Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2024ലെ ടി20 ലോകകപ്പില്‍ കപ്പടിക്കണോ? ഇന്ത്യ എവിടെ മെച്ചപ്പെടണം? അഞ്ച് മാറ്റങ്ങളിതാ

1

അഡ്‌ലെയ്ഡ്: ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍ സ്വപ്‌നം കണ്ടവര്‍ക്ക് മുന്നില്‍ ഇന്ത്യയുടെ കണ്ണുനീരുവീഴ്ത്തിയാണ് ഇംഗ്ലണ്ട് ഫൈനല്‍ ടിക്കറ്റെടുത്തത്. ആവേശ സെമി പ്രതീക്ഷിച്ചെങ്കിലും 10 വിക്കറ്റിന്റെ ഏക പക്ഷീയമായ ജയമാണ് ഇംഗ്ലണ്ട് നേടിയെടുത്തത്. ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടായി ഈ തോല്‍വി മാറിയിരിക്കുന്നു. ഇന്ത്യയുടെ ടി20 ലോകകപ്പ് ചരിത്രത്തിലെ മറക്കാനാവാത്ത വലിയ തോല്‍വികളിലൊന്നാണ് ഇംഗ്ലണ്ട് നല്‍കിയിരിക്കുന്നത്.

നിരാശയും സങ്കടവും മറന്ന് 2024ലെ ടി20 ലോകകപ്പിനായുള്ള പടയൊരുക്കം ആരംഭിക്കേണ്ട സമയമാണിത്. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയാണ് ചാമ്പ്യന്‍ ടീമുകള്‍ ചെയ്യേണ്ടത്. ഇന്ത്യ തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ശീലമുള്ളവരുടെ നിരയാണ്. എന്നാല്‍ ഇത്തവണ തിരിച്ചുവരവ് നടത്താന്‍ അടിമുടി തന്നെ ഇന്ത്യ മാറേണ്ടതായുണ്ട്. 2024ലെ ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ വരുത്തേണ്ട അഞ്ച് മാറ്റങ്ങള്‍ അറിയാം.

ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കണം

ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കണം

രോഹിത് ശര്‍മയുടെ പ്രായം 35 പിന്നിട്ടതിനാല്‍ ടി20യില്‍ പ്രസരിപ്പോടെ കളിക്കുക ഇനി പ്രയാസമാണ്. 2024ലെ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയെ ഇന്ത്യ പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് പറയാം. ഇന്ത്യയുടെ നിലവിലെ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലാണ്. എന്നാല്‍ മോശം ഫോമിലുള്ള രാഹുലിനെ നായകനാക്കി ഇന്ത്യ മുന്നോട്ട് പോകാന്‍ യാതൊരു സാധ്യതയുമില്ല. ഇന്ത്യക്ക് വേണ്ടത് ഹര്‍ദിക് പാണ്ഡ്യയെപ്പോലെയുള്ള യുവ നായകനെയാണ്.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കന്നി സീസണില്‍ത്തന്നെ കപ്പടിപ്പിച്ച ഹര്‍ദിക്കിന്റെ നായക മികവിനെയാണ് 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കാവശ്യം. അധികം വൈകാതെ ഹര്‍ദിക് ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്കെത്തുന്നതാണ് ഇന്ത്യയുടെ ഭാവിക്ക് നല്ലത്. സമ്മര്‍ദ്ദമില്ലാത്ത ചുരുക്കം ചില താരങ്ങളിലൊരാളാണ് ഹര്‍ദിക്. ആക്രമണോത്സകതയോടെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവുണ്ട്.

Also Read : T20 World Cup 2022: രോഹിത് ഹിറ്റ്മാനല്ല, ഫ്‌ളോപ്പ്മാന്‍!, മണ്ടന്‍ ക്യാപ്റ്റന്‍സി, വിമര്‍ശനം ശക്തം

കെ എല്‍ രാഹുലിനെ ആക്രമിച്ച് കളിപ്പിക്കണം

കെ എല്‍ രാഹുലിനെ ആക്രമിച്ച് കളിപ്പിക്കണം

കെ എല്‍ രാഹുലിനെ ഇന്ത്യ ടി20 ടീമില്‍ നിന്ന് പൂര്‍ണ്ണമായും തഴയാനുള്ള സാധ്യത കുറവാണ്. ഇന്ത്യ ഇപ്പോഴും രാഹുലിന്റെ മികവില്‍ പ്രതീക്ഷവെക്കുന്നു. അതുകൊണ്ട് തന്നെ രാഹുല്‍ ടീമില്‍ തുടര്‍ന്നേക്കും. എന്നാല്‍ രാഹുലിന്റെ ശൈലിയില്‍ കാര്യമായ മാറ്റം വരണം. നിലയുറപ്പിക്കാന്‍ അധികം പന്തുകളെടുക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്യുന്നതാണ് രാഹുലിന്റെ ശൈലി. എന്നാല്‍ ഇത് മാറി ഓപ്പണിങ്ങില്‍ ആക്രമിച്ച് കളിക്കാന്‍ രാഹുലിന് സാധിക്കേണ്ടതായുണ്ട്. രാഹുലിന്റെ ഈ മാറ്റം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.

പേസ് നിരയില്‍ വലിയ അഴിച്ചുപണി

പേസ് നിരയില്‍ വലിയ അഴിച്ചുപണി

ഇന്ത്യന്‍ ടീം ഇപ്പോഴും മീഡിയം പേസ് സ്വിങ് ബൗളര്‍മാരെയാണ് വിശ്വസിക്കുന്നത്. അതിവേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ള ബൗളര്‍മാര്‍ നിലവില്‍ ഇന്ത്യക്കൊപ്പമില്ല. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം അര്‍ഷദീപ് സിങ് ഇന്ത്യയുടെ ടി20 ടീമില്‍ തുടരണം. മൊഹ്‌സിന്‍ ഖാന്‍, ഉമ്രാന്‍ മാലിക്, കുല്‍ദീപ് സെന്‍ തുടങ്ങി നല്ല വേഗത്തില്‍ എറിയാന്‍ കഴിവുള്ള ബൗളര്‍മാര്‍ക്ക് ഇന്ത്യ കൂടുതല്‍ പിന്തുണ നല്‍കേണ്ടതായുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമില്‍ വേണ്ട നല്ല പേസര്‍മാരില്ലെന്നതാണ് വസ്തുത.

പരമ്പരകളുടെ എണ്ണം കുറക്കണം

പരമ്പരകളുടെ എണ്ണം കുറക്കണം

ഇന്ത്യ നിലവില്‍ കളിക്കുന്ന ടി20 പരമ്പരകളുടെ എണ്ണം കുറക്കേണ്ടതായുണ്ട്. മൂന്ന് മത്സര പരമ്പരകള്‍ കൂടുതല്‍ കളിക്കുമ്പോള്‍ താരങ്ങള്‍ക്ക് വിശ്രമം ലഭിക്കാതെ വരുന്നു. ഇത് പരിക്കിന്റെ സാധ്യതകള്‍ ഉയര്‍ത്തുന്നു. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നീ രണ്ട് സൂപ്പര്‍ താരങ്ങളെയാണ് പരിക്കിനെത്തുടര്‍ന്ന് ഇന്ത്യക്ക് നഷ്ടമായത്. ഇതിന് കാരണം അമിത മത്സരഭാരം തന്നെയാണ്. ഇന്ത്യ ബൈലാട്രല്‍ പരമ്പരകളുടെ എണ്ണം കുറക്കേണ്ടത് അത്യാവശ്യമാണ്.

Also Read : IPL 2023: മെഗാ ലേലത്തില്‍ കോടികള്‍ വാരി, പക്ഷെ ഇത്തവണ ഒഴിവാക്കപ്പെട്ടേക്കും! അഞ്ച് പേര്‍

വിദേശ ലീഗുകള്‍ കളിപ്പിക്കണം

വിദേശ ലീഗുകള്‍ കളിപ്പിക്കണം

ഇന്ത്യന്‍ താരങ്ങള്‍ക്ക് നിലവില്‍ വിദേശ ലീഗുകള്‍ കളിക്കാന്‍ അനുവാദമില്ല. ഇത് ഇന്ത്യയെ ഐസിസി ടൂര്‍ണമെന്റുകളില്‍ പിന്നോട്ടടിക്കുന്നതിന് കാരണമാണ്. വിദേശത്ത് നടക്കുന്ന ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണം ഇവിടുത്തെ പിച്ചുകളിലെ അനുഭവസമ്പത്ത് കുറവാണ്. ഇന്ത്യന്‍ താരങ്ങളെ വിദേശ ലീഗുകളില്‍ കളിപ്പിക്കാന്‍ അനുവദിക്കേണ്ടത് ടീമിന്റെ വളര്‍ച്ചക്ക് പ്രധാനപ്പെട്ട കാര്യമാണ്.

Story first published: Friday, November 11, 2022, 15:18 [IST]
Other articles published on Nov 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+