വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: 'ഐപിഎല്ലിനെ' പറ്റി ഒരക്ഷരം മിണ്ടരുത്! വൈറലായി പാക് നായകന്റെ പ്രതികരണം

By Abin MP

ട്വിസ്റ്റുകളും ടേണുകളുമൊക്കെയായി ട്വന്റി-20 ലോകകപ്പ് അങ്ങനെ അതിന്റെ അവസാന അങ്കത്തിലേക്ക് എത്തിയിരിക്കുകയാണ്. നാളെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പാക്കിസ്ഥാനും ഇംഗ്ലണ്ടും ഏറ്റുമുട്ടും. രണ്ട് ടീമുകളും തങ്ങളുടെ രണ്ടാം ട്വന്റി-20 ലോകകപ്പാണ് നാളെ ലക്ഷ്യമിടുന്നത്. 2009 ലായിരുന്നു പാക്കിസ്ഥാന്‍ ലോകകപ്പ് നേടുന്നത്. തൊട്ടടുത്ത വര്‍ഷം ഇംഗ്ലണ്ടും ലോകകപ്പ് നേടി.

Also Read:T20 World Cup : സഞ്ജു, ഇഷാന്‍, റുതുരാജ്, യുവതാരങ്ങളെ ഇനി തഴയരുത്! സെവാഗ് രംഗത്ത്Also Read:T20 World Cup : സഞ്ജു, ഇഷാന്‍, റുതുരാജ്, യുവതാരങ്ങളെ ഇനി തഴയരുത്! സെവാഗ് രംഗത്ത്

അടിമുടി കരുത്തരാണ് ഇംഗ്ലണ്ട്. കളിയുടെ എല്ലാ മേഖലകളിലും അവര്‍ ശക്തരാണ്. ഇന്ത്യയെ പത്ത് വിക്കറ്റിന് തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസവും കൂട്ടുണ്ട്. മറുവശത്തുള്ള പാക്കിസ്ഥാനാകാട്ടെ ഭാഗ്യത്തിന്റെ കൂടെ കൂട്ടുപിടിച്ചാണ് സെമിയിലെത്തുന്നത്. എന്നാല്‍ സെമിയില്‍ ന്യൂസിലാന്‍ഡിനെ നിലംപരിശാക്കി തങ്ങളുടെ മെറിറ്റ് തെളിയിക്കുകയും ചെയ്തു.

ഫൈനലിന് മുന്നോടിയായി

നാളത്തെ ഫൈനലിന് മുന്നോടിയായി പാക് നായകന്‍ ബാബര്‍ അസം ഇന്ന് മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു. നാളത്തെ മത്സരത്തെക്കുറിച്ചും തന്റെ ആകാംഷയെക്കുറിച്ചുമൊക്കെ ബാബര്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ പത്ര സമ്മേളനത്തില്‍ നിന്നുമുള്ള ഒരു രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അതിനൊരു ഇന്ത്യാ ബന്ധവുമുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

Also Read:ഇന്ത്യയ്ക്ക് വേണ്ടത് ധോണിയേയും ഗാംഗുലിയേയും പോലൊരു നായകനെ, രോഹിത്തിനെ മാറ്റണം: ഷാഹിദ് അഫ്രീദി

പത്രസമ്മേളനത്തിനിടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ബാബര്‍ അസമിനോട് പാക് താരങ്ങള്‍ ഐപിഎല്‍ കൡക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം ആരായുകയായിരുന്നു. ഇതിനോടുള്ള ബാബറിന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ''ഐപിഎല്ലില്‍ കളിക്കുന്നതിന്റെ ഗുണങ്ങള്‍ ഉണ്ട്. നിങ്ങള്‍ അതേക്കുറിച്ച് ചിന്തിക്കുന്നുണ്ടോ? നിങ്ങളുടെ താരങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ചിന്തിക്കുന്നുണ്ടോ? ഭാവിയില്‍ കളിക്കാമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?'' എന്നായിരുന്നു ചോദ്യം.

മറുപടി

എന്നാല്‍ മറുപടി നല്‍കാന്‍ ബാബര്‍ അസം തയ്യാറായില്ല. പകരം തന്റെ അരികില്‍ നില്‍ക്കുകയായിരുന്നു പാക്കിസ്ഥാന്റെ മീഡിയ മാനേജറെ നോക്കുകയായിരുന്നു ബാബര്‍ ചെയ്തത്. ഉടനെ അദ്ദേഹം ഇടപെടുകയും ഇവിടെ ലോകകപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാത്രമാണ് മറുപടി നല്‍കുന്നതെന്നും ഐപിഎല്ലിനെക്കുറിച്ചല്ലെന്നും വ്യക്തമാക്കുകയായിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

2009 മുതല്‍ പാക് താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കുന്നതില്‍ വിലക്കാണ്. ഐപിഎല്ലിന്റെ ഉദ്ഘാടന സീസണില്‍ മാത്രമാണ് പാക് താരങ്ങള്‍ കളിച്ചിട്ടുണ്ട്. പിന്നീട് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യം മോശമാകുന്നതോടെ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

ആശങ്കയേക്കാള്‍

''ആശങ്കയേക്കാള്‍ എനിക്ക് ആവേശമാണ് തോന്നുന്നത്. അവസാന മൂന്ന് മത്സരങ്ങളിലും ഞങ്ങള്‍ നന്നായി കളിച്ചിട്ടുണ്ട്. സമ്മര്‍ദ്ദമുണ്ടെന്നത് ശരി തന്നെ. പക്ഷെ ആത്മവിശ്വാസവും തങ്ങളിലുള്ള വിശ്വാസവും കൊണ്ട് അതിനെ മറി കടക്കാന്‍ സാധിക്കുന്നതേയുള്ളൂ. നല്ല ഫലത്തിനായി ഞങ്ങള്‍ അങ്ങനെ ചെയ്യണമെന്നത് പ്രധാനമാണ്'' എന്നായിരുന്നു നാളത്തെ ഫൈനലിനെക്കുറിച്ച് ബാബര്‍ അസം പറഞ്ഞത്.

ചരിത്രത്തിന്റെ ആവര്‍ത്തനം

നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം. പാക്കിസ്ഥാനെ ബാബര്‍ അസം നയിക്കുമ്പോള്‍ ഇംഗ്ലണ്ടിനെ നയിക്കുന്നത് ജോസ് ബട്ട്‌ലറാണ്. ഇന്ത്യയ്‌ക്കെതിരായ സെമിയിലെ അര്‍ധ സെഞ്ചുറിയടക്കം മിന്നും ഫോമിലാണ് ബട്ട്‌ലറുള്ളത്. മറുവശത്ത് ബാബര്‍ അസമാകട്ടെ തുടക്കത്തില്‍ ഫോമിലേക്ക് എത്താതെ കഷ്ടപ്പെടുകയും ഒടുവില്‍ സെമിയില്‍ അര്‍ധ സെഞ്ചുറി നേടി ഫോമിലേക്ക് ഉയരുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ടും പാക്കിസ്ഥാനും നാളെ ഓസ്‌ട്രേലിയന്‍ മണ്ണിലൊരു ലോകകപ്പിന്റെ ഫൈനില്‍ ഏറ്റുമുട്ടുമ്പോള്‍ അതൊരു ചരിത്രത്തിന്റെ ആവര്‍ത്തനം കൂടിയാവുകയാണ്. 1992 ലെ ഏകദിന ലോകകപ്പിന്റെ തനിയാവര്‍ത്തനമായിരിക്കുകയാണ് ഈ ട്വന്റി-20 ലോകകപ്പ്. അന്നത്തേത് പോലെ നാളെ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കപ്പുയര്‍ത്താന്‍ ബാബറിനും സംഘത്തിനുമാകുമോ എന്നാണ് കണ്ടറിയേണ്ടത്.

Story first published: Saturday, November 12, 2022, 17:53 [IST]
Other articles published on Nov 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X