T20 World Cup 2022: റിഷഭ് ഫിനിഷറല്ല, അവനെ ഉപയോഗിച്ചതില്‍ തെറ്റ് പറ്റി! ചൂണ്ടിക്കാട്ടി ഉത്തപ്പ

മുംബൈ: ടി20 ലോകകപ്പില്‍ സെമിയില്‍ തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ടീമിനെതിരേ വലിയ ആരോപണങ്ങളാണ് ഉയരുന്നത്. ടീമിന്റെ ശൈലിയേയും തന്ത്രങ്ങളേയും ടീം സെലക്ഷനേയുമെല്ലാം യാതൊരു ദയയുമില്ലാതെ വിമര്‍ശിക്കുന്ന സാഹചര്യമാണുള്ളത്. വയസന്‍മാരുടെ നിരയെന്ന പേരില്‍ നിന്ന് മാറി കരുത്തുറ്റ യുവനിരയായി ഇന്ത്യ മാറണമെന്ന ആവിശ്യം ഇതിനോടകം ശക്തമാണ്. ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ ടി20 നായകനാക്കണമെന്നാണ് വലിയൊരു വിഭാഗം ആവിശ്യപ്പെടുന്നത്.
ടി20 ലോകകപ്പില്‍ ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാതെ പോയ താരമാണ് റിഷഭ് പന്ത്. ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിഷഭിന് രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിലും രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലും തിളങ്ങാനാവുന്നില്ലെന്ന ആരോപണം ശക്തമാണ്. രവി ശാസ്ത്രി നല്‍കിയ പിന്തുണ റിഷഭിന് ദ്രാവിഡും രോഹിത്തും നല്‍കുന്നില്ല. ഇപ്പോഴിതാ റിഷഭിന്റെ പ്രശ്‌നം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.

റിഷഭിനെ ഫിനിഷറാക്കരുത്
റിഷഭ് പന്തിനെ ഫിനിഷറെന്ന നിലയില്‍ പരിഗണിക്കാന്‍ ശ്രമിക്കരുതെന്നാണ് ഉത്തപ്പ പറയുന്നത്. അഞ്ചാം നമ്പറില്‍ കളിക്കുന്നത് അവന് വലിയ ആത്മവിശ്വാസം നല്‍കുന്നില്ലെന്നാണ് ഉത്തപ്പയുടെ വിലയിരുത്തല്‍. 'അഞ്ചാം നമ്പറില്‍ കളിക്കുമ്പോള്‍ റിഷഭിന് വലിയ ആത്മവിശ്വാസം ഇല്ല. കാരണം അവനൊരു ഫിനിഷറല്ല. ടി20 ക്രിക്കറ്റില്‍ പ്രയാസമുള്ള ബാറ്റിങ് പൊസിഷനുകളാണ് നാല്, അഞ്ച് എന്നാണ് കരുതുന്നത്. കാരണം ക്രീസിലെത്തി നിലയുറപ്പിക്കാന്‍ അധികം സമയം ലഭിക്കില്ല. അത് ടീം മികച്ച നിലയിലാണെങ്കിലും തകര്‍ന്ന അവസ്ഥയിലാണെങ്കിലും. അത്തരം സാഹചര്യത്തില്‍ ബാറ്റ് ചെയ്യുന്നത് റിഷഭിന് ചേരുന്നതാണെന്ന് കരുതുന്നില്ല-ഉത്തപ്പ പറഞ്ഞു.
Also Read: 2024ലെ ടി20 ലോകകപ്പില്‍ കപ്പടിക്കണോ? ഇന്ത്യ എവിടെ മെച്ചപ്പെടണം? അഞ്ച് മാറ്റങ്ങളിതാ

ടോപ് ഓഡറില്‍ കളിപ്പിക്കണം
റിഷഭ് പന്തിനെ ടോപ് ഓഡറില്‍ കളിപ്പിച്ചാല്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് ഉത്തപ്പയുടെ വിലയിരുത്തല്‍. 'ഡല്‍ഹിക്കായി ഐപിഎല്ലില്‍ അവന്‍ ടോപ് ഓഡറില്‍ കളിച്ചപ്പോള്‍ നിരവധി റണ്‍സ് നേടാനായിട്ടുണ്ട്. റിഷഭിനെ ഏറ്റവും മികച്ച ഫോമില്‍ കണ്ടിട്ടുള്ളത് അപ്പോഴാണ്. അതുകൊണ്ട് ഇന്ത്യയും ടോപ് ഓഡറില്‍ റിഷഭിനെ പരിഗണിക്കുന്നതാവും നന്നാവുക- ഉത്തപ്പ അഭിപ്രായപ്പെട്ടു. മൂന്നാം നമ്പറിലെ റിഷഭിന്റെ സ്‌ട്രൈക്കറേറ്റ് 170 ആണ്. നാലാം നമ്പറില്‍ 147ന് മുകളിലും. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ മൂന്നാം നമ്പറില്‍ കോലിയും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും കളിക്കുന്നതിനാല്‍ ഈ രണ്ട് സ്ഥാനവും റിഷഭിന് ലഭിക്കാന്‍ സാധ്യതയില്ല.

മാച്ച് വിന്നറായ താരമാണവന്‍
ഒരു ബാറ്റിങ് പൊസിഷനില്‍ മൂന്നിലധികം തവണ കളിക്കാന്‍ അവസരം ലഭിക്കേണ്ടതായുണ്ട്. ഒരേ പൊസിഷനില്‍ കൂടുതല്‍ പിന്തുണ ലഭിച്ചാല്‍ റണ്‍സടിക്കാനും ടീമിന്റെ മാച്ച് വിന്നറായി മാറാനും അവന് സാധിക്കും. ടെസ്റ്റില്‍ നമ്മള്‍ വിശ്വസ്തനായി കാണുന്ന മാച്ച് വിന്നറാണ് റിഷഭ്. ടോപ് ഓഡറിലേക്ക് അവന്‍ എത്തേണ്ടതായുണ്ട്. അവന്റെ മികച്ച ടി20 പ്രകടനങ്ങളെല്ലാം ടോപ് ഓഡറിലാണ്. എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ടോപ് ഫോറില്‍ ഇടമില്ലാത്തതിനാല്‍ റിഷഭ് അഞ്ചാം നമ്പറില്‍ കളിക്കാന്‍ നിര്‍ബന്ധിതനാവുകയാണ്. ടോപ് ഓഡറിലേക്കെത്തിയാല്‍ ഭാവിയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാനായി റിഷഭ് മാറും-ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

ഓപ്പണിങ്ങില്‍ അവസരം കിട്ടുമോ?
വിരാട് കോലിയും സൂര്യകുമാറും ടീമില്‍ തുടരുന്നിടത്തോളം മൂന്നാം നമ്പറിലും നാലാം നമ്പറിലും റിഷഭിന് അവസരം പ്രതീക്ഷിക്കാനാവില്ല. പിന്നെ ഏക സാധ്യതയുള്ളത് ഓപ്പണിങ്ങിലാണ്. ഇന്ത്യയുടെ ഓപ്പണര്‍മാരുടെ സമീപകാല പ്രകടനങ്ങള്‍ മോശമായതിനാല്‍ മാറ്റം വരാനുള്ള സാധ്യത കൂടുതലാണ്. പൃഥ്വി ഷായും ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്തും ഓപ്പണിങ്ങിലേക്കെത്തണമെന്ന നിര്‍ദേശം പല പ്രമുഖരും മുന്നോട്ട് വെക്കുന്നു. ഓപ്പണിങ്ങില്‍ റിഷഭിന് അവസരം ലഭിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം.

റിഷഭിനെ സമ്മര്‍ദ്ദത്തിലാക്കുന്നു
അനാവശ്യമായി റിഷഭിനെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് സമ്മര്‍ദ്ദത്തിലാക്കുകയാണ്. ഒരു ബാറ്റിങ് പൊസിഷനില്‍ കളിപ്പിക്കാതെ മാറ്റി മാറ്റി കളിപ്പിക്കുന്നതും പ്ലേയിങ് 11 സ്ഥിരം ഇടം നല്‍കാത്തതുമെല്ലാം യുവതാരത്തിന്റെ ആത്മവിശ്വാസം കെടുത്തുന്നു. എക്‌സ് ഫാക്ടര്‍ താരത്തില്‍ നിന്ന് ബെഞ്ചിലിരിക്കുന്ന താരമാക്കി റിഷഭിനെ മാറ്റിയതിന് പിന്നില്‍ ടീം മാനേജ്‌മെന്റിന് വലിയ പങ്കുണ്ട്. റിഷഭിനെ ഇന്ത്യ ഉപയോഗിച്ച രീതി ശരിയല്ലെന്ന് പറയുന്നതാവും വസ്തുത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications