വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഇന്ത്യക്കു ഏറ്റവും ആവശ്യമുള്ളപ്പോള്‍ അവന്‍ കസറിയിക്കും! പേസറെക്കുറിച്ച് റെയ്‌ന

23നു പാകിസ്താനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ അങ്കം

suresh raina-rohit sharma

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ആദ്യ പോരാട്ടത്തിനായി തയ്യാറെടുക്കവെ നായകന്‍ രോഹിത് ശര്‍മയ്ക്കു വിശ്വസിച്ച് പന്തേല്‍പ്പിക്കാന്‍ കഴിയുന്ന ബൗളറെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയില്ലാതെയാണ് ഇന്ത്യ ഈ ലോകകപ്പില്‍ ഇറങ്ങുന്നത്. പരിക്കിനെ തുടര്‍ന്നു അദ്ദേഹത്തിനു ടൂര്‍ണമെന്റ് നഷ്ടമാവുകയായിരുന്നു.

Also Read: T20 World Cup: സച്ചിനെയും ദാദയെയും 'വിലക്കിയ' ദ്രാവിഡ്! ഉപദേശകനായി ധോണിയുടെ ഫീസെത്ര?Also Read: T20 World Cup: സച്ചിനെയും ദാദയെയും 'വിലക്കിയ' ദ്രാവിഡ്! ഉപദേശകനായി ധോണിയുടെ ഫീസെത്ര?

ബുംറയ്ക്കു പകരം ഷമി

ബുംറയ്ക്കു പകരം ഷമി

പകരക്കാരനായി പരിചയസമ്പന്നനായ മുഹമ്മദ് ഷമിയാണ് ടീമിലേക്കു വന്നിരിക്കുന്നത്. 2021ലെ ടി20 ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ടി20യില്‍ ഒരു മല്‍സരം പോലും അദ്ദേഹം കളിച്ചിട്ടില്ല. എന്നിട്ടും ഷമിയുടെ അനുഭവസമ്പത്ത് പരിഗണിച്ച് ലോകകപ്പ് ടീമിലെടുക്കുകയായിരുന്നു. ഇന്ത്യക്കായി ടി20 കളിച്ചില്ലെങ്കിലും കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുകള്‍ ഷമി വീഴ്ത്തിയിരുന്നു.

ഭുവിയെ പുകഴ്ത്തി റെയ്ന

ഭുവിയെ പുകഴ്ത്തി റെയ്ന

സ്വിങ് സ്‌പെഷ്യലിസ്റ്റും ഫാസ്റ്റ് ബൗളറുമായ ഭുവനേശ്വര്‍ കുമാറിനെയാണ് സുരേഷ്‌ന റെയ്‌ന ഇന്ത്യയുടെ നിര്‍ണായക താരമായി ചൂണ്ടിക്കാട്ടിയത്. ഭുവി വളരെയധികം അനുഭവസമ്പത്തുള്ള ബൗളറാണ്. അദ്ദേഹം വളരെ നന്നായി പെര്‍ഫോം ചെയ്യുന്നുമുണ്ട്. ചിലപ്പോള്‍ നിങ്ങള്‍ക്കു റണ്‍സ് വഴങ്ങേണ്ടതായി വരും. പക്ഷെ ഇപ്പോഴും ഭുവിക്കു നന്നായി സ്വിങ് ചെയ്യിക്കാന്‍ കഴിയുന്നുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു വിശ്വസിച്ച് പന്തേല്‍പ്പിക്കാന്‍ കഴിയുന്നയാളാണ് അദ്ദേഹം. കാരണം ടീമിനു ഏറ്റവുമധികം ആവശ്യമുള്ളപ്പോള്‍ ഭുവി എല്ലായ്‌പ്പോഴും പെര്‍ഫോം ചെയ്തിട്ടുണ്ടെന്നും റെയ്‌ന വ്യക്തമാക്കി.

Also Read: T20 World Cup 2022: റിഷഭിനെക്കൊണ്ട് 'മതിയായി', പാകിസ്താനെതിരേ പുറത്തിരിക്കും!

ഭുവിയുടെ മൂര്‍ച്ച കുറഞ്ഞിട്ടില്ല

ഭുവിയുടെ മൂര്‍ച്ച കുറഞ്ഞിട്ടില്ല

ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരായ മല്‍സരത്തില്‍ വിരാട് കോലി സെഞ്ച്വറി കുറിച്ചപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ അഞ്ചു വിക്കറ്റുകളുമായി ബൗളിങില്‍ തിളങ്ങിയിരുന്നു. നക്ക്ള്‍ ബോള്‍ ഇപ്പോഴും ഭുവിയുടെ പക്കലുണ്ട്. കൂടാതെ സ്വിങും ശരിയായ ഏരിയയില്‍ ബൗള്‍ ചെയ്യാനുള്ള മിടുക്കും അദ്ദേഹത്തിനു കൈമോശം വന്നിട്ടില്ലെന്നും സുരേഷ് റെയ്‌ന കൂട്ടിച്ചേര്‍ത്തു.

Also Read: 2022ല്‍ ഇന്ത്യക്കായി ഏകദിനം അരങ്ങേറ്റം കുറിച്ച അഞ്ച് പേര്‍, രണ്ട് പേര്‍ക്ക് വലിയ ഭാവിയില്ല!

79 ടി20കളില്‍ കളിച്ചു

79 ടി20കളില്‍ കളിച്ചു

ഇന്ത്യക്കു വേണ്ടി ഇതുവരെ 79 ടി20 മല്‍സരങ്ങളിലാണ് ഭുവനേശ്വര്‍ കുമാര്‍ കളിച്ചിട്ടുള്ളത്. അവയില്‍ നിന്നും 85 വിക്കറ്റുകളെടുക്കുകയും ചെയ്തു. രണ്ടു തവണ അഞ്ചു വിക്കറ്റ് നേട്ടം കുറിക്കാനും അദ്ദേഹത്തിനു സാധിച്ചു. ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഭുവിയുടെ ഉത്തരവാദിത്വം വര്‍ധിച്ചിരിക്കുകയാണ്. പവര്‍പ്ലേയില്‍ മാത്രമല്ല ഡെത്ത് ഓവറുകളിലും അദ്ദേഹം മികച്ച ബൗളിങ് കാഴ്ചവച്ചാല്‍ മാത്രമേ ടൂര്‍ണമെന്റില്‍ ഇന്ത്യക്കു മുന്നേറാന്‍ സാധിക്കുകയുള്ളൂ.
23നു മെല്‍ബണില്‍ വച്ച് ബദ്ധവൈരികളായ പാകിസ്താനെതിരേയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം. അതിനു മുമ്പ് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരുമായി സന്നാഹ മല്‍സരങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്.

ഇന്ത്യയുടെ ലോകകപ്പ് ടീം

ഇന്ത്യയുടെ ലോകകപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.

സ്റ്റാന്‍ഡ്‌ബൈ കളിക്കാര്‍: മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, രവി ബിഷ്നോയ്, ഷര്‍ദുല്‍ ടാക്കൂര്‍

Story first published: Saturday, October 15, 2022, 19:37 [IST]
Other articles published on Oct 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X