വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അച്ഛന്റെ പാതയില്‍ മക്കളും', ഇന്ത്യയെ രക്ഷിക്കാന്‍ വൈകാതെ ഇവരെത്തും! നാല് പേര്‍

ഇന്ത്യയുടെ ഇതിഹാസങ്ങളെന്ന് വിശേഷിപ്പിക്കുന്ന ചില താരങ്ങളുടെ മക്കളും അച്ഛന്റെ പാതയിലൂടെ ക്രിക്കറ്റിലേക്ക് ചുവടുവെച്ച് വളരുന്നുണ്ട്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും ലോക ക്രിക്കറ്റിലെ കരുത്തന്മാരാണ്. താരസമ്പത്തുകൊണ്ടും സാമ്പത്തിക കരുത്തുകൊണ്ടും വന്‍ ശക്തികളാണ് ഇന്ത്യ. ഐപിഎല്ലിന്റെ കടന്നുവരവോടെ ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള യുവതാരങ്ങളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്. ഓരോ സീസണിന് ശേഷവും നിരവധി യുവതാരങ്ങളാണ് മികവ് കാട്ടി ഉയര്‍ന്നുവരുന്നത്. ഇവരെ വേണ്ടവിധം ഉപയോഗിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ലെന്നതാണ് ശരിയായ വസ്തുത.

ഇന്ത്യയുടെ ഇതിഹാസങ്ങളെന്ന് വിശേഷിപ്പിക്കുന്ന ചില താരങ്ങളുടെ മക്കളും അച്ഛന്റെ പാതയിലൂടെ ക്രിക്കറ്റിലേക്ക് ചുവടുവെച്ച് വളരുന്നുണ്ട്. ഇന്ത്യന്‍ ടീം ലക്ഷ്യമാക്കി മുന്നേറുന്ന ഇവരില്‍ പലരും ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത്തരത്തില്‍ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ ഇതിഹാസങ്ങളുടെ നാല് മക്കള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: T20 World Cup 2022: ഇന്ത്യയുടെ തലവര മാറ്റാം! ചെയ്യേണ്ടത് ഒന്ന് മാത്രം, ഫ്‌ളമിങ്ങിന്റെ ഉപദേശംAlso Read: T20 World Cup 2022: ഇന്ത്യയുടെ തലവര മാറ്റാം! ചെയ്യേണ്ടത് ഒന്ന് മാത്രം, ഫ്‌ളമിങ്ങിന്റെ ഉപദേശം

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനാണ് പേസ് ഓള്‍റൗണ്ടര്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ആഭ്യന്തര ക്രിക്കറ്റില്‍ അര്‍ജുന്‍ സജീവമാണെങ്കിലും ഇതുവരെ ഐപിഎല്ലില്‍ കളിക്കാന്‍ പോലും താരത്തിനായിട്ടില്ല. രണ്ട് സീസണില്‍ മുംബൈ ഇന്ത്യന്‍സ് അര്‍ജുനെ ഒപ്പം കൂട്ടിയെങ്കിലും ഒരു കളിയില്‍ പോലും അവസരം ലഭിച്ചില്ല. ഇടം കൈയന്‍ പേസറായ അര്‍ജുന്‍ ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗോവക്കായി മികച്ച പ്രകടനമാണ് അര്‍ജുന്‍ കാഴ്ചവെച്ചത്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റ് പ്രകടനമടക്കം കാഴ്ചവെച്ച് അര്‍ജുന്‍ മികവ് കാട്ടി. വരാനിരിക്കുന്ന ഐപിഎല്ലില്‍ അര്‍ജുന് അവസരം പ്രതീക്ഷിക്കുന്നു. മികവ് കാട്ടാനായാല്‍ ഇന്ത്യന്‍ ടീമിലേക്ക് അര്‍ജുന്‍ വളരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Also Read: T20 World Cup 2022: ഇന്ത്യ പരിശീലകരെ മാറ്റണം, മെന്ററായി എബിഡി വരണം!, നിര്‍ദേശിച്ച് മുന്‍ താരം

സമിത് ദ്രാവിഡ്

സമിത് ദ്രാവിഡ്

മുന്‍ ഇന്ത്യന്‍ ഇതിഹാസവും നിലവിലെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന്റെ മകനാണ് സമിത് ദ്രാവിഡ്. ബാല്യകാലം മുതല്‍ ക്രിക്കറ്റില്‍ സജീവമായിട്ടുള്ളയാളാണ് സമിത്. സ്‌കൂള്‍ ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടി സമിത് നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുമുണ്ട്. ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ പല തവണ സ്‌കൂള്‍ തലത്തില്‍ സമിത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ സമീപകാലത്തായി സമിത്തിന്റെ ക്രിക്കറ്റ് വാര്‍ത്തകളൊന്നും പുറത്തുവരാറില്ല. അധികം വൈകാതെ ആഭ്യന്തര ക്രിക്കറ്റിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്തായാലും ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാവുന്ന താരമാണ് ദ്രാവിഡ്.

അര്‍മാന്‍ ജാഫര്‍

അര്‍മാന്‍ ജാഫര്‍

ഇന്ത്യയുടെ മുന്‍ ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസവുമായ വസിം ജാഫറിന്റെ മകനാണ് അര്‍മാന്‍ ജാഫര്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതീക്ഷക്കൊത്ത വളര്‍ച്ച കൈവരിക്കാന്‍ വസിം ജാഫറിന് സാധിച്ചില്ല. എന്നാല്‍ ഇതിന് പരിഹാരം തന്റെ മകനിലൂടെ കാണാമെന്ന പ്രതീക്ഷയിലാണ് വസിം ജാഫര്‍. കുച്ച് ബീഹാര്‍ ട്രോഫിയില്‍ തുടര്‍ച്ചയായി മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ താരമാണ് അര്‍മാന്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെയും ഭാഗമായിട്ടുണ്ട്. വാര്‍ത്തകളില്‍ അധികം നിറയാത്ത പേരാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമെന്ന സ്വപ്‌നവുമായി മുന്നേറുന്ന താരമാണ് അര്‍മാന്‍ ജാഫര്‍. അധികം വൈകാതെ ഇത് സാധിക്കുമോയെന്നത് കണ്ടറിയാം.

Also Read: T20 World Cup : സഞ്ജു, ഇഷാന്‍, റുതുരാജ്, യുവതാരങ്ങളെ ഇനി തഴയരുത്! സെവാഗ് രംഗത്ത്

ആര്യന്‍ ബംഗാര്‍

ആര്യന്‍ ബംഗാര്‍

മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയുടെ ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകനാണ് ആര്യന്‍ ബംഗാര്‍. അണ്ടര്‍ 19 കുച്ച് ബീഹാര്‍ ട്രോഫിയില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 300 റണ്‍സുമായി ഗംഭീര പ്രകടനം ആര്യന്‍ കാഴ്ചവെച്ചിട്ടുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇതിനോടകം പല മികച്ച പ്രകടനങ്ങളും താരം കാഴ്ചവെച്ചിട്ടുണ്ട്. ഓള്‍റൗണ്ടറാണ് താരം. ജൂനിയര്‍ കൗണ്ടി ക്രിക്കറ്റിലും ഇതിനോടകം കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമെന്ന സ്വപ്‌നത്തോടെയാണ് ആര്യനും മുന്നോട്ട് പോകുന്നത്.

Story first published: Sunday, November 13, 2022, 12:33 [IST]
Other articles published on Nov 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X