T20 World Cup: സന്നാഹത്തില്‍ തോറ്റ് ഇന്ത്യ, പരിഹാസ ട്വീറ്റുമായി ഓസീസ് ജേര്‍ണലിസ്റ്റ്, വൈറല്‍

പെര്‍ത്ത്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ കളിക്കുകയാണ് ഇന്ത്യന്‍ ടീം. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയോട് ആദ്യ സന്നാഹം ജയിച്ച ഇന്ത്യ രണ്ടാം സന്നാഹ മത്സരം തോറ്റു. വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരൊന്നും ബാറ്റ് ചെയ്യാന്‍ ഇറങ്ങാതിരുന്ന ഇന്ത്യ 36 റണ്‍സിനാണ് തോറ്റത്. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് നേടാനായത്.
കെ എല്‍ രാഹുല്‍ 55 പന്തില്‍ 74 റണ്‍സുമായി തിളങ്ങിയെങ്കിലും മറ്റാര്‍ക്കും തിളങ്ങാനായില്ല. 9 ഫോറും 2സിക്‌സും ഉള്‍പ്പെടെയാണ് രാഹുല്‍ തിളങ്ങിയത്. അശ്വിന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങി. മറ്റ് ബൗളര്‍മാരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തി. രോഹിത് പ്ലേയിങ് 11 ഉള്‍പ്പെട്ടിട്ടും കെ എല്‍ രാഹുലിനെ നായകനാക്കിയാണ് ഇന്ത്യ ഇറങ്ങിയത്.

പരിഹാസ കുറിപ്പ് ഇങ്ങനെ
ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ വ്യാപക ട്രോളുകളാണ് ഉയരുന്നത്. പലരും ഇന്ത്യയുടെ തോല്‍വിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ഓസ്‌ട്രേലിയയുടെ രണ്ടാം നിര ടീമിനോട് തോറ്റ ഇന്ത്യ ലോകകപ്പില്‍ എന്ത് കാട്ടാനാണെന്ന തരത്തിലൊക്കെയാണ് കൂടുതലും പ്രതികരണമുണ്ടായത്. ഇതിനിടെ ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഇന്ത്യയെ പരിഹസിച്ച് ട്വീറ്റ് ചെയ്തത് വൈറലായി.
സന്നാഹ മത്സരത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയോടെ ഇന്ത്യ 36 റണ്‍സിന് തോറ്റു എന്ന കുറിപ്പിനൊപ്പം പരിഹാസ ഇമോജിയും ഉള്‍പ്പെടുത്തിയായിരുന്നു ഓസീസ് മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റ്. ഇത് വളരെ പെട്ടെന്ന് വൈറലാവുകയും നിരവധി ആരാധകര്‍ ഇതിനോട് പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തു. ഡെന്നിസ് എന്നാണ് ഈ മാധ്യമ പ്രവര്‍ത്തകന്റെ പേര്. ഇന്ത്യന്‍ ആരാധകര്‍ ടെന്നിസിന്റെ ട്വീറ്റിന് താഴെ വ്യാപക വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
Also Read : IPL: മുംബൈക്ക് പറ്റിയ അഞ്ച് അബദ്ധങ്ങള്‍, ഇവരെ കൈവിട്ട് കളഞ്ഞത് വലിയ മണ്ടത്തരം

ഇന്ത്യക്ക് രൂക്ഷ വിമര്‍ശനം
ഇന്ത്യന്‍ ടീം രണ്ടാം സന്നാഹ മത്സരത്തില്‍ പ്ലേയിങ് 11 സൂപ്പര്‍ താരങ്ങളെയെല്ലാം പരിഗണിച്ചെങ്കിലും വിരാട് കോലിയും രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവുമൊന്നും ബാറ്റ് ചെയ്യാനിറങ്ങിയില്ല. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേഷ് കാര്‍ത്തിക് എന്നിവരാണ് ഇന്ത്യക്കായി ബാറ്റ് ചെയ്യാനിറങ്ങിയത്. ഇവരില്‍ രാഹുലൊഴിച്ച് മറ്റാര്‍ക്കും തിളങ്ങാനായില്ല. ലോകകപ്പിന് മുമ്പ് ഇന്ത്യ ഇത്തരമൊരു അനാവശ്യ തോല്‍വി ചോദിച്ചുവാങ്ങി ആത്മവിശ്വാസം തകര്‍ക്കേണ്ടിയിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

36ന് ഓള്‍ഔട്ടായതിന്റെ ഓര്‍മക്ക്
ഓസ്‌ട്രേലിയയില്‍ ലോകകപ്പ് കളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് ഓസ്‌ട്രേലിയക്കെതിരേ 36 റണ്‍സിന് ഓള്‍ഔട്ടായതിന്റെ ഓര്‍മ പുതുക്കുകയാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഇന്ത്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ 36 റണ്‍സിന് ഓള്‍ഔട്ടായതുമായി ബന്ധപ്പെടുത്തിയാണ് ഇന്ത്യയുടെ തോല്‍വിയെ ആരാധകര്‍ ട്രോളുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഓസ്‌ട്രേലിയയിലെ എല്ലാ വിവരങ്ങളും അറിയാന്‍ ബിസിസി ഐയെ പിന്തുടരുന്നതിലും നല്ലത് ഡെന്നിസിനെ ഫോളോ ചെയ്യുന്നതാണെന്നും ആരാധകര്‍ കുറിച്ചു
Also Read : സച്ചിന്‍ പന്തെടുത്താലും കിങ്, കൂടുതല്‍ തവണ പുറത്താക്കിയ നാല് ഇതിഹാസങ്ങളെ അറിയാം

ഇന്ത്യക്ക് സന്നാഹ മത്സരം ജയിക്കണം
പരിശീലന മത്സരത്തില്‍ പരീക്ഷണം നടത്തി ഇന്ത്യ തോറ്റത് വലിയ പ്രശ്‌നമല്ല. ഇത് ഇന്ത്യന്‍ താരങ്ങളെ കാര്യമായി ബാധിക്കാനും സാധ്യത കുറവാണ്. എന്നാല്‍ രണ്ട് സന്നാഹ മത്സരങ്ങള്‍ ഇന്ത്യ കളിക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കും ന്യൂസീലന്‍ഡിനുമെതിരെയാണിത്. രണ്ടിലും ബെസ്റ്റ് 11 മായി ഇറങ്ങി ഇന്ത്യക്ക് ജയിക്കേണ്ടതായുണ്ട്. ഇതില്‍ തോറ്റാല്‍ ലോകകപ്പില്‍ ഇന്ത്യയെയത് മാനസികമായി ബാധിക്കുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications