For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ദ്രാവിഡിന് കീഴില്‍ ഇന്ത്യ പോരാ! വമ്പന്‍ തോല്‍വികള്‍, പുറത്താക്കാതെ പറ്റില്ല

ഇന്ത്യയുടെ തോല്‍വിക്ക് കാരണങ്ങള്‍ പലതാണെങ്കിലും പ്രധാന പ്രശ്‌നങ്ങളിലൊന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണെന്ന ആക്ഷേപം ശക്തമാണ്

1

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതാണ് നിലവിലെ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. കരുത്തുറ്റ താരനിരയുമായെത്തിയ ഇന്ത്യ സെമിയില്‍ 10 വിക്കറ്റിനാണ് തോറ്റതെന്നതാണ് വലിയ നാണക്കേട്. രോഹിത് ശര്‍മയെന്ന ക്യാപ്റ്റനില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയായിരുന്നെങ്കിലും സെമിയില്‍ ഇന്ത്യ കളി മറന്നു. ഇന്ത്യയുടെ തോല്‍വിക്ക് കാരണങ്ങള്‍ പലതാണെങ്കിലും പ്രധാന പ്രശ്‌നങ്ങളിലൊന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണെന്ന ആക്ഷേപം ശക്തമാണ്.

രവി ശാസ്ത്രി പരിശീലകനും വിരാട് കോലി ക്യാപ്റ്റനുമായിരുന്നപ്പോള്‍ ഇന്ത്യക്കുണ്ടായിരുന്ന നിലവാരം ഇപ്പോള്‍ നഷ്ടമായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. പഴയ ആക്രമണോത്സകത ഇപ്പോള്‍ ടീമിനില്ല. ദ്രാവിഡിന്റെ തന്ത്രങ്ങള്‍ ടി20ക്ക് അനുയോജ്യമായതല്ലെന്നും വിമര്‍ശനമുണ്ട്. ഈ വിമര്‍ശനങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയാനാവില്ല. ദ്രാവിഡ് വന്നതിന് ശേഷമുള്ള പ്രധാന ടൂര്‍ണമെന്റുകളിലെ ഇന്ത്യയുടെ പ്രകടനം എങ്ങനെയായിരുന്നുവെന്ന് പരിശോധിക്കാം.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നാണംകെട്ടു

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നാണംകെട്ടു

രവി ശാസ്ത്രി പരിശീലകനായിരുന്നപ്പോഴുണ്ടായിരുന്ന ഇന്ത്യന്‍ ടീം വിദേശ പര്യടനങ്ങളിലെല്ലാം എതിരാളികളെ വിറപ്പിച്ചിരുന്നു. എന്നാല്‍ ദ്രാവിഡ് എത്തിയപ്പോഴേക്കും വിദേശ പര്യടനങ്ങള്‍ ഇന്ത്യ പുലികളില്‍ നിന്ന് പൂച്ചകളായി. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കളിക്കാന്‍ പോയി നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് ഇന്ത്യ മടങ്ങിയത്. ഒരു മത്സരം പോലും ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചില്ല. ടെസ്റ്റില്‍ സന്ദര്‍ശകരായെത്തുമ്പോഴും ആക്രമണോത്സകത കാട്ടാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ദ്രാവിഡിന് കീഴില്‍ ഇന്ത്യക്ക് ആക്രമണോത്സകത കാട്ടാന്‍ സാധിക്കുന്നില്ല.

Also Read: T20 World Cup 2022: രോഹിത് ഹിറ്റ്മാനല്ല, ഫ്‌ളോപ്പ്മാന്‍!, മണ്ടന്‍ ക്യാപ്റ്റന്‍സി, വിമര്‍ശനം ശക്തം

ഇംഗ്ലണ്ടിനോട് ടെസ്റ്റ് തോറ്റു

ഇംഗ്ലണ്ടിനോട് ടെസ്റ്റ് തോറ്റു

രവി ശാസ്ത്രി പരിശീലകനും വിരാട് കോലി ക്യാപ്റ്റനുമായിരുന്ന സമയത്ത് ഇംഗ്ലണ്ടില്‍ നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ നാല് മത്സരങ്ങളില്‍ നിന്ന് 2-1ന്റെ ലീഡെടുക്കാന്‍ ഇന്ത്യക്കായി. ഒരു മത്സരം മാറ്റിവെക്കപ്പെട്ടപ്പോള്‍ അത് നടന്നത് ദ്രാവിഡിന്റെ പരിശീലനത്തിലായിരുന്നു. ജസ്പ്രീത് ബുംറയായിരുന്നു ക്യാപ്റ്റന്‍. ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ ചരിത്ര ടെസ്റ്റ് പരമ്പര നേട്ടമോ സമനിലയോ നേടാനുള്ള സുവര്‍ണ്ണാവസരം മുന്നിലുണ്ടായിരുന്നെങ്കിലും ഇന്ത്യ മത്സരം തോറ്റു. ആദ്യ രണ്ട് ദിനസവും മുന്നിട്ട് നിന്ന ശേഷമാണ് ദ്രാവിഡും ശിഷ്യന്മാരും കളി കൈവിട്ടത്.

ദുരന്തമായ ഏഷ്യാ കപ്പ്

ദുരന്തമായ ഏഷ്യാ കപ്പ്

ഏഷ്യാ കപ്പില്‍ ഇന്ത്യ കിരീടത്തില്‍ കുറഞ്ഞൊന്നും സ്വപ്‌നം കണ്ടിരുന്നില്ല. കരുത്തുറ്റ താരങ്ങളുടെ വലിയ നിരയായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ കപ്പടിക്കാനാവാതെ ഇന്ത്യക്ക് മടങ്ങേണ്ടി വന്നു. നിര്‍ണ്ണായക മത്സരത്തില്‍ പാകിസ്താനോടും ശ്രീലങ്കയോടുമെല്ലാം ഇന്ത്യ തോറ്റു. ശ്രീലങ്ക ഏഷ്യയുടെ രാജാക്കന്മാരുമായി. ഇതിലൂടെത്തന്നെ ദ്രാവിഡിന്റെ തന്ത്രങ്ങളുടെ പിഴവ് വ്യക്തം. ഏഷ്യയില്‍ കപ്പടിക്കാന്‍ സാധിക്കാത്ത ടീമില്‍ വലിയ മാറ്റങ്ങളില്ലാതെ ടി20 ലോകകപ്പിനിറങ്ങിയ ഇന്ത്യ പിന്തുടര്‍ന്നതും ദ്രാവിഡിന്റെ പഴഞ്ചന്‍ പദ്ധതി. ടി20യില്‍ വലിയ ആക്രമണോത്സകത ടീമിനാവശ്യമാണ്. എന്നാല്‍ ദ്രാവിഡ് എന്ന മുന്‍ ക്ലാസിക് ബാറ്റ്‌സ്മാന് ഈ ആക്രമണോത്സകത എങ്ങനെ ഇന്ത്യയുടെ ടി20 ടീമിനെ പഠിപ്പിക്കാനാവുമെന്നത് വലിയ ചോദ്യമാണ്.

ടി20 ലോകകപ്പ് തോല്‍വി

ടി20 ലോകകപ്പ് തോല്‍വി

ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സെമിയിലെത്തിയെങ്കിലും പ്രകടനം പരിശോധിച്ചാല്‍ അത്ര മികവുള്ളതാണെന്ന് പറയാനാവില്ല. പാകിസ്താനോട് അവസാന ഓവറില്‍ ഭാഗ്യത്തിനാണ് ഇന്ത്യ ജയിച്ചത്. ഗ്രൂപ്പിലെ മറ്റൊരു വമ്പന്മാരായ ദക്ഷിണാഫ്രിക്കയോട് തോല്‍ക്കുകയും ചെയ്തു. മഴ പെയ്തില്ലായിരുന്നെങ്കില്‍ ബംഗ്ലാദേശിനോടും ചിലപ്പോള്‍ ഇന്ത്യ തോറ്റേനെ. സെമിയില്‍ ഇംഗ്ലണ്ടിനോട് ഒന്ന് പൊരുതാന്‍ പോലുമാവാതെ തലകുനിക്കുകയും ചെയ്തു. ഇതെല്ലാം ദ്രാവിഡിന്റെ പരിശീലനത്തിന്റെ കീഴിലെ ഇന്ത്യയുടെ തകര്‍ച്ചയാണ്.

Also Read : IPL 2023: മെഗാ ലേലത്തില്‍ കോടികള്‍ വാരി, പക്ഷെ ഇത്തവണ ഒഴിവാക്കപ്പെട്ടേക്കും! അഞ്ച് പേര്‍

ദ്രാവിഡ് ടി20യില്‍ യോഗ്യനല്ല

ദ്രാവിഡ് ടി20യില്‍ യോഗ്യനല്ല

ഇന്ത്യയുടെ ടി20 ടീമിനെ പരിശീലിപ്പിക്കാന്‍ രാഹുല്‍ ദ്രാവിഡ് യോഗ്യനല്ല. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കുകയും ഇന്ത്യ എ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്ത ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായും ഏറെ നാള്‍ പ്രവര്‍ത്തിച്ചു. ഈ റോളുകളിലെല്ലാം ദ്രാവിഡ് മികവ് കാട്ടിയെങ്കിലും ഇന്ത്യയുടെ പരിശീലകനായ ശേഷം അദ്ദേഹത്തിന് തിളങ്ങാനാവുന്നില്ല. ടി20യില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ അല്‍പ്പം കൂടി ആക്രമണോത്സകതയുള്ള മുന്‍ താരത്തെത്തന്നെ ഇന്ത്യ പരിഗണിക്കേണ്ടതായുണ്ട്.

Story first published: Friday, November 11, 2022, 14:13 [IST]
Other articles published on Nov 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+