വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഇന്ത്യ ഒരു വിക്കറ്റും വീഴ്ത്തിയില്ല! വെല്‍ഡണ്‍ പാകിസ്താന്‍, പുകഴ്ത്തി അക്തര്‍

ഫൈനലില്‍ പാകിസ്താന്‍ തോറ്റിരുന്നു

akhtar

ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനു മുന്നില്‍ കിരീടം അടിയറ വച്ചെങ്കിലും പാകിസ്താന്‍ ടീമിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ പാക് പേസ് ബൗളിങ് ഇതിഹാസം ഷുഐബ് അക്തര്‍. പാക് ടീമിന്റെ പ്രകടനത്തില്‍ ഏറെ അഭിമാനമുണ്ടെന്നും ഈ പരാജയത്തില്‍ തളരാതെ കൂടുതല്‍ ശക്തമായി തിരിച്ചുവരണമെന്നും അദ്ദേഹം പാക് ടീമിനെ ഉപദേശിച്ചു. സ്വന്തം യൂട്യൂബ് ചാനലില്‍ ഫൈനലിനെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു റാവല്‍പിണ്ടി എക്‌സ്പ്രസ്.

Also Read: രോഹിത് മാറട്ടെ, ഇന്ത്യയെ ഇനി നയിക്കേണ്ടത് ഇവന്‍; പുതിയ ക്യാപ്റ്റനെ നിര്‍ദ്ദേശിച്ച് ഗവാസ്‌കര്‍Also Read: രോഹിത് മാറട്ടെ, ഇന്ത്യയെ ഇനി നയിക്കേണ്ടത് ഇവന്‍; പുതിയ ക്യാപ്റ്റനെ നിര്‍ദ്ദേശിച്ച് ഗവാസ്‌കര്‍

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ കലാശപ്പോരില്‍ ജോസ് ബട്‌ലറുടെ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിനാണ് വിജയിച്ചു കയറിയത്. ഇതോടെ ഒരേ സമയം ഏകദിന ലോകകപ്പും ടി20 ലോകകപ്പും കൈവശം വയ്ക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇംഗ്ലണ്ടിനെ തേടിയെത്തിയിരുന്നു.

ഇന്ത്യക്ക് ഒരാളെപ്പോലും പുറത്താക്കാനായില്ല

ഇന്ത്യക്ക് ഒരാളെപ്പോലും പുറത്താക്കാനായില്ല

ഫൈനലില്‍ പാകിസ്താന്‍ ടീമിന്റെ പ്രകടനത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇംഗ്ലണ്ടിനെതിരേ നന്നായി പോരാടിയാണ് പാകിസ്താന്‍ ടീം കീഴടങ്ങിയത്. വളരെ മികച്ച പ്രകടനം തന്നെയാണ് പാക് ബൗളര്‍മാരുടെ ഭാഗത്തു നിന്നും കണ്ടത്.
ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ ഒരാളെപ്പോലും പുറത്താക്കാന്‍ ഇന്ത്യക്കായിരുന്നില്ല. പക്ഷെ മികച്ച സീമിങ് ട്രാക്കില്‍ പാക് ബൗളര്‍മാര്‍ വളരെ നന്നായി പന്തെറിഞ്ഞു. തങ്ങളുടെ ബൗളിങ് കരുത്ത് പാകിസ്താന്‍ ഈ കളിയില്‍ കാണിച്ചു തന്നതായും ഷുഐബ് അക്തര്‍ ചൂണ്ടിക്കാട്ടി.

തലയുയര്‍ത്തി നില്‍ക്കാം

തലയുയര്‍ത്തി നില്‍ക്കാം

പരാജയത്തിന്റെ പേരില്‍ പാകിസ്താന്‍ ടീം തല കുനിക്കേണ്ടതില്ല. തീര്‍ച്ചയായും അഭിമാനത്തോടെ തലയുയര്‍ത്തി തന്നെ നില്‍ക്കണം. ഈ തോല്‍വി കാരണം പരിഭ്രാന്തി വേണ്ടെന്നും ഷുഐബ് അക്തര്‍ ഉപദേശിക്കുന്നു.
കളിക്കാരുടെ ഫിറ്റ്‌നസിന്റെ കാര്യത്തിലും താരങ്ങളുടെ സെലക്ഷന്റെ കാര്യത്തിലും പാക് ടീം കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു. ഇതു കര്‍ശനമാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് പറഞ്ഞു.

Also Read: ഒറ്റ രാത്രികൊണ്ട് ഒന്നാം സ്ഥാനക്കാരയവരല്ല ഇന്ത്യ, ഒരു തോല്‍വികൊണ്ട് അളക്കരുത്-സച്ചിന്‍

പാക് ടീമിന് ചാലഞ്ച്

പാക് ടീമിന് ചാലഞ്ച്

അടുത്ത വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കുകയാണ്. അതിനു വേണ്ടി നന്നായി തയ്യാറെടുക്കുകയും കഠിനാധ്വാനം ചെയ്യുകയുമാണ് വേണ്ടത്. നിങ്ങള്‍ക്കു പാകിസ്താന്റെ ഹീറോയാവണമെങ്കില്‍ മുംബൈയിലെ വാംഖഡെയില്‍ വച്ച് പാകിസ്താനു വേണ്ടി ലോകകപ്പ് നേടി കൊണ്ടു വരികയാണ് വേണ്ടത്.
പാക് താരങ്ങള്‍ ഇതിനുള്ള തയ്യാറെടുപ്പ് ആരംഭിക്കണം. ഇതു നമ്മുടെ ലോകകപ്പായിരിക്കണം. ദൈവം സഹായിച്ചാല്‍ അടുത്ത ലോകകപ്പ് നമ്മള്‍ തീര്‍ച്ചയായും സ്വന്താക്കുമെന്നും ഷുഐബ് അക്തര്‍ വ്യക്തമാക്കി.

Also Read: പാക് ടീമില്‍ ഇന്ത്യയുടെ മരുമക്കളും! പാക് താരങ്ങളുടെ ജീവിതസഖിമാരെ അറിയാം

അപ്രതീക്ഷിത ഫൈനല്‍

അപ്രതീക്ഷിത ഫൈനല്‍

ഈ ടി20 ലോകകപ്പില്‍ ചിത്രത്തില്‍ പോലും ഇല്ലാത്ത ഇടത്തു നിന്നാണ് പാകിസ്താന്‍ ടീം ഇപ്പോള്‍ ഫൈനല്‍ കളിച്ചത്. ടൂര്‍ണമെന്റിലെ അവസാന പാദ മല്‍സരങ്ങളില്‍ പാകിസ്താന്‍ ഗംഭീര ക്രിക്കറ്റാണ് കാഴ്ചവച്ചത്. വെല്‍ഡണ്‍ പാകിസ്താന്‍.
ഫൈനലില്‍ തോല്‍വി നേരിട്ടെങ്കിലും അതില്‍ ഒരു കുഴപ്പവുമില്ല. ആരും ടീമിനെ വിമര്‍ശിക്കേണ്ട കാര്യവുമില്ല. പാക് ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്താവേണ്ടിയിരുന്നതാണ്. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ ഫൈനലില്‍ കളിച്ചിരിക്കുകയാണ്. ലോകകപ്പിന്റെ ഫൈനലില്‍ കളിക്കുകയെന്നത് ചെറിയ കാര്യമല്ല. ഭാഗ്യം കൊണ്ടല്ല പാക് ടീം ഫൈനല്‍ വരെയെത്തിയത്. കളിച്ചു തന്നെ നേടിയെടുത്തതാണെന്നും ഷുഐബ് അക്തര്‍ വിലയിരുത്തി.

Story first published: Sunday, November 13, 2022, 22:28 [IST]
Other articles published on Nov 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X