വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: പ്ലേയിങ് 11 ആരൊക്കെ?നാല് സ്ഥാനങ്ങളില്‍ ആശയക്കുഴപ്പം!ആരൊക്കെ പുറത്തിരിക്കും?

ഇന്ത്യയെ പരിക്ക് അലട്ടുകയാണ്. പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ വലിയ ആശങ്കകളാണ് ഇന്ത്യക്ക് മുന്നിലുള്ളത്

1

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടുക കടുപ്പമാവും. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും ഓസ്‌ട്രേലിയയില്‍ ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.

ഇത്തവണ തട്ടകത്തിലേക്ക് പരമ്പരയെത്തുമ്പോള്‍ ഇന്ത്യക്ക് എന്ത് വിലകൊടുത്തും ജയിക്കേണ്ടതായുണ്ട്. മികച്ച ടീം കരുത്ത് ഇന്ത്യക്കുണ്ടെങ്കിലും ശക്തരായ ഓസ്‌ട്രേലിയയെ എളുപ്പത്തില്‍ കീഴടക്കാന്‍ സാധിക്കില്ല. നാല് സ്പിന്നര്‍മാരുമായി എത്തിയ ഓസീസ് ഇന്ത്യക്ക് വലിയ ഭീഷണിയായേക്കും.

ഇന്ത്യയെ പരിക്ക് അലട്ടുകയാണ്. പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ വലിയ ആശങ്കകളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. പല സ്ഥാനങ്ങളിലും ആരെ പരിഗണിക്കുമെന്നത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും നായകന്‍ രോഹിത് ശര്‍മയുടെയും തല പുകയ്ക്കുന്നു.

ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് മുന്നിലുള്ള നാല് വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: IND vs AUS: അശ്വിനും ജഡ്ഡുവുമല്ല, ഓസീസ് പേടിക്കുന്നത് അവനെ! വീഡിയോ കണ്ട് പഠിക്കുന്നുAlso Read: IND vs AUS: അശ്വിനും ജഡ്ഡുവുമല്ല, ഓസീസ് പേടിക്കുന്നത് അവനെ! വീഡിയോ കണ്ട് പഠിക്കുന്നു

ഓപ്പണിങ്ങില്‍ ആരൊക്കെ?

ഓപ്പണിങ്ങില്‍ ആരൊക്കെ?

നായകനെന്ന നിലയില്‍ ഇന്ത്യയുടെ ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്ക് സ്ഥാനമുറപ്പ്. എന്നാല്‍ രോഹിത്തിന്റെ പങ്കാളിയാരെന്നതാണ് ഇന്ത്യയുടെ തലപുകയ്ക്കുന്ന ചോദ്യം. കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍ എന്നിവരാണ് ഈ സ്ഥാനത്തിനായി മത്സരിക്കുന്നത്.

ഇതില്‍ ഫോം പരിശോധിച്ചാല്‍ ശുബ്മാന് അവസരം ലഭിക്കേണ്ടതാണ്. താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. എന്നാല്‍ നാട്ടില്‍ കളിച്ച അവസാന 11 ടെസ്റ്റ് ഇന്നിങ്‌സില്‍ താരത്തിന്റെ ശരാശരി 26.30 ആണ്. കിവീസ് പരമ്പരയില്‍ തിളങ്ങിയ ഗില്ലിനെ ഭാവി ഇതിഹാസമെന്നെല്ലാം ഇതിനോടകം വാഴ്ത്തുന്നുണ്ട്.

അതുകൊണ്ട് തന്നെ പ്ലേയിങ് 11 നിന്ന് മാറ്റിനിര്‍ത്തുക പ്രയാസം. കെ എല്‍ രാഹുല്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. എന്നാല്‍ 2022ലെ താരത്തിന്റെ ശരാശരി 17.12 മാത്രമാണ്. എട്ട് ഇന്നിങ്‌സില്‍ നിന്ന് നേടിയത് ഒരു ഫിഫ്റ്റി മാത്രം. ഇതില്‍ ആരെ ഇന്ത്യ പരിഗണിക്കുമെന്നത് കണ്ടറിയണം.

Also Read: IND vs NZ: 'ഇത് നീ വെച്ചോ', പൃഥ്വിക്ക് ട്രോഫി കൈമാറി ഹര്‍ദിക്-അപമാനിക്കുന്നുവെന്ന് ഫാന്‍സ്

ശ്രേയസിന് പകരക്കാരനാര്?

ശ്രേയസിന് പകരക്കാരനാര്?

അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ വിശ്വസ്തന്‍. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് ശ്രേയസ് ടെസ്റ്റ് ടീമിന് പുറത്തായി. ഈ സാഹചര്യത്തില്‍ ശ്രേയസിന് പകരമാരെന്നത് പ്രസക്തമായ ചോദ്യമാണ്. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്നത് സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെയാണ്.

കെ എല്‍ രാഹുലിനെ ഓപ്പണറാക്കിയാല്‍ ഗില്ലിനെ അഞ്ചാം നമ്പറിലേക്കും പരിഗണിക്കാന്‍ സാധിക്കും. എന്നാല്‍ ഇവരിലാരാണ് അഞ്ചാം നമ്പറില്‍ ബെസ്റ്റെന്നതാണ് പ്രധാന ചോദ്യം. ഗില്ലിന് മധ്യനിരയില്‍ അവസരം കൊടുക്കണോ അതോ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കണമോയെന്നതാണ് പ്രധാനമായും ടീം മാനേജ്‌മെന്റിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് മധ്യനിരയില്‍ നിലയുറപ്പിച്ച് നില്‍ക്കാന്‍ സാധിക്കുന്ന താരത്തെയാണ് വേണ്ടത്. അതുകൊണ്ട് തന്നെ സ്ഥിരത ഇന്ത്യ പരിഗണിച്ചാല്‍ ഗില്ലിന് അവസരം ലഭിച്ചേക്കും.

വിക്കറ്റ് കീപ്പറായി ആര്?

വിക്കറ്റ് കീപ്പറായി ആര്?

ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് പരിക്കേറ്റ് ടീമിന് പുറത്താണ്. അതുകൊണ്ട് തന്നെ പകരം വിക്കറ്റ് കീപ്പറെ ഇന്ത്യ പരിഗണിക്കണം. രണ്ട് പേരെയാണ് ഇന്ത്യക്ക് പരിഗണിക്കാനാവുക. ഒരാള്‍ ഇഷാന്‍ കിഷനും രണ്ടാമന്‍ കെ എസ് ഭരതും.

അനുഭവസമ്പത്ത് നോക്കുമ്പോള്‍ ഇഷാനാണ് മുന്‍തൂക്കം. എന്നാല്‍ റിഷഭിന്റെ ബാക്കപ്പായി ഇന്ത്യ പരിഗണിക്കുന്ന ഭരത് അവസരം അര്‍ഹിക്കുന്നു. എന്നാല്‍ അനുഭവസമ്പനല്ലാത്ത ഭരത്തിനെ ശക്തമായ ബൗളിങ് കരുത്തുള്ള ഓസീസിനെതിരേ പരിഗണിക്കണമോയെന്നതും ആലോചിക്കേണ്ടതാണ്. ഇന്ത്യ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം.

Also Read: IND vs NZ: സെഞ്ച്വറിക്ക് കരുത്തായത് ഹര്‍ദിക്കിന്റെ ഉപദേശം! പറഞ്ഞതിങ്ങനെ-വെളിപ്പെടുത്തി ഗില്‍

സ്പിന്‍ നിരയില്‍ ആരൊക്കെ?

സ്പിന്‍ നിരയില്‍ ആരൊക്കെ?

ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്. അതുകൊണ്ട് തന്നെ സ്പിന്‍ നിരയില്‍ ഇന്ത്യ ആരെയൊക്കെ പരിഗണിക്കുമെന്നത് വളരെ നിര്‍ണ്ണായകമാണ്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് സ്ഥാനം ഉറപ്പ്. ജഡേജ ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചിട്ടുണ്ട്.

ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായി മുന്നോട്ട് പോയാല്‍ അക്ഷര്‍ പട്ടേല്‍-കുല്‍ദീപ് യാദവ് എന്നിവരിലൊരാള്‍ക്കാവും അവസരം ലഭിക്കുക. ഇത് ആരെന്നതും ടീം മാനേജ്‌മെന്റിന്റെ തലപുകയ്ക്കുന്ന ചോദ്യമാണ്. ഇന്ത്യയുടെ ബൗളിങ് കൂട്ടുകെട്ട് വളരെ നിര്‍ണ്ണായകമാവുമെന്നതില്‍ തീരുമാനമെടുക്കല്‍ കടുപ്പമാവും.

Story first published: Friday, February 3, 2023, 16:04 [IST]
Other articles published on Feb 3, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X