വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: റിഷഭിനെക്കൊണ്ട് 'മതിയായി', പാകിസ്താനെതിരേ പുറത്തിരിക്കും!

താരത്തിന്റെ പ്രകടനത്തില്‍ ടീം മാനേജ്‌മെന്റിനു നിരാശ

ടി20 ലോകകപ്പിനു ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ക്യാംപില്‍ അത്ര ശുഭകരമല്ല കാര്യങ്ങള്‍. നേരത്തേ ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്കു വരുമ്പോള്‍ ഇന്ത്യയുടെ പ്രധാന തലവേദന ഡെത്ത് ഓവര്‍ ബൗളിങിനെക്കുറിച്ചായിരുന്നു. ഇപ്പോള്‍ അതിനൊപ്പം പുതിയ ഒന്നു കൂടി വന്നിരിക്കുകയാണ്. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ മോശം ഫോമാണ് ഇന്ത്യക്കു ആശങ്കയുണ്ടാക്കുന്നത്.

Also Read: T20 World Cup : അവര്‍ കറുത്ത കുതിരകള്‍, ഈ മൂന്ന് ടീമിന് സെമിയുറപ്പ്!, പ്രവചനവുമായി അക്രംAlso Read: T20 World Cup : അവര്‍ കറുത്ത കുതിരകള്‍, ഈ മൂന്ന് ടീമിന് സെമിയുറപ്പ്!, പ്രവചനവുമായി അക്രം

രണ്ടിലും ഫ്ളോപ്പ്

രണ്ടിലും ഫ്ളോപ്പ്

കൂടുതല്‍ ബാറ്റിങ് പ്രാക്ടീസ് ലഭിക്കുന്നതിനായി വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടു സന്നാഹ മല്‍സരങ്ങളിലും റിഷഭിനെ ഓപ്പണറായി പരീക്ഷിച്ചിരുന്നു. പക്ഷെ രണ്ടിലും താരം ദയനീയമായി പരാജയപ്പെട്ടു. ഒമ്പത് റണ്‍സ് വീതമാണ് രണ്ടു മല്‍സരങ്ങളിലും റിഷഭ് നേടിയത്. ഇതോടെ ടീം മാനേജ്‌മെന്റിനു താരത്തിലുള്ള വിശ്വാസവും നഷ്ടമായിരിക്കുകയാണ്.

23ന് ഇന്ത്യ- പാക്

23ന് ഇന്ത്യ- പാക്

ഈ മാസം 23ന് ചിരവൈരികളായ പാകിസ്താനുമായി നടക്കാനിരിക്കുന്ന ലോകകപ്പിലെ കന്നിയങ്കത്തില്‍ റിഷഭ് പന്തിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഇത്രയും നിര്‍ണായകമായ ഒരു കളിയില്‍ മോശം ഫോമിലുള്ള അദ്ദേഹത്തെ പരീക്ഷിച്ച് ഒരു സാഹസത്തിനു മുതിരാന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ല.
റിഷഭിനു പകരം വെറ്ററന്‍ താരവും നിലവില്‍ ടീമിലെ സ്‌പെഷ്യലിസ്റ്റ് ഫിനിഷറുമായ ദിനേശ് കാര്‍ത്തികിനായിരിക്കും വിക്കറ്റ് കീപ്പറായി ലോകകപ്പ് മല്‍സരങ്ങളില്‍ നറുക്കുവീഴുക.

Also Read: T20 World Cup: സന്നാഹത്തില്‍ തോറ്റ് ഇന്ത്യ, പരിഹാസ ട്വീറ്റുമായി ഓസീസ് ജേര്‍ണലിസ്റ്റ്, വൈറല്‍

സുവര്‍ണാവസരം പാഴാക്കി

സുവര്‍ണാവസരം പാഴാക്കി

മികച്ച ഇന്നിങ്‌സുകളിലൂടെ ബാറ്റിങ് ഫോം വീണ്ടെടുക്കാനും ടീം മാനേജ്‌മെന്റിനെ ആകര്‍ഷിക്കാനും റിഷഭ് പന്തിനു ലഭിച്ച സുവര്‍ണാവസരമായിരുന്നു വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരേ ഈയാഴ്ച നടന്ന രണ്ടു സന്നാഹ മല്‍സരങ്ങള്‍.
പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തുന്ന ഇന്നിങ്‌സുകളിലാണ് താരം കാഴ്ചവച്ചത്. ഇനി ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ ഇന്ത്യക്കു രണ്ടു സന്നാഹ മല്‍സരങ്ങള്‍ കൂടി ബാക്കിയുണ്ടെങ്കിലും അവയില്‍ റിഷഫഭിനെ കളിപ്പിക്കാന്‍ സാധ്യത തീരെ കുറവാണ്. ലോകകപ്പിലെ അതേ പ്ലെയിങ് കോമ്പിനേഷനായിരിക്കും ഈ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ പരീക്ഷിച്ചേക്കുക.

കാര്‍ത്തിക് മിന്നിച്ചു

കാര്‍ത്തിക് മിന്നിച്ചു

ഈ വര്‍ഷം ടി20 ഫോര്‍മാറ്റിലെ പ്രകടനമെടുത്താല്‍ ദിനേശ് കാര്‍ത്തിക്കാണ് മികച്ചുനിന്നത്. കഴിഞ്ഞ ഐപിഎല്ലിനു ശേഷം ദേശീയ ടീമിലെക്കു തിരിച്ചുവിളിക്കപ്പെട്ട ഡിക്കെ 19 ഇന്നിങ്‌സുകളിലായി നേരിട്ടത് 181 ബോളുകളാണ്. അവയില്‍ നിന്നും 273 റണ്‍സെടുക്കുകയും ചെയ്തു.
എന്നാല്‍ റിഷഭ് പന്തിന്റെ കാര്യമെടുത്താല്‍ 17 ഇന്നിങ്്‌സുകളാണ് താരം കൡച്ചത്. അവയില്‍ നിന്നും 26 ശരാശരിയില്‍ നേടിയത് 338 റണ്‍സാണ്. പക്ഷെ റിഷഭില്‍ ടീം ആഗ്രഹിച്ച പ്രകടനമാണ് ലഭിച്ചത്. മറുഭാഗത്ത് കാര്‍ത്തിക് ഫിനിഷറുടെ റോളില്‍ ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. ഏഴാം നമ്പറില്‍ 150.82 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. പക്ഷെ അഞ്ചാം നമ്പറില്‍ കളിച്ച റിഷഭിന്റെ സ്‌ട്രൈക്ക് റേറ്റ് 136.84 മാത്രമാണ്. ഒരേയൊരു ഫിഫ്റ്റിയാണ് താരം നേടിയത്.

Also Read: തനിക്ക് ശേഷം ആരുമില്ലെന്ന് റിസ്വാനറിയാം, സൂര്യകുമാറിനെക്കാള്‍ ബെസ്റ്റ്!- സല്‍മാന്‍ ബട്ട്

ടീം ബാലന്‍സിനെ ബാധിക്കും

ടീം ബാലന്‍സിനെ ബാധിക്കും

റിഷഭ് പന്തിനെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയാല്‍ അതു ഇന്ത്യന്‍ ടീമിന്റെ ബാലന്‍സിനെ ബാധിക്കുമെന്നത് മറ്റൊരു പ്രശ്‌നമാണ്. റിഷഭ് കളിക്കുകയാണെങ്കില്‍ അഞ്ച്- ആറ് സ്ഥാനങ്ങളില്‍ ഒരു ഓള്‍റൗണ്ടറെ ഇന്ത്യക്കു പുറത്തിരുത്തേണ്ടതായി വരും. അക്ഷര്‍ പട്ടേല്‍, ദീപക് ഹൂഡ, ആര്‍ അശ്വിന്‍ എന്നിവരെല്ലാം ഓള്‍റൗണ്ടര്‍മാരെന്ന നിലയില്‍ പ്രധാനപ്പെട്ട കളിക്കാരാണ്.
ഇവരിലൊരാളെ ഒഴിവാക്കി മോശം ഫോമിലുള്ള റിഷഭിനെ കളിപ്പിക്കുന്നത് ഇന്ത്യക്കു ഒരു തരത്തിലും ഗുണം ചെയ്യില്ല. ഇവയെല്ലാം കണക്കിലെടുത്താല്‍ ലോകകപ്പില്‍ അദ്ദേഹത്തെ പുറത്തിരുത്താന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്.

പാകിസ്താനെതിരേ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

പാകിസ്താനെതിരേ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍.

ഇന്ത്യയുടെ ലോകകപ്പ് ടീം

ഇന്ത്യയുടെ ലോകകപ്പ് ടീം

രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.
സ്റ്റാന്‍ഡ്ബൈ കളിക്കാര്‍: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്നോയ്, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ ടാക്കൂര്‍.

Story first published: Friday, October 14, 2022, 18:29 [IST]
Other articles published on Oct 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X