Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തനിക്ക് ശേഷം ആരുമില്ലെന്ന് റിസ്വാനറിയാം, സൂര്യകുമാറിനെക്കാള്‍ ബെസ്റ്റ്!- സല്‍മാന്‍ ബട്ട്

1

കറാച്ചി: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. 16ാം തീയ്യതിയാണ് ആവേശ ലോകകപ്പിന് അരങ്ങുണരുന്നത്. ഇത്തവണ വലിയ പോരാട്ടങ്ങള്‍ത്തന്നെയാണ് ലോകകപ്പില്‍ കാത്തിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ തട്ടകത്തിലേക്ക് ലോകകപ്പെത്തുമ്പോള്‍ ഫേവറേറ്റുകള്‍ കംഗാരുക്കള്‍ തന്നെയാണ്. എന്നാല്‍ തട്ടകത്തില്‍ ഓസീസിനെ വിറപ്പിക്കാന്‍ കെല്‍പ്പുള്ളവരാണ് ഇന്ത്യയും ഇംഗ്ലണ്ടും ന്യൂസീലന്‍ഡും പാകിസ്താനുമെല്ലാം.

ഇത്തവണത്തെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ചിരവൈരികളായ പാകിസ്താനെതിരെയാണ്. കരുത്തരുടെ നിരയാണ് രണ്ട് ടീമും. സമീപകാലത്തെ പ്രകടനം കൊണ്ട് ഇന്ത്യയുടെ വിശ്വസ്തനായി സൂര്യകുമാര്‍ യാദവും പാകിസ്താന്റെ വിശ്വസ്തനായി മുഹമ്മദ് റിസ്വാനും മാറിയിട്ടുണ്ട്. റിസ്വാന്‍ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്തും സൂര്യകുമാര്‍ രണ്ടാം സ്ഥാനത്തുമാണ്. ഇപ്പോഴിതാ ഇവരിലാരാണ് ബെസ്‌റ്റെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ പാക് താരം സല്‍മാന്‍ ബട്ട്.

റിസ്വാനാണ് കൂടുതല്‍ കേമന്‍

റിസ്വാനാണ് കൂടുതല്‍ കേമന്‍

രണ്ട് പേരും നന്നായി റണ്‍സ് നേടുന്നവരാണ്. രണ്ട് പേരും രണ്ട് ശൈലിയില്‍ കളിക്കുന്നവരായതിനാല്‍ താരതമ്യം ചെയ്യുന്നതില്‍ വലിയ കാര്യമില്ല. എന്നാല്‍ റിസ്വാന്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടുന്നു. തനിക്ക് ശേഷം വലിയ താരങ്ങള്‍ പിന്നിലില്ലെന്ന് റിസ്വാനറിയാം. എന്നാല്‍ സൂര്യകുമാറിന് ശേഷവും മുമ്പും വലിയ താരങ്ങളുണ്ട്. ടീമിന് ആവിശ്യമുള്ളപ്പോഴെല്ലാം റിസ്വാന്‍ ടോപ് ക്ലാസ് പ്രകടനം നടത്താറുണ്ട്. സൂര്യകുമാര്‍ മനോഹര ഇന്നിങ്‌സുകളിലൂടെ പെട്ടെന്ന് മത്സരഫലത്തെ മാറ്റുന്നവനാണ്. ഇന്ത്യന്‍ ടീമില്‍ മറ്റ് സൂപ്പര്‍ താരങ്ങളുമുള്ളതിനാല്‍ അവന് വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വന്നിട്ടില്ല- സല്‍മാന്‍ ബട്ട് പറഞ്ഞു.

Also Read : IPL: മുംബൈക്ക് പറ്റിയ അഞ്ച് അബദ്ധങ്ങള്‍, ഇവരെ കൈവിട്ട് കളഞ്ഞത് വലിയ മണ്ടത്തരം

പാകിസ്താന്‍ റിസ്വാനെ വിശ്വസിക്കുന്നു

പാകിസ്താന്‍ റിസ്വാനെ വിശ്വസിക്കുന്നു

പാകിസ്താന്‍ ടീം മുഹമ്മദ് റിസ്വാനിലും ബാബര്‍ അസമിലുമാണ് എല്ലാ പ്രതീക്ഷകളും വെച്ചിരിക്കുന്നത്. രണ്ട് പേരും നിരാശപ്പെടുത്തിയാല്‍ പാകിസ്താന്‍ വലിയ തകര്‍ച്ച നേരിടും. ഇത് മുന്നില്‍ക്കണ്ടാണ് റിസ്വാന്‍ കളിക്കുന്നത്. കടന്നാക്രമിക്കുന്ന ശൈലിയല്ല റിസ്വാന്റേത്. വമ്പന്‍ സിക്‌സുകള്‍ പറത്തുന്നതിനുപരിയായി മനോഹരമായ ബൗണ്ടറികളിലൂടെ റണ്‍സുയര്‍ത്തുന്ന താരമാണ് റിസ്വാന്‍. സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ റിസ്വാന്‍ മിടുക്കനാണ്. മറുവശത്ത് സൂര്യകുമാര്‍ വലിയ ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുന്ന താരമാണ്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള സൂര്യ പരമ്പരാഗത ഷോട്ടുകളുടെ പൊളിച്ചെഴുത്ത് കാഴ്ചവെക്കുന്നവനാണ്.

Also Read : സച്ചിന്‍ പന്തെടുത്താലും കിങ്, കൂടുതല്‍ തവണ പുറത്താക്കിയ നാല് ഇതിഹാസങ്ങളെ അറിയാം

സൂര്യകുമാറും റിസ്വാനും ഫോമില്‍

സൂര്യകുമാറും റിസ്വാനും ഫോമില്‍

ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തില്‍ നിര്‍ണ്ണായകമാവുക സൂര്യകുമാര്‍ യാദവും മുഹമ്മദ് റിസ്വാനുമാണെന്നതില്‍ സംശമയില്ല. റിസ്വാന്‍ ഓപ്പണിങ്ങില്‍ നടത്തുന്ന പ്രകടനവും നാലാം നമ്പറില്‍ സൂര്യ നടത്തുന്ന പ്രകടനവും മത്സരഫലത്തെ സ്വാധീനിക്കും. സൂര്യ എത്രനേരം ക്രീസില്‍ നില്‍ക്കുന്നു എന്നത് പ്രധാനപ്പെട്ടതാണ്. പന്തിന്റെ ഇരട്ടി റണ്‍സ് നേടി മുന്നോട്ട് പോകുന്ന താരമാണ് സൂര്യകുമാര്‍. റിസ്വാന്‍ അവസാനം വരെ ക്രീസില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നവനാണ്. രണ്ട് പേരും നിലയുറപ്പിച്ച് കളിച്ചാല്‍ മത്സരം കടുക്കുമെന്നുറപ്പ്. സമീപകാലത്ത് മികച്ച ഫോമിലാണ് ഇരുവരും കളിക്കുന്നതെന്നത് രണ്ട് ടീമിനും പ്രതീക്ഷ നല്‍കുന്നതാണ്.

Story first published: Friday, October 14, 2022, 10:35 [IST]
Other articles published on Oct 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+