വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റിനെ എന്നെ ഏല്‍പ്പിച്ചാല്‍ അവരെ കണ്ടുപഠിക്കും! തുറന്നു പറഞ്ഞ് വോന്‍

ഇംഗ്ലണ്ടിനെ അദ്ദേഹം വാനോളം പുകഴ്ത്തി

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചുമതല തന്നെ ഏല്‍പ്പിക്കുകയാണെങ്കില്‍ എന്താണ് ചെയ്യുകയെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍. ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ കിരീടധാരണത്തിനു ശേഷം ദി ടെലഗ്രാഫിലെ തന്റെ കോളത്തിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

Also Read: പുതിയ ഫിനിഷര്‍ വേണം, ഇന്ത്യ ആരെ പരിഗണിക്കും? മൂന്ന് അണ്‍ക്യാപ്പഡ് താരങ്ങള്‍ വെയ്റ്റിങ്Also Read: പുതിയ ഫിനിഷര്‍ വേണം, ഇന്ത്യ ആരെ പരിഗണിക്കും? മൂന്ന് അണ്‍ക്യാപ്പഡ് താരങ്ങള്‍ വെയ്റ്റിങ്

പാകിസ്താനെ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ലോകകപ്പില്‍ മുത്തമിട്ടത്. ഇതോടെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഒരേസമയത്തു ഏകദിന, ടി20 ലോകകപ്പുകള്‍ കരസ്ഥമാക്കിയ ആദ്യത്തെ ടീമായി അവര്‍ മാറുകയും ചെയ്തു. 2019ലെ അവസാനത്തെ ഏകദിന ലോകകപ്പിലും ഇംഗ്ലായിരുന്നു ചാംപ്യന്‍മാര്‍.

ഇംഗ്ലണ്ടിന്റേത് മികച്ച സ്‌ക്വാഡ്

ഇംഗ്ലണ്ടിന്റേത് മികച്ച സ്‌ക്വാഡ്

ഇംഗ്ലണ്ട് ലോകകപ്പുകള്‍ വിജയിക്കാനുള്ള കാരണം അവര്‍ക്കു ബെസ്റ്റ് സ്‌ക്വാഡ് ഉണ്ടെന്നത് തന്നെയാണ്. പക്ഷെ മികച്ച ടീമുകള്‍ പലപ്പോഴും പ്രതീക്ഷകള്‍ക്കൊത്ത് ഉയരാതെ പോവുന്നത് നമ്മള്‍ കാണാറുണ്ട്. 2019ലെ ഏകദിന ലോകകപ്പെടുത്താല്‍ ഒരുപാട് വെല്ലുവിളികളെ മറികടന്നാണ് ഇംഗ്ലണ്ട് കിരീടത്തിലെത്തിയത്.
ഈ ടി20 ലോകകപ്പിലും ഇതു തന്നെയാണ് കണ്ടത്. കാര്യങ്ങള്‍ ശരിയായ രീതിയില്‍ ചെയ്തതിനാല്‍ തന്നെ ഇംഗ്ലണ്ട് ഭാഗ്യവും അര്‍ഹിക്കുന്നുണ്ടെന്നും മൈക്കല്‍ വോന്‍ തന്റെ കോളത്തില്‍ കുറിച്ചു.

2019ല്‍ തോല്‍വികള്‍ നേരിട്ടു

2019ല്‍ തോല്‍വികള്‍ നേരിട്ടു

2019ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പാകിസ്താന്‍, ശ്രീലങ്ക എന്നിവരോടു ഇംഗ്ലണ്ട് തോല്‍വികള്‍ നേരിട്ടിരുന്നു. ഈ ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ അയര്‍ലാന്‍ഡിനോടും പരാജയമേറ്റു വാങ്ങി. ഈ പരാജയങ്ങള്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ തന്നെ അവസാനിപ്പിക്കുമായിരുന്നു. പക്ഷെ ഏറ്റവും ആവശ്യമുള്ളപ്പോള്‍ കളി ജയിക്കേണ്ടത് എങ്ങനെയാണെന്നു ഇംഗ്ലണ്ടിനു അറിയാം. ഇത്തരമൊരു മാനസികാവസ്ഥയാണ് അവരുടേത്. വലിയ ഗെയിമുകള്‍ ജയിപ്പിക്കാന്‍ സാധിക്കുന്ന കളിക്കാരും ഇംഗ്ലണ്ടിനുണ്ടെന്നു മൈക്കല്‍ വോന്‍ നിരീക്ഷിച്ചു.

Also Read: T20 World Cup 2022: ഇന്ത്യ ഒരു വിക്കറ്റും വീഴ്ത്തിയില്ല! വെല്‍ഡണ്‍ പാകിസ്താന്‍, പുകഴ്ത്തി അക്തര്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചുമതല ലഭിച്ചാല്‍?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചുമതല ലഭിച്ചാല്‍?

ഇംഗ്ലണ്ട് വൈറ്റ് ബോള്‍ കളിക്കാരുടെ ഈ ഗ്രൂപ്പ് അസാധാരണം തന്നെയാണ്. ലോകത്തിനു മുഴുവനും അനുകരിക്കേണ്ട ഒരു ട്രെന്‍ഡ് സെറ്റിങ് ടീം ഇംഗ്ലണ്ടിനു ഉണ്ടായിരിക്കുകയാണ്. ഇംഗ്ലണ്ട് എങ്ങനെയാണ് ഇതു സാധിച്ചെടുത്തത്? ഇന്ത്യന്‍ ക്രിക്കറ്റ് നടത്തിപ്പിന്റെ ചുമതല എനിക്കാണ് കിട്ടുന്നതെങ്കില്‍ ഞാന്‍ എന്റെ അഭിമാനമെല്ലാം വേണ്ടെന്നു വച്ച് പ്രചോദനത്തിനു വേണ്ടി ഇംഗ്ലണ്ടിനെയായിരിക്കും നോക്കുകയെന്നും മൈക്കല്‍ വോന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2022: മോര്‍ഗനെ രോഹിത് കണ്ടു പഠിക്കണം! സൂപ്പര്‍ ടീമിനെ തയ്യാറാക്കി പടിയിറങ്ങി

ഇന്ത്യക്കെതിരേ ഇതാദ്യമല്ല

ഇന്ത്യക്കെതിരേ ഇതാദ്യമല്ല

ഇതാദ്യമായിട്ടല്ല മൈക്കല്‍ വോന്‍ ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് ബോള്‍ഡായ പ്രസ്താവന നടത്തുന്നത്. നേരത്തേ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു തോറ്റു പുറത്തായപ്പോള്‍ അദ്ദേഹം ഇന്ത്യക്കെതിരേ ആഞ്ഞടിച്ചിരുന്നു.
2011ലെ ഏകദിന ലോകകപ്പില്‍ ജേതാക്കളായ ശേഷം ഇന്ത്യ എന്താണ് ചെയ്തിട്ടുള്ളത്. ഒന്നും തന്നെയില്ല. വര്‍ഷങ്ങളുടെ പഴക്കമുള്ള വൈറ്റ് ബോള്‍ ക്രിക്കറ്റാണ് ഇന്ത്യ ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്നത്. ഐപിഎല്‍ തങ്ങളുടെ ഗെയിം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നു ലോകത്തിലെ മറ്റു കളിക്കാരെല്ലാം പറയുമ്പോള്‍ അത് ഇന്ത്യക്കു എന്താണ് നല്‍കിയതെന്നും വോന്‍ നേരത്തേ തുറന്നടിച്ചിരുന്നു.

Story first published: Monday, November 14, 2022, 17:17 [IST]
Other articles published on Nov 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X