വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യക്കാരില്ല, മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, ബാബര്‍ ക്യാപ്റ്റന്‍

മുംബൈ: ടി20 ലോകകപ്പിന് ദുബായില്‍ കൊടിയിറങ്ങുമ്പോള്‍ കിരീടം ചൂടിയിരിക്കുന്നത് ഓസ്‌ട്രേലിയയാണ്. ഫൈനലില്‍ ന്യൂസീലന്‍ഡിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസീസ് കിരീടം നേടിയത്. സെമിയില്‍ പാകിസ്താനെ തോല്‍പ്പിച്ചാണ് ഓസീസ് ഫൈനല്‍ ടിക്കറ്റെടുത്തത്. പ്രതീക്ഷിച്ച പല ടീമുകളും താരങ്ങളും ഇത്തവണ നിരാശപ്പെടുത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത പല താരങ്ങളും മികവ് കാട്ടി.

IND vs NZ: വെങ്കടേഷിനും ആവേശിനും അരങ്ങേറ്റം? ആദ്യ ടി20യില്‍ ഇന്ത്യന്‍ സാധ്യതാ ഇലവന്‍IND vs NZ: വെങ്കടേഷിനും ആവേശിനും അരങ്ങേറ്റം? ആദ്യ ടി20യില്‍ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

1

ഇന്ത്യ,വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ ഫേവറേറ്റുകളായാണ് ടി20 ലോകകപ്പിലേക്കെത്തിയത്. എന്നാല്‍ സെമി പോലും കാണാതെ അവര്‍ പുറത്തായി. ഇംഗ്ലണ്ട്,പാകിസ്താന്‍,ന്യൂസീലന്‍ഡ് എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുമൊന്നും പ്രതീക്ഷക്കൊത്ത അട്ടിമറികള്‍ ഇത്തവണ നടത്തിയില്ല.പാകിസ്താന്റെ ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടി20 ലോകകപ്പ് കൂടിയാണിത്. ഇപ്പോഴിതാ ടൂര്‍ണമെന്റിലെ മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

Also Read: T20 World Cup 2022: വേദികള്‍ പ്രഖ്യാപിച്ചു,ഫൈനല്‍ മെല്‍ബണില്‍, ആവേശത്തോടെ ആരാധകര്‍

2

ഒരു ഇന്ത്യന്‍ താരം പോലുമില്ലാത്ത ആകാശിന്റെ പ്ലേയിങ് 11നെ നയിക്കുന്നത് പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമാണ്. ജോസ് ബട്‌ലറും ഡേവിഡ് വാര്‍ണറുമാണ് ഓപ്പണര്‍മാര്‍. ടീമിന്റെ വിക്കറ്റ് കീപ്പറും ജോസ് ബട്‌ലറാണ്. ബട്‌ലര്‍ 90നോടടുത്ത് ശരാശരിയില്‍ 269 റണ്‍സാണ് നേടിയത്. ഇതില്‍ ശ്രീലങ്കയ്‌ക്കെതിരേ നേടിയത് 101* റണ്‍സും ഉള്‍പ്പെടും. 151 റണ്‍സാണ് സ്‌ട്രൈക്കറേറ്റ്. ഡേവിഡ് വാര്‍ണറും മോശമാക്കിയില്ല. ഓസീസ് ഓപ്പണര്‍ ടൂര്‍ണമെന്റിലെ താരമായിരുന്നു. 48.2 ശരാശരിയില്‍ 289 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 146 സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു.ഫൈനലില്‍ അര്‍ധ സെഞ്ച്വറി നേടാനും വാര്‍ണര്‍ക്കായി.

Also Read: 'തന്റെ അഞ്ച് കോടിയുടെ വാച്ച് കസ്റ്റംസ് പിടിച്ചു', വ്യാജ വാര്‍ത്തയെന്ന് വ്യക്തമാക്കി ഹര്‍ദിക് പാണ്ഡ്യ

3

മൂന്നാം നമ്പറില്‍ പാക് നായകന്‍ ബാബര്‍ ആസമാണ്. 303 റണ്‍സാണ് ബാബര്‍ ലോകകപ്പില്‍ നേടിയത്. അതും 126 സ്‌ട്രൈക്കറേറ്റില്‍.ടീമിന്റെ നായകനും ബാബറാണ്. അതേ സമയം മുഹമ്മദ് റിസ്വാനെ ആകാശ് പരിഗണിച്ചില്ല. നാലാം നമ്പറില്‍ ശ്രീലങ്കയുടെ ചരിത് അസലന്‍കയ്ക്കാണ് അവസരം. 46 ശരാശരിയില്‍ 231 റണ്‍സാണ് അദ്ദേഹം നേടിയത്. ശ്രീലങ്ക കാര്യമായൊന്നും ചെയ്തില്ലെങ്കിലും മികച്ച പ്രകടനത്തോടെ അസലന്‍ക കൈയടി നേടി.

Also Read: ക്രിക്കറ്റില്‍ ഓസീസിന് മുകളില്‍ ആരുണ്ട്? ആരുമില്ല, ഈ കണക്കുകള്‍ അത് വ്യക്തമാക്കും

4

അഞ്ചാം നമ്പറില്‍ ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമിനാണ് അവസരം.മിച്ചല്‍ മാര്‍ഷ് 162 റണ്‍സ് ടൂര്‍ണമെന്റില്‍ നേടി. അതും 146 സ്‌ട്രൈക്കറേറ്റില്‍. എന്നാല്‍ അഞ്ചാം നമ്പറില്‍ മാര്‍ക്രമിനെയാണ് ആകാശ് തിരഞ്ഞെടുത്തത്. ഒന്നോ രണ്ടോ ഓവറുകള്‍ എറിയാന്‍ കെല്‍പ്പുള്ള മിച്ചല്‍ മാര്‍ഷ് വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയോടെ ഫൈനലിലെ താരമാവുകയും ചെയ്തിരുന്നു.

Also Read: ദ്രാവിഡ് കേമന്‍ തന്നെ- പക്ഷെ കോച്ചിങ് കസേരയില്‍ 'മുള്ളുകളേറെ'! വെല്ലുവിളികളറിയാം

5

ആറാം നമ്പറില്‍ മോയിന്‍ അലിയെയാണ് ആകാശ് പരിഗണിച്ചത്. 92 റണ്‍സും ഏഴ് വിക്കറ്റുമാണ് സ്പിന്‍ ഓള്‍റൗണ്ടറായ മോയിന്‍ അലി നേടിയത്. വലിയ ഷോട്ടുകള്‍ കളിക്കാനും വിക്കറ്റികള്‍ വീഴ്ത്താനും മിടുക്കനായ താരമാണ് മോയിന്‍ അലി. ഏഴാം നമ്പറില്‍ ഡേവിഡ് വീസെയ്ക്കാണ് അവസരം. നമീബിയന്‍ താരം 227 റണ്‍സും ആറ് വിക്കറ്റുമാണ് ടൂര്‍ണമെന്റില്‍ നേടിയത്. നമീബിയയുടെ ഇത്തവണത്തെ കുതിപ്പിന് കരുത്തായത് വീസെയുടെ പ്രകടനമാണ്.

Also Read: IND vs NZ: 'ഫിനിഷറെപ്പോലെയാണ് എന്റെ ചിന്താഗതി', തുറന്ന് പറഞ്ഞ് ഇന്ത്യന്‍ യുവതാരം ഗെയ്ക്‌വാദ്

6

എട്ടാം നമ്പറില്‍ ആദം സാംബക്കാണ് അവസരം. 5.8 ഇക്കോണമിയില്‍ 13 വിക്കറ്റുകളാണ് ഓസീസ് സ്പിന്നര്‍ നേടിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഒമ്പതാം വിക്കറ്റില്‍ ന്യൂസീലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടിനാണ് അവസരം. 6.3 ഇക്കോണമിയില്‍ 13 വിക്കറ്റാണ് ബോള്‍ട്ട് വീഴ്ത്തിയത്.ന്യൂബോളില്‍ നന്നായി പന്തെറിയാന്‍ ബോള്‍ട്ടിനായി. 10ാം നമ്പറില്‍ ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍ വുഡിനാണ് അവസരം. സിഎസ്‌കെയ്‌ക്കൊപ്പം ഐപിഎല്‍ കളിച്ച അനുഭവസമ്പത്ത് ലോകകപ്പില്‍ അദ്ദേഹം ഫലപ്രദമായി ഉപയോഗിച്ചു.

Also Read: T20 World Cup 2021: 'ഇത്രയും പ്രതീക്ഷിച്ചില്ല', അപ്രതീക്ഷിത പ്രകടനം നടത്തിയ മൂന്ന് പേരിതാ

7

11ാം നമ്പറില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോക്കിയേയാണ്. 5.4 എന്ന മികച്ച ഇക്കോണമിയില്‍ 9 വിക്കറ്റുകളാണ് നോക്കിയേ വീഴ്ത്തിയത്. തുടര്‍ച്ചയായി 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കെല്‍പ്പുള്ള താരമാണ് നോക്കിയേ. ഈ വേഗത്തെ നന്നായി മുതലാക്കാനും നോക്കിയേക്കായി.

Story first published: Tuesday, November 16, 2021, 15:06 [IST]
Other articles published on Nov 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X