വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സെഞ്ച്വറിക്ക് കരുത്തായത് ഹര്‍ദിക്കിന്റെ ഉപദേശം! പറഞ്ഞതിങ്ങനെ-വെളിപ്പെടുത്തി ഗില്‍

63 പന്ത് നേരിട്ട് 12 ഫോറും 7 സിക്‌സും ഉള്‍പ്പെടെയാണ് ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനം

1

അഹമ്മദാബാദ്: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മൂന്ന് മത്സര ടി20 പരമ്പര 2-1നാണ് ഇന്ത്യ അലമാരയിലെത്തിച്ചത്. പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യ റെക്കോഡ് ജയമാണ് നേടിയെടുത്തത്.

168 റണ്‍സിനാണ് സന്ദര്‍ശകരായ ന്യൂസീലന്‍ഡിനെ ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യക്കുവേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ശുബ്മാന്‍ ഗില്ലാണ് എല്ലാവരുടെയും കൈയടി നേടിയത്. ആദ്യ അഞ്ച് ടി20 മത്സരത്തിലും ഫ്‌ളോപ്പായ ഗില്‍ ആറാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് നേടിയെടുത്തത്.

63 പന്ത് നേരിട്ട് 12 ഫോറും 7 സിക്‌സും ഉള്‍പ്പെടെയാണ് ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനം. 200 സ്‌ട്രൈക്കറേറ്റിലാണ് ഗില്‍ കളിച്ചത്. ആദ്യത്തെ അഞ്ച് മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ വലിയ വിമര്‍ശനം ശുബ്മാന് കേള്‍ക്കേണ്ടി വന്നിരുന്നു.

ഇതിനെല്ലാം വായടപ്പിക്കുന്ന മറുപടി നല്‍കാനും ഗില്ലിന് സാധിച്ചു. ഇപ്പോഴിതാ ആദ്യ മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം സെഞ്ച്വറിയോടെ തിരിച്ചുവരവ് നടത്തിയതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ശുബ്മാന്‍ ഗില്‍.

Also Read: IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാംAlso Read: IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം

ഹര്‍ദിക്കിന്റെ ഉപദേശം കരുത്തായി

ഹര്‍ദിക്കിന്റെ ഉപദേശം കരുത്തായി

ശുബ്മാന്‍ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഫ്‌ളോപ്പായിരുന്നു. അതുകൊണ്ട് തന്നെ മൂന്നാം മത്സരത്തില്‍ താരത്തെ പരിഗണിക്കരുതെന്ന അഭിപ്രായം പല പ്രമുഖര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നാണ് ശുബ്മാനെ ഇന്ത്യ മൂന്നാം മത്സരത്തിലും കളിപ്പിച്ചത്.

ഇപ്പോള്‍ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ എന്താണ് പറഞ്ഞതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗില്‍. 'നീ നിന്റെ മത്സരം കളിക്കൂവെന്നാണ് ഹര്‍ദിക് ഭായ് എന്നോട്ട് പറഞ്ഞത്. നീ വ്യത്യസ്തമായി ഒന്നും ചെയ്യണ്ട. അദ്ദേഹം എന്നെ പിന്തുണച്ചു. അതിന് ഇപ്പോള്‍ ഫലമുണ്ടായിരിക്കുന്നു.

മികച്ച പരിശീലനവും കരുത്തായി. ഞാന്‍ സ്വയം ആത്മവിശ്വാസം നല്‍കാന്‍ ശ്രമിച്ചു. ശ്രീലങ്കയ്‌ക്കെതിരേ എനിക്കത് ചെയ്യാനായില്ല. എന്നാല്‍ ന്യൂസീലന്‍ഡിനെതിരേ മികച്ച സംഭാവന ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്'-ഗില്‍ പറഞ്ഞു.

Also Read: IND vs NZ: വിമര്‍ശിച്ചവര്‍ കാണൂ, ഗില്‍ ഷോ! സൂപ്പര്‍ സെഞ്ച്വറി-ആരാധക പ്രതികരണങ്ങളിതാ

തുടര്‍ച്ചയായി കളിക്കുന്നത് പ്രശ്‌നമേയല്ല

തുടര്‍ച്ചയായി കളിക്കുന്നത് പ്രശ്‌നമേയല്ല

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനമാണ് ശുബ്മാന്‍ കാഴ്ചവെക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ ഓപ്പണറെന്ന നിലയില്‍ ഗില്‍ നേരത്തെ തന്നെ മികവ് കാട്ടിയതാണ്. ഇപ്പോള്‍ ടി20യിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമായി ഗില്‍ മാറിയിരിക്കുന്നു.

മൂന്ന് ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിക്കുന്നത് താരത്തെ തളര്‍ത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ അത്തരമൊരു പ്രശ്‌നമേയില്ലെന്നാണ് ഗില്‍ പ്രതികരിച്ചത്. 'രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുമ്പോള്‍ ഏതെങ്കിലും തരത്തില്‍ ക്ഷീണമുണ്ടാവുമെന്ന് കരുതാനാവില്ല. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുന്നതിനെ അഭിമാനമായി കാണുന്നു'-ഗില്‍ പറഞ്ഞു.

Also Read: അവന്‍ ഇന്ത്യയുടെ ഭാവി 'സൂപ്പര്‍ ഹീറോ', മുംബൈ ഇന്ത്യന്‍സ് താരത്തെക്കുറിച്ച് ജഡേജ

വലിയ ഭാവിയുള്ള താരം

വലിയ ഭാവിയുള്ള താരം

ഇന്ത്യയുടെ ഭാവി പ്രതീക്ഷയായി ഇതിനോടകം ശുബ്മാന്‍ ഗില്‍ മാറിയിട്ടുണ്ടെന്ന് പറയാം. മൂന്ന് ഫോര്‍മാറ്റിലും ഏറെക്കാലം ഓപ്പണറെന്ന നിലയില്‍ തിളങ്ങാന്‍ പ്രതിഭയുള്ളവനാണ് ഗില്‍. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പരയിലും ഗില്ലിന് നിര്‍ണ്ണായക റോള്‍ ഇന്ത്യന്‍ ടീമിലുണ്ട്.

മറ്റ് ടി20 താരങ്ങളെല്ലാം സാഹസിക ഷോട്ടുകളിലൂടെയാണ് കൂടുതലും റണ്‍സുയര്‍ത്തുന്നതെങ്കില്‍ ശുബ്മാന്‍ കൂടുതലും ക്ലാസിക് ഷോട്ടുകളിലൂടെയാണ് മുന്നേറുന്നത്. വിരാട് കോലിയെപ്പോലെ കോപ്പീബുക്ക് ശൈലിയിലെ ഷോട്ടുകള്‍ മാത്രം കളിക്കുന്ന അപൂര്‍വ്വം താരങ്ങളിലൊരാളാണ് ഗില്‍.

23 വയസിനുള്ളില്‍ പല വമ്പന്‍ നേട്ടങ്ങളും ഗില്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇതേ ഫോമില്‍ തുടരാനായാല്‍ പല ഇതിഹാസങ്ങളുടെയും റെക്കോഡ് തകര്‍ക്കാന്‍ ഗില്ലിന് സാധിച്ചേക്കും. ഏകദിന ലോകകപ്പ് വരാനിരിക്കെ ഗില്ലിന്റെ ഫോം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ഇതേ സ്ഥിരതയോടെ മുന്നോട്ട് പോവുക ഗില്ലിന് കടുപ്പമാവും.

Story first published: Thursday, February 2, 2023, 8:09 [IST]
Other articles published on Feb 2, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X