IND vs NZ: വിമര്‍ശിച്ചവര്‍ കാണൂ, ഗില്‍ ഷോ! സൂപ്പര്‍ സെഞ്ച്വറി-ആരാധക പ്രതികരണങ്ങളിതാ

അഹമ്മദാബാദ്: ടി20യില്‍ ശുബ്മാന്‍ ഗില്‍ വേണ്ടെന്ന് വിമര്‍ശിച്ചവര്‍ക്ക് ഇനി വായടക്കാം. ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനം നടത്തിയാണ് ശുബ്മാന്‍ വിരോധികളുടെ വായടപ്പിച്ചത്.
അഹമ്മദാബാദില്‍ തുടക്കം മുതല്‍ ആക്രമിച്ച ശുബ്മാന്‍ അര്‍ഹിച്ച സെഞ്ച്വറിയാണ് നേടിയെടുത്തത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയതോടെ വലിയ വിമര്‍ശനം ഗില്ലിന് നേരിടേണ്ടി വന്നു. ഏകദിനത്തില്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഇവരെക്കൊണ്ടെല്ലാം മാറ്റിപ്പറയിക്കുകയാണ് ഗില്‍.
ഓപ്പണറായി ഇറങ്ങിയ ഗില്‍ 63 പന്ത് നേരിട്ട് 126 റണ്‍സുമായി പുറത്താവാതെ നിന്നു. 12 ഫോറും 7 സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ പ്രകടനം. അവസാന ഓവറുകളിലേക്കെത്തിയപ്പോഴാണ് താരം കൂടുതല്‍ ആക്രമണകാരിയായത്.
നിലയുറപ്പിച്ചാല്‍ തന്നെപ്പോലെ അപകടകാരിയായ മറ്റൊരു ബാറ്റ്‌സ്മാനുമില്ലെന്ന് അടിവരയിട്ട് പറയുകയാണ് ഗില്‍. 200 സ്‌ട്രൈക്കറേറ്റില്‍ കസറിയ ഗില്‍ മൂന്ന് ഫോര്‍മാറ്റിലും ദീര്‍ഘനാളത്തേക്ക് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി മാറിയിരിക്കുന്നു.

ഭാവി ഇതിഹാസം
ഭാവി ഇതിഹാസമെന്നാണ് ശുബ്മാന്‍ ഗില്ലിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. നിലവിലെ താരത്തിന്റെ പ്രകടനം മൂന്ന് ഫോര്‍മാറ്റിലും മികച്ചതാണ്. തുടക്കത്തിലേ പതറിച്ചക്ക് ശേഷം ശുബ്മാന്‍ ഗില്‍ ടി20യിലും തന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ്.
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറെന്ന നിലയില്‍ വലിയ ഭാവി ശുബ്മാനില്‍ കാണുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാനുള്ള കഴിവ് ശുബ്മാനുണ്ട്. ഓപ്പണറായി ഇറങ്ങി അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ കഴിവുള്ള അപൂര്‍വ്വ ബാറ്റ്‌സ്മാനാണ് ശുബ്മാനെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

കോലിയുടെ പിന്‍ഗാമി
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യ കണ്ടെത്തിയ ഉത്തരമാണ് വിരാട് കോലി. കോലിക്ക് ശേഷം ആരെന്ന ചോദ്യത്തിനുള്ള ഉത്തരമായി ശുബ്മാന്‍ മാറിയെന്നാണ് ആരാധകര്‍ പറയുന്നത്. ഒരു സാഹസിക ഷോട്ട് പോലും കളിക്കാതെ ക്ലാസിക് ഷോട്ടുകളിലൂടെ മാത്രം റണ്‍സുയര്‍ത്തുന്നതാണ് ശുബ്മാന്റെ സവിശേഷത.
ഇത് അധികമാര്‍ക്കും കാണാനാവില്ല. കോലിയെപ്പോലെതന്നെ ആംഗര്‍ റോളില്‍ ടീമിനെ മുന്നോട്ട് നയിക്കാന്‍ ശുബ്മാന് കഴിവുണ്ട്. മികച്ച തുടക്കം ലഭിച്ചാല്‍ അതിനെ വലിയ സ്‌കോറാക്കി മാറ്റാന്‍ ശുബ്മാന് കഴിവുണ്ട്. സമ്മര്‍ദ്ദമുള്ള നിര്‍ണ്ണായക മത്സരങ്ങളില്‍ തിളങ്ങാനുള്ള ശുബ്മാന്റെ കഴിവിനെയും ആരാധകര്‍ വാഴ്ത്തുന്നു.

മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന താരമായി ശുബ്മാന്‍ ഗില്‍ മാറിയിരിക്കുകയാണ്. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍. സൂപ്പര്‍ താരങ്ങളോടൊപ്പം എലൈറ്റ് പട്ടികയിലേക്ക് ഗില്‍ ഉയര്‍ന്നിരിക്കുകയാണ്.
സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരാണ് ഗില്ലിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. അധികമാര്‍ക്കും നേടാനാവാത്ത നേട്ടമാണ് 23ാം വയസില്‍ ഗില്‍ നേടിയത്. കരിയര്‍ ഏറെ മുന്നോട്ട് പോകാനുള്ളതിനാല്‍ പല വമ്പന്‍ റെക്കോഡുകളും ഗില്‍ തകര്‍ക്കുമെന്നുറപ്പ്.
Also Read: IND vs NZ: അര്‍ഷദീപിന്റെ പ്രശ്‌നമെന്ത്? ആശങ്കപ്പെടുത്തുന്നത് അതാണ്-ചൂണ്ടിക്കാട്ടി ബാലാജി

കൈയടി നേടി ത്രിപാഠിയും
ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനം നടത്തി രാഹുല്‍ ത്രിപാഠിയും കൈയടി നേടിയിരിക്കുകയാണ്. മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി 22 പന്തില്‍ 44 റണ്‍സാണ് ത്രിപാഠി നേടിയത്. നാല് ഫോറും 3 സിക്‌സും ഉള്‍പ്പെടെ ത്രിപാഠി നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റാന്‍ പ്രേരിപ്പിച്ചത്.
ക്രീസില്‍ മികച്ച ഫുട് വര്‍ക്ക് നടത്തി അതിവേഗം റണ്‍സുയര്‍ത്തിയ ത്രിപാഠി ടീമിനൊപ്പം ഇനിയും അവസരം അര്‍ഹിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന ത്രിപാഠിയെപ്പോലെയുള്ളവരെയാണ് ഇന്ത്യ പിന്തുണക്കേണ്ടതെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications