ഒറ്റ രാത്രികൊണ്ട് ഒന്നാം സ്ഥാനക്കാരയവരല്ല ഇന്ത്യ, ഒരു തോല്‍വികൊണ്ട് അളക്കരുത്-സച്ചിന്‍

അഡ്‌ലെയ്ഡ്: ഓസീസ് ടി20 ലോകകപ്പ് സെമിയിലെ ഇന്ത്യയുടെ തോല്‍വി ടീം മാനേജ്‌മെന്റിനെയും ആരാധകരെയും ഒരുപോലെ നിരാശപ്പെടുത്തിയിരിക്കുകയാണ്. ഗ്രൂപ്പ് 2ലെ ചാമ്പ്യന്മാരായെത്തിയ ഇന്ത്യക്ക് സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിനാണ് തലകുനിക്കേണ്ടി വന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യക്ക് മികവ് കാട്ടാന്‍ സാധിച്ചില്ല. നായകന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ പ്രമുഖ താരങ്ങളെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റത്തിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു. നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ നീക്കുന്നതടക്കം വലിയ മാറ്റങ്ങള്‍ വരാനുള്ള സാധ്യതകളേറെയാണ്. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് വലിയ മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാറായേക്കും. നിലവില്‍ വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ ടീം നേരിടുന്നത്. മുന്‍ താരങ്ങളും ആരാധകരുമെല്ലാം ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് രംഗത്തെത്തുമ്പോള്‍ ഇന്ത്യന്‍ ടീമിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

നിരാശപ്പെടുത്തുന്ന മത്സരം
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരം ഇന്ത്യക്ക് വലിയ നിരാശയുണ്ടാക്കുന്നതായിരുന്നു. എനിക്കും അതേ വികാരമാണുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നന്മ പ്രതീക്ഷിക്കുന്നവരാണ് നമ്മളെല്ലാവരും. അഡ്‌ലെയ്ഡില്‍ 168 അത്ര വലിയ സ്‌കോറല്ല. മൈതാനത്തിന്റെ സ്വഭാവം നോക്കുക. ബൗണ്ടറി ചെറുതാണ്. 190 പ്ലസ് റണ്‍സ് നേടിയെങ്കില്‍ മാത്രമെ അതിനെ മികച്ച ടോട്ടലെന്ന് പറയാനാവൂ. അഡ്‌ലെയ്ഡിലെ 168നെ മറ്റ് മൈതാനങ്ങളിലെ 150 റണ്‍സെന്ന ടോട്ടല് പോലെയെ കാണാനാവു. എന്നെ സംബന്ധിച്ച് 168നെ വലിയൊരു ടോട്ടലായി കാണാന്‍ സാധിക്കില്ല. മികച്ച ടോട്ടല്‍ നേടാനായില്ലെന്ന വസ്തുത ആദ്യം അംഗീകരിക്കുകയാണ് വേണ്ടത്- സച്ചിന്‍ എഎന്‍ഐയോട് സംസാരിക്കവെ പറഞ്ഞു.

ബൗളിങ്ങിലും ഇന്ത്യക്ക് പിഴച്ചു
ഇന്ത്യയുടെ ബൗളിങ്ങും നിരാശപ്പെടുത്തുന്നതായിരുന്നു. വിക്കറ്റ് നേടുന്ന കാര്യത്തിലേക്ക് വരുമ്പോള്‍ നമ്മള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ഒരു വിക്കറ്റ് പോലും നേടാനായില്ലെന്നത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. മോശം തോല്‍വിയാണിത്. അതുപോലെ നിരാശപ്പെടുത്തുന്നതും- സച്ചിന്‍ പറഞ്ഞു. ഇംഗ്ലണ്ട് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 170 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തിലും ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യക്കായില്ലെന്നതാണ് വസ്തുത.

ഈ പ്രകടനംകൊണ്ട് അളക്കരുത്
നമ്മള്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടീമാണ്. അതുകൊണ്ട് തന്നെ ഈ തോല്‍വികൊണ്ട് മാത്രം ഇന്ത്യയെ അളക്കരുത്. ഈ നേട്ടം ഒറ്റ രാത്രികൊണ്ട് നേടിയെടുത്തതല്ല. കഴിഞ്ഞ കുറച്ചുനാളുകളായി നല്ല ക്രിക്കറ്റ് കളിച്ച് നേടിയെടുത്തതാണ്. ഇംഗ്ലണ്ടിനെതിരായ പ്രകടനം മികച്ചതാണെന്ന് ഞാന്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ ഇത്തരം ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാവും. ഇന്ത്യയുടെ വിജയം നമ്മുടേതാവുമ്പോള്‍ തോല്‍വി അവരുടെ മാത്രമാവുന്നത് ശരിയല്ല. നമ്മള്‍ ഒന്നിച്ചാണ് പോകേണ്ടത്- സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് പോരാ
ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് വലിയൊരു ചോദ്യമാണ്. ടി20 ഫോര്‍മാറ്റില്‍ ആക്രമിച്ച് കളിക്കാന്‍ ശാരീരിക ക്ഷമതയുള്ള എത്ര താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടെന്നത് വലിയ ചോദ്യം. രോഹിത് ശര്‍മയടക്കം അമിത ശരീര ഭാരമുള്ളവരാണ്. റിഷഭ് പന്തിനെപ്പോലെയുള്ള ഭാവി പ്രതീക്ഷകളും ഫിറ്റ്‌നസിന് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. വിരാട് കോലി നായകനായിരുന്നപ്പോള്‍ ഇന്ത്യക്കുണ്ടായിരുന്ന ഫിറ്റ്‌നസ് കരുത്ത് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഇത് തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ ഇന്ത്യന്‍ ടീം സ്വീകരിക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു.
Also Read: T20 World Cup : സഞ്ജു, ഇഷാന്‍, റുതുരാജ്, യുവതാരങ്ങളെ ഇനി തഴയരുത്! സെവാഗ് രംഗത്ത്

2024ലെ കിരീടം ലക്ഷ്യം
കഴിഞ്ഞത് ചരിത്രത്തിന്റെ ഭാഗമാണ്. ഇനി അതിനെക്കുറിച്ച് ആശങ്കപ്പെട്ടിട്ട് കാര്യമില്ല. ഇന്ത്യ ചെയ്യേണ്ടത് 2024ലെ ടി20 ലോകകപ്പ് കിരീടം നേടാനാവശ്യമായ പടയൊരുക്കം ആരംഭിക്കുകയെന്നതാണ്. അതിനുള്ള ടീം കരുത്ത് ആദ്യം സൃഷ്ടിക്കണം. വെസ്റ്റ് ഇന്‍ഡീസിലാണ് അടുത്ത ടി20 ലോകകപ്പ്. അതുകൊണ്ട് തന്നെ സിപിഎല്ലിലടക്കം കളിച്് വെസ്റ്റ് ഇന്‍ഡീസിലെ വേദികളില്‍ അനുഭവസമ്പത്ത് ഉണ്ടാക്കിയെടുക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. നിലവിലെ ഇന്ത്യയുടെ തന്ത്രങ്ങള്‍ വിശ്വകിരീടം ചൂടാന്‍ പര്യാപ്തമല്ലെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications