വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക് ടീമില്‍ ഇന്ത്യയുടെ മരുമക്കളും! പാക് താരങ്ങളുടെ ജീവിതസഖിമാരെ അറിയാം

By Abin MP

ലോകമെമ്പാടും ആരാധകരുള്ളവരാണ് ക്രിക്കറ്റ് താരങ്ങള്‍. ഇന്ന് തങ്ങളുടെ രണ്ടാം ട്വന്റി-20 ലോകകപ്പ് എന്ന ലക്ഷ്യമിട്ടിറങ്ങുകയാണ് പാക്കിസ്ഥാന്‍. പാക് ടീമിലെ താരങ്ങളേയും അവരുടെ നേട്ടങ്ങളേയുമൊക്കെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വിജയത്തിലും പരാജയത്തിലും അവര്‍ക്ക് പിന്തുണയുമായി കൂടെയുള്ള ജീവിത പങ്കാളികളെയോ? പാക് താരങ്ങളില്‍ ചിലരൊക്കെ ഇന്ത്യയുടെ മരുമക്കളുമാണ്. പാക് താരങ്ങളുടെ ജീവിതസഖിമാരെക്കുറിച്ച് വായിക്കാം തുടര്‍ന്ന്.

Also Read: രോഹിത് മാറട്ടെ, ഇന്ത്യയെ ഇനി നയിക്കേണ്ടത് ഇവന്‍; പുതിയ ക്യാപ്റ്റനെ നിര്‍ദ്ദേശിച്ച് ഗവാസ്‌കര്‍Also Read: രോഹിത് മാറട്ടെ, ഇന്ത്യയെ ഇനി നയിക്കേണ്ടത് ഇവന്‍; പുതിയ ക്യാപ്റ്റനെ നിര്‍ദ്ദേശിച്ച് ഗവാസ്‌കര്‍

പാക്കിസ്ഥാന്‍ ടീമിലെ സൂപ്പര്‍ താരമാണ് ഷഹീന്‍ ഷാ അഫ്രീദി. ആ പേര് ഇന്ന് ഏത് ബാറ്ററുടേയും ഉറക്കം കെടുത്തും. ഈ ലോകകപ്പിന് മുമ്പ് പരുക്കിന് അടിമപ്പെട്ടിരുന്നു ഷഹീന്‍. ലോകകപ്പ് ടീമിലെത്തുമ്പോഴും പരുക്കില്‍ നിന്നും പൂര്‍ണമായും മുക്തനായിരുന്നുമില്ല. ആദ്യ മത്സരങ്ങളിലും തിളങ്ങാന്‍ സാധിച്ചിരുന്നില്ലെങ്കിലും അവസാനം കളിച്ച രണ്ട് മത്സരത്തിലും പാക് ബൗളിംഗിന്റെ കുന്തമുനയായി മാറിയിരിക്കുകയാണ് ഷഹീന്‍ ഷാ അഫ്രീദി.

ഷഹീന്റെ മനസില്‍

ഷഹീന്റെ മനസില്‍ ഇടം നേടിയ സുന്ദരി അഖ്‌സ അഫ്രീദിയാണ്. പാക് ഇതിഹാസ താരം ഷാഹിദ് അഫ്രീദിയുടെ മൂത്തമകള്‍. ഇരുവരും തമ്മിലുള്ള വിവാഹം ഉടനെ തന്നെ നടക്കും. വിവാഹ നിശ്ചയം ഈയ്യടുത്തായിരുന്നു നടന്നത്. ഓസ്‌ട്രേലിയയില്‍ നിന്നും ഷഹീന്‍ നാട്ടിലെത്തിയാല്‍ അധികം വൈകാതെ തന്നെ വിവാഹവും നടക്കും. ലോകകപ്പ് നേടുക കൂടി ചെയ്താല്‍ അത് ഇരട്ടി മധുരമായിരിക്കുമെന്നുറപ്പാണ്.

Also Read:ടി20 ലോകകപ്പ് മറക്കാം, കിവീസ് പര്യടനത്തിന് തയ്യാറെടുത്ത് ഇന്ത്യ, ദുരന്തമാകുമോ?

ഹസന്‍ അലി

പാക് പേസര്‍ ഹസന്‍ അലി ഇന്ത്യയുടെ മരുമകനാണ്. ഇന്ത്യക്കാരായിയായ സാമിയ അര്‍സൂവിനെയാണ് ഹസന്‍ വിവാഹം കഴിച്ചിരിക്കുന്നത്. ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയാണ് സാമിയ. ഇരുവരും 2020 ല്‍ ഒരു പൊതു സുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നത്. അധികം വൈകാതെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു.

ഹാഫിസ്

പാക്കിസ്ഥാന്റെ മിന്നും താരമാണ് മുഹമ്മദ് ഹാഫിസ്. നാസിയ ആണ് ഹാഫിസിന്റെ ജീവിത പങ്കാളി. 2007 ലായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിന് മുമ്പേ ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. ഏറെ നാളത്തെ സൗഹൃദവും പ്രണയവുമൊക്കെ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. തന്റെ കരിയറിന്റെ ഏറിയ പങ്ക് ക്രെഡിറ്റും താന്‍ നല്‍കുന്നത് നസിയയ്ക്കാണെന്ന് ഹാഫിസ് തന്നെ പറഞ്ഞിരുന്നു.

ഷൊയ്ബ് മാലിക്ക്

പാക് ക്രിക്കറ്റിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് ഷൊയ്ബ് മാലിക്ക്. പാക്കിസ്ഥാനെ പല പരാജയങ്ങളില്‍ നിന്നും ഒറ്റയ്ക്ക് ജയിപ്പിച്ചതിന്റെ ക്രെഡിറ്റുണ്ട് മാലിക്കിന്റെ പേരില്‍. ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍ താരം സാനിയ മിര്‍സയാണ് മാലിക്കിന്റെ ജീവിത പങ്കാളി. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ 12 വര്‍ഷത്തെ ദാമ്പത്യ ജീവിതം ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി സാനിയയും മാലിക്കും പിരിഞ്ഞതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തരായ ടീമാണ് ഇംഗ്ലണ്ട്. എന്നാല്‍ കരുത്തരായ ന്യൂസിലാന്‍ഡിനെതിരെ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ബാബര്‍ അസവും സംഘവും ഇന്നിറങ്ങുന്നത്. ഇന്ത്യയെ പത്ത് വിക്കറ്റിന് പറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് കളിക്കളത്തിലിറങ്ങുക.

പാക്കിസ്ഥാനും ഇംഗ്ലണ്ടും ഓസീസ് മണ്ണില്‍ ലോകകപ്പ് ഫൈനലില്‍ ഇറങ്ങുമ്പോള്‍ അതൊരു ചരിത്രത്തിന്റെ ആവര്‍ത്തനം കൂടിയാവുകയാണ്. 1992ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിലും സമാനമായ രീതിയിലാണ് പാക്കിസ്ഥാന്‍ ഫൈനലിലെത്തുന്നത്. അന്ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇമ്രാന്‍ ഖാന്റെ ടീം ലോകകപ്പുയര്‍ത്തി. അതുപോലൊരു നേട്ടം ബാബറിനും സംഘത്തിനും നേടാന്‍ സാധിക്കുമോ എന്ന് കണ്ടറിയണം.

Story first published: Sunday, November 13, 2022, 12:28 [IST]
Other articles published on Nov 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X