Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് വേണ്ടത് ധോണിയേയും ഗാംഗുലിയേയും പോലൊരു നായകനെ, രോഹിത്തിനെ മാറ്റണം: ഷാഹിദ് അഫ്രീദി

രണ്ടാം ട്വന്റി-20 ലോകകപ്പ് എന്ന ഇന്ത്യയുടെ മോഹങ്ങള്‍ അവസാനിച്ചത് സെമി ഫൈനലിലാണ്. കരുത്തരായ ഇംഗ്ലണ്ടിനോട് ഒന്ന് പൊരുതുക പോലും ചെയ്യാതെയായിരുന്നു ഇന്ത്യയുടെ മടക്കം. പത്ത് വിക്കറ്റിനാണ് ജോസ് ബട്ട്‌ലറും സംഘവും ഇന്ത്യയെ തകര്‍ത്തു വിട്ടത്. സെമിയിലെ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തിനെതിരേയും മാനേജുമെന്റിന്റെ സമീപനത്തെതിരേയും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരേയും കോച്ച് രാഹുല്‍ ദ്രാവിഡിനെതിരേയും സെലക്ഷന്‍ കമ്മിറ്റിക്കെതിരേയുമൊക്കെ വിമര്‍ശനങ്ങള്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യയുടെ പ്രകടനത്തെ വിമര്‍ശിച്ചു കൊണ്ട് പാക് ക്രിക്കറ്റ് ഇതിഹാസം ഷാഹിദ് അഫ്രീദിയുമെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ നായകത്വത്തെയാണ് അഫ്രീദി വിമര്‍ശിക്കുന്നത്.

ഗാംഗുലിയേയും എംഎസ് ധോണിയേയും

ഇംഗ്ലണ്ടിനെതിരെ 169 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യ ഉയര്‍ത്തിയത്. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ആ സ്‌കോര്‍ പക്ഷെ മതിയായിരുന്നില്ല. മറുപടി ബാറ്റിംഗില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ഇംഗ്ലണ്ട് വിജയം നേടി. ഓപ്പണര്‍മാരായ ജോസ് ബട്ട്‌ലറും അലക്‌സ് ഹെയ്ല്‍സും അര്‍ധ സെഞ്ചുറി നേടുകയും ചെയ്തും. നാല് ഓവറുകള്‍ ബാക്കി വച്ചായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം എന്നത് കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ഇന്ത്യയുടെ പരാജയത്തിന്റെ ആഴം മനസിലാകും.

Also Read:T20 World Cup 2022: റിഷഭ് ഫിനിഷറല്ല, അവനെ ഉപയോഗിച്ചതില്‍ തെറ്റ് പറ്റി! ചൂണ്ടിക്കാട്ടി ഉത്തപ്പ

പരാജയത്തിന് പിന്നാലെ ഇന്ത്യയുടെ നായകനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷാഹിദ് അഫ്രീദി. ഇന്ത്യയ്ക്ക് ആവശ്യം സൗരവ്വ് ഗാംഗുലിയേയും എംഎസ് ധോണിയേയും പോലുള്ള നായകനെയാണെന്നായിരുന്നു അഫ്രീദിയുടെ അഭിപ്രായം. ഇത്തരം പ്രശ്‌നങ്ങള്‍ കാണാതെ പോകരുതെന്നും അഫ്രീദി പറയുന്നുണ്ട്.

പ്രശ്‌നങ്ങള്‍

''ഈ പ്രശ്‌നങ്ങള്‍ ഇനിയിപ്പോള്‍ ശ്രദ്ധിക്കണം. വിജയിക്കുമ്പോള്‍ ഇതൊക്കെ മറച്ചുവെക്കും. ഇന്ന് ഇന്ത്യ തോറ്റു. എല്ലാവരും തോല്‍വിയെക്കുറിച്ച് സംസാരിക്കുന്നു. പക്ഷെ നമ്മള്‍ സൂക്ഷ്മമായി നോക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് ഗാംഗുലിയ്ക്കും ധോണിയ്ക്കും ശേഷമൊരു നായകനെയാണ് വേണ്ടത്. മുന്നില്‍ നിന്നും നയിക്കുന്നൊരാള്‍. ധോണിയ്ക്ക് ശേഷം അവര്‍ വിരാടിനെ പരീക്ഷിച്ചു നോക്കിയതാണ്. പക്ഷെ ഗംഭീര റിസള്‍ട്ടുകളൊന്നും ലഭിച്ചില്ല. ഇപ്പോള്‍ രോഹിത്താണ് നായകന്‍. കാര്യമായ പ്രകടനങ്ങളൊന്നും കാണുന്നില്ല'' എന്നാണ് അഫ്രീദി പറഞ്ഞത്.

സെമിയിലെ പരാജയത്തോടെ തുടര്‍ച്ചയായ അഞ്ച് ലോകകപ്പുകളിലാണ് ഇന്ത്യ നോക്കൗട്ടില്‍ പുറത്താകുന്നത്. 2013 ന് ശേഷം ഒരൊറ്റ ഐസിസി ടൂര്‍ണമെന്റ് പോലും ഇന്ത്യന്‍ ടീമിന് ജയിക്കാന്‍ സാധിച്ചിട്ടില്ല. ജനപ്രീതിയുണ്ടെങ്കിലും ഐപിഎല്ലിനും ഇന്ത്യന്‍ ക്രിക്കറ്റില്‍ കാര്യമായ മാറ്റമുണ്ടാക്കാനായിട്ടില്ലെന്നാണ് അഫ്രീദിയുടെ നിരീക്ഷണം.

നായകന്റെ റോള്‍

''ഒരു നായകന്റെ റോള്‍ വളരെ പ്രധാനപ്പെട്ടതാണ്. അവരുടെ പ്രകടനങ്ങള്‍ പ്രധാനപ്പെട്ടതാണ്. ഐപിഎല്‍ രണ്ട് മാസമാണ് നടക്കുന്നത്. ഒരുപാട് താരങ്ങള്‍ക്ക് അവസരം ലഭിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇന്ത്യയ്‌ക്കൊരു ടീമുണ്ടാക്കാനാകുന്നില്ല. എന്റെ അഭിപ്രായത്തില്‍ അവര്‍ക്ക് ഒരുപാട് പണിയെടുക്കാനുണ്ട്'' എന്നാണ് അഫ്രീദി പറയുന്നത്.

''ബോര്‍ഡ് ചിന്തിക്കണം. എവിടെയാണ് പിഴവ് പറ്റുന്നതെന്ന്. ക്രിക്കറ്റില്‍ ഒരുപാട് കാശിറക്കിയിട്ടുണ്ട്. ഒരുപാട് താരങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നിട്ടും വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ആശങ്കപ്പെടേണ്ട വിഷയമാണ്'' എന്നാണ് അഫ്രീദി പറയുന്നത്.

യുവാക്കളുടെ ടീം

അതേസമയം സെമിയിലെ പരാജയത്തോടെ ഇന്ത്യയുടെ ട്വന്റി-20 ടീമില്‍ കാര്യമായ അഴിച്ചു പണികളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവാക്കളുടെ ടീമിനെ വാര്‍ത്തെടുക്കാനാണ് ബിസിസിഐയുടെ പ്ലാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പല മുതിര്‍ന്ന താരങ്ങളും അധികം വൈകാതെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലാണ് ട്വന്റി-20 ലോകകപ്പിന്റെ ഫൈനല്‍.

Story first published: Saturday, November 12, 2022, 12:33 [IST]
Other articles published on Nov 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+