Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: മോര്‍ഗനെ രോഹിത് കണ്ടു പഠിക്കണം! സൂപ്പര്‍ ടീമിനെ തയ്യാറാക്കി പടിയിറങ്ങി

morgan

ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഇത്തവണത്തെ കിരീട നേട്ടത്തില്‍ നിലവിലെ ക്യാപ്റ്റന്‍ ജോസ് ബട്‌ലറേക്കാള്‍ ക്രെഡിറ്റ് അര്‍ഹിക്കുന്ന ഒരാളുണ്ട്. അതു മുന്‍ നായകനും മധ്യനിര ബാറ്ററുമായ ഒയ്ന്‍ മോര്‍ഗനാണ്. കാരണം ഇംഗ്ലണ്ടിനു ഇത്രയും കെട്ടുറപ്പുള്ള ഒരു വൈറ്റ് ബോള്‍ ടീമിനെ ഒരുക്കി നല്‍കിയത് മോര്‍ഗനാണ്. അതു കൊണ്ടു തന്നെ ലോകകപ്പില്‍ ബട്‌ലര്‍ക്കു കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു.

ആയുധങ്ങളെല്ലാം മോര്‍ഗന്‍ നേരത്തേ മൂര്‍ച്ച കൂട്ടി തയ്യാറാക്കി നിര്‍ത്തിയതിനാല്‍ അവയെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കേണ്ട ചുമതല മാത്രമേ ബട്‌ലര്‍ക്കുണ്ടായിരുന്നുള്ളൂ. അദ്ദേഹം അതു പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി നിര്‍വഹിക്കുകയും ചെയ്തു.

മോര്‍ഗന്റെ വിരമിക്കല്‍

മോര്‍ഗന്റെ വിരമിക്കല്‍

യഥാര്‍ഥത്തില്‍ ഈ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നയിക്കേണ്ടിയിരുന്നത് ഒയ്ന്‍ മോര്‍ഗനായിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചാണ് ഈ വര്‍ഷം ജൂണില്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സ്വന്തം ബാറ്റിങിലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ കാരണമാണ് മോര്‍ഗന്‍ കളി നിര്‍ത്തി മറ്റൊരാള്‍ക്കു അവസരമൊരുക്കാന്‍ തീരുമാനിച്ചത്. ഇതോടെ പകരക്കാരനായി ജോസ് ബട്‌ലര്‍ക്കു ക്യാപ്റ്റന്‍സി ലഭിക്കുകയും ചെയ്തു.

Also Read: 'അച്ഛന്റെ പാതയില്‍ മക്കളും', ഇന്ത്യയെ രക്ഷിക്കാന്‍ വൈകാതെ ഇവരെത്തും! നാല് പേര്‍

2019ലെ ലോകകപ്പ് നേട്ടം

2019ലെ ലോകകപ്പ് നേട്ടം

2019ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ വീഴ്ത്തി ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലണ്ട് കിരീടമുയര്‍ത്തിയപ്പോള്‍ നായകന്‍ ഒയ്ന്‍ മോര്‍ഗനായിരുന്നു. നിലവില്‍ ഇംഗ്ലീഷ് ടീമിലുള്ളവരെയെല്ലാം മോര്‍ഗന്‍ ക്യാപ്റ്റനായിരിക്കെ കൊണ്ടു വന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഇംഗ്ലണ്ടിനു അനുയോജ്യരായിട്ടുള്ള മിടുക്കരായ ഭാവി താരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും അസാധാരണ കഴിവ് മോര്‍ഗനുണ്ടായിരുന്നു, ഇതാണ് ഇംഗ്ലണ്ടിനെ ഈ നിലയിലേക്കു വളര്‍ത്തിയിരിക്കുന്നത്.

Also Read: ടി20 ലോകകപ്പ് മറക്കാം, കിവീസ് പര്യടനത്തിന് തയ്യാറെടുത്ത് ഇന്ത്യ, ദുരന്തമാകുമോ?

രോഹിത്തിനു മാതൃകയാക്കാം

രോഹിത്തിനു മാതൃകയാക്കാം

നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു തീര്‍ച്ചയായും പല കാര്യങ്ങളും ഒയ്ന്‍ മോര്‍ഗനില്‍ നിന്നും പഠിക്കാനാവും. രോഹിത്തിന്റെയും ക്യാപ്റ്റന്‍സി ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുകയാണ്. ടി20 ലോകകപ്പിലേറ്റ സെമി ഫൈനല്‍ ദുരന്തത്തോടെ അദ്ദേഹത്തിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുകയാണ്.

ടീമിനെ തയ്യാറാക്കി നിര്‍ത്തണം

ടീമിനെ തയ്യാറാക്കി നിര്‍ത്തണം

ഒയ്ന്‍ മോര്‍ഗനെപ്പോലെ ഒരു ഭാവി ഇന്ത്യന്‍ ടീമിനെ തയ്യാറാക്കി നിര്‍ത്തിയ ശേഷം വഴി മാറിക്കൊടുക്കാനായിരിക്കണം രോഹിത് ശ്രമിക്കേണ്ടത്. പക്ഷെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി കൊണ്ടു വന്ന കളിക്കാരാണ് നിലവിലെ ടീമിലെ ഭൂരിഭാഗം പേരും. ക്യാപ്റ്റന്‍സി ഒഴിയുകയോ, വിരമിക്കുകയോ ചെയ്യും മുമ്പ് കൂടുതല്‍ യുവതാരങ്ങള്‍ക്കു അവസരം നല്‍കി ഒരു ഭാവി ടീമിനെ തയ്യാറാക്കി നിര്‍ത്തിയാവണം ഹിറ്റ്മാന്‍ വഴി മാറിക്കൊടുക്കേണ്ടത്.

Story first published: Monday, November 14, 2022, 0:25 [IST]
Other articles published on Nov 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+