീം ഇതുവരെ വലിയ താല്‍പര്യം കാട്ടാത്ത ശൈലിയാണിത്. ഇന്ത്യക്ക് മൂന്ന് ഫോര്‍മാറ്റിലും ഒരു നായകനെന്ന രീതിയാണ് നേരത്തെ മുതലുള്ളത്.
എന്നാല്‍ നിലവിലെ നായകന്‍ രോഹിത് ശര്‍മക്ക് ശേഷം മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന സൂപ്പര്‍ താരത്തെ കണ്ടെത്തുകയെന്നത് ഇന്ത്യയെ പ്രയാസപ്പെടുത്തുന്ന കാര്യമാണ്. നിലവിലെ ടീമില്‍ അത്തരമൊരു താരത്തെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്.
അതുകൊണ്ട് തന്നെ അധികം വൈകാതെ ഇന്ത്യയും സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയിലേക്കെത്തിയേക്കും. എന്നാല്‍ കഴിഞ്ഞിടെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കൊന്നുമറിയില്ലെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത്.
എന്നാല്‍ ഇന്ത്യക്ക് ഏറെനാള്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയോട് മുഖം തിരഞ്ഞ് നില്‍ക്കാനാവില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ താരമായ ദിനേഷ് കാര്‍ത്തിക്.

ഏകദിന ലോകകപ്പിന് ശേഷം അതുണ്ടായേക്കും
ഇന്ത്യക്ക് എന്തുകൊണ്ട് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവന്നുകൂടയെന്നത് പ്രസ്‌കതമായ ചോദ്യമാണ്. എന്നാല്‍ ഇപ്പോള്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരുന്നത് ശരിയല്ല. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പായി ഇനി മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കാനുള്ളത്.
ഐപിഎല്ലിന് ശേഷം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരേയും കളിക്കുന്നുണ്ട്. ഈ ടൂര്‍ണമെന്റുകള്‍ക്ക് ശേഷം പ്രകടനം എവിടെ നില്‍ക്കുന്നുവെന്ന് വിലയിരുത്തി സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരാം-ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
നിലവില്‍ ഇന്ത്യ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി പരീക്ഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന് പറയാം. ടി20 പരമ്പരകളില്‍ കൂടുതലും സീനിയേഴ്‌സിന് വിശ്രമം നല്‍കി ഇന്ത്യ യുവതാരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. ഹര്‍ദിക് പാണ്ഡ്യയാണ് ടി20യില്‍ ഇപ്പോള്‍ ഇന്ത്യയെ കൂടുതലായും നയിക്കുന്നത്.
Also Read: IND vs AUS: ഇഷാനോ ഭരത്തോ അല്ല! റിഷഭിന് പകരം കളിക്കേണ്ടത് അവന്‍-സെലക്ടര്‍ പറയുന്നു

രോഹിത്തിന്റെ പ്രകടനം നിര്‍ണ്ണായകമാവും
ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. സമീപകാലത്തൊന്നും ഐസിസി കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല. 2013ന് ശേഷം ഒരു തവണ പോലും ഇന്ത്യ ഐസിസി കിരീടത്തിലേക്കെത്തിയിട്ടില്ല.
അതുകൊണ്ട് തന്നെ തട്ടകത്തിലേക്കെത്തുന്ന ഏകദിന ലോകകപ്പില്‍ കിരീടത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ചിന്തിക്കുന്നില്ല. എന്നാല്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിന് സാധിക്കാതെ പോയാല്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരാന്‍ സാധ്യത കൂടുതലാണെന്നാണ് കാര്‍ത്തിക് പറയുന്നത്.
'ഏകദിന ലോകകപ്പില്‍ രോഹിത്തിനും സംഘത്തിനും കാര്യമായൊന്നും ചെയ്യാനാവാതെ പോയാല്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരാന്‍ സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഇത് സംഭവിക്കാതിരിക്കാന്‍ സവിശേഷമായ നേട്ടം രോഹിത്ത് ഇന്ത്യക്ക് നേടിക്കൊടുക്കേണ്ടതായുണ്ട്. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടാവണം തീരുമാനങ്ങളെടുക്കേണ്ടത്'-കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
Also Read: IND vs NZ: ഹര്‍ദിക്കിന് ആ 'ട്രിക്ക്' മനസിലായില്ല! അവിടെ പിഴച്ചു-വസിം ജാഫര്‍ പറയുന്നു

ബിസിസിഐയുടെ പദ്ധതി ഇങ്ങനെ
യുവതാരങ്ങളെ ടി20 ഫോര്‍മാറ്റിലേക്ക് കൂടുതല്‍ പരിഗണിച്ച് സീനിയേഴ്‌സിനെ ഏകദിനവും ടെസ്റ്റും കളിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിസിസി ഐ. ഇതിന്റെ ഭാഗമായാണ് സമീപകാലത്തായി രോഹിത് ശര്‍മക്കും വിരാട് കോലിക്കും ടി20യില്‍ കൂടുതല്‍ വിശ്രമം അനുവദിക്കുന്നത്.
ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഇന്ത്യ പരിമിത ഓവറില്‍ ഹര്‍ദിക് പാണ്ഡ്യയേയും ടെസ്റ്റില്‍ കെ എല്‍ രാഹുലിനെയും നായകനാക്കിയേക്കും. രണ്ട് പേരുടെയും സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. ഹര്‍ദിക് ആക്രമണോത്സകതയുള്ള നായകനാണെങ്കിലും സ്ഥിരതയോടെ പ്രകടനം കാഴ്ചവെക്കാനാവുന്നില്ല.
മറുവശത്ത് രാഹുലിനെ ഫിറ്റ്‌നസ് പ്രശ്‌നവും മോശം ഫോമും വേട്ടയാടുന്നു. ഈ സാഹചര്യത്തില്‍ ബിസിസി ഐക്ക് തീരുമാനം എടുക്കല്‍ എളുപ്പമാവില്ലെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications