വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റില്‍ ഓസീസിന് മുകളില്‍ ആരുണ്ട്? ആരുമില്ല, ഈ കണക്കുകള്‍ അത് വ്യക്തമാക്കും

ദുബായ്: ടി20 ലോകകപ്പിന് മുമ്പുവരെ ടോപ് ഫോര്‍ ഫേവറേറ്റുകളുടെ പട്ടികയില്‍ ഓസ്‌ട്രേലിയ ഇല്ലായിരുന്നുവെന്നതാണ് വസ്തുത. എന്നാല്‍ ദുബായില്‍ ടി20 ലോകകപ്പ് അവസാനിക്കുമ്പോള്‍ കിരീടം ചൂടിയിരിക്കുന്നത് ഓസ്‌ട്രേലിയയാണ്. ഫൈനലില്‍ ന്യൂസീലന്‍ഡിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ കിരീടത്തില്‍ മുത്തമിട്ടത്. എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ക്കും പ്രവചനങ്ങള്‍ക്കും മുകളിലായിരുന്നു ഓസ്‌ട്രേലിയ.

IND vs NZ: ചെറുതല്ല വെങ്കിയുടെ സ്വപ്നം, ഇന്ത്യയുടെ ബെന്‍ സ്റ്റോക്‌സാവണം!- ആഗ്രഹം വെളിപ്പെടുത്തിIND vs NZ: ചെറുതല്ല വെങ്കിയുടെ സ്വപ്നം, ഇന്ത്യയുടെ ബെന്‍ സ്റ്റോക്‌സാവണം!- ആഗ്രഹം വെളിപ്പെടുത്തി

1

പഴയ പ്രതാപം മാത്രമല്ല ഇന്നും തങ്ങള്‍ക്ക് കിരീടം അലമാരയിലെത്തിക്കാനുള്ള മികവുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ. ഒരു തരത്തില്‍ ഓസ്‌ട്രേലിയക്ക് തങ്ങളുടെ അഭിമാനം തിരിച്ചുപിടിക്കാനുള്ള പോരാട്ടമായിരുന്നു ഇത്തവണത്തെ ടി20 ലോകകപ്പ്. സ്റ്റീവ് വോയും റിക്കി പോണ്ടിങ്ങും വഴി വെട്ടി നടന്നുകയറിയ ക്രിക്കറ്റിലെ സിംഹാസനത്തിലേക്ക് കയറാന്‍ ഇന്ന് ആരോണ്‍ ഫിഞ്ചിന് സാധിച്ചിരിക്കുന്നു.

Also Read: അഫ്രീഡിയുടെ മരുമകനായി ജൂനിയര്‍ അഫ്രീഡി ഉടനെയെത്തും, ഷഹീന്റെ വധു ആരെന്നറിയാം

2

ഓസ്‌ട്രേലിയയെ പഴി പറഞ്ഞവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും വായടപ്പിക്കുന്ന മറുപടി നല്‍കാന്‍ ടീമിന് സാധിച്ചുവെന്ന് തന്നെ പറയാം. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഓസ്‌ട്രേലിയയപ്പോലെ കരുത്തരായ മറ്റൊരു ടീമുമില്ലെന്നതാണ് വസ്തുത. ഇന്ത്യയും ഇംഗ്ലണ്ടുമെല്ലാം കരുത്തരെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും കണക്കുകളില്‍ ഓസ്‌ട്രേലിയയുടെ പകുതിയോളം പോലും വരില്ല. ക്രിക്കറ്റില്‍ ഇതുവരെ കൂടുതല്‍ ഐസിസി കിരീടം നേടിയ ടീമുകളുടെ പട്ടിക പരിശോധിക്കാം.

Also Read: IPL 2022: വാര്‍ണറുടെ പുതിയ തട്ടകം ആര്‍സിബി! അവരുടെ ക്യാപ്റ്റനുമാവും- ഉറപ്പിച്ച് ഹോഗ്

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

20 ഐസിസി കിരീടങ്ങളാണ് ഓസ്‌ട്രേലിയ അലമാരയിലെത്തിച്ചിരിക്കുന്നത്. അഞ്ച് തവണ പുരുഷ ഏകദിന ലോകകപ്പ് (1987,1999,2003,2007,2015),ആറ് തവണ വനിതാ ഏകദിന ലോകകപ്പ് (1978,1988,1997,2005,2013),മൂന്ന് വനിതാ ടി20 ലോകകപ്പ് (2010,2012,2013),ഒരു പുരുഷ ടി20 ലോകകപ്പ് (2021),രണ്ട് ചാമ്പ്യന്‍സ് ട്രോഫി (2006,2009),മൂന്ന് അണ്ടര്‍ 19 ലോകകപ്പ് (1988,2002,2010) എന്നിങ്ങനെയാണ് ഓസ്‌ട്രേലിയയുടെ നേട്ടം. മറ്റൊരു ടീമിനും ഇതിന്റെ പകുതി കിരീടങ്ങള്‍ പോലും ഇല്ലെന്നതാണ് ഓസ്‌ട്രേലിയ ലോക ക്രിക്കറ്റില്‍ എത്രത്തോളം കരുത്തരാണെന്ന് വ്യക്തമാക്കുന്നത്.

Also Read: T20 World Cup: ഓസീസ് കപ്പടിക്കുമെന്ന് അന്നു പറഞ്ഞു! പ്രവചനവീരനായി ഇര്‍ഫാന്‍- തെറ്റിയത് ഒന്നുമാത്രം

ഇന്ത്യ

ഇന്ത്യ

രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. എട്ട് തവണയാണ് ഐസിസി കിരീടങ്ങള്‍ നേടിയിട്ടുള്ളത്. രണ്ട് പുരുഷ ഏകദിന ലോകകപ്പ് (1983,2011),രണ്ട് ചാമ്പ്യന്‍സ് ട്രോഫി (2002,2013),ഒരു പുരുഷ ടി20 ലോകകപ്പ് (2007), മൂന്ന് അണ്ടര്‍ 19 ലോകകപ്പ് (2000,2008,2012). 2013ന് ശേഷം ഒരു തവണ പോലും ഇന്ത്യക്ക് ഐസിസി കിരീടം നേടാനായിട്ടില്ല. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യ ഫേവറേറ്റുകളായാണ് എത്തിയതെങ്കിലും സെമിയില്‍ പോലും കടക്കാതെയാണ് പുറത്തായത്.

Also Read: T20 World Cup: പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് വാര്‍ണറോ? ലഭിക്കേണ്ടത് ബാബറിന്!- അക്തര്‍ പറയുന്നു

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടാണ്. ക്രിക്കറ്റിന്റെ പിതാക്കന്മാരായ ഇംഗ്ലണ്ടിന്റെ പുരുഷ ടീം ആദ്യ ഏകദിന ലോകകപ്പ് നേടിയത് 2019ലാണ്. വനിതാ ടീം നാല് തവണ ഏകദിന ലോകകപ്പ് നേടിയിട്ടുണ്ട് (2973,1993,2009,2017). പുരുഷ ടീം ഒരു ടി20 ലോകകപ്പ് (2010),വനിതാ ടീം ഒരു ടി20 ലോകകപ്പ് (2009),വനിതാ ടീം ഒരു അണ്ടര്‍ 19 ലോകകപ്പ്. നിലവിലെ ലോകക്രിക്കറ്റിലെ പ്രമുഖരായ ടീം തന്നെയാണ് ഇംഗ്ലണ്ട്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് ഇംഗ്ലണ്ട് പുറത്തായത്.

Also Read: IND vs NZ: 'ലോകകപ്പ് തോല്‍വി മാനസികമായി ന്യൂസീലന്‍ഡിനെ തളര്‍ത്തും'- ദിനേഷ് കാര്‍ത്തിക്

വെസ്റ്റ് ഇന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസ്

നാലാം സ്ഥാനത്ത് വെസ്റ്റ് ഇന്‍ഡീസാണ്. ഒരു കാലത്ത് ശാരീരിക മികവുകൊണ്ട് ലോകക്രിക്കറ്റിനെ ഞെട്ടിച്ച ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. രണ്ട് തവണ പുരുഷ ഏകദിന ലോകകപ്പ് (1975,1979),രണ്ട് പുരുഷ ടി20 ലോകകപ്പ് (2012,2016),ഒരു വനിതാ ടി20 ലോകകപ്പ് (2016),2016ല്‍ത്തന്നെ വനിതാ അണ്ടര്‍ 19 ലോകകപ്പ്. 2004ല്‍ ചാമ്പ്യന്‍സ് ട്രോഫി. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ അതിശക്തരായ താരനിരയാണ് വെസ്റ്റ് ഇന്‍ഡീസിനുള്ളത്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ സെമി പോലും കാണാന്‍ വെസ്റ്റ് ഇന്‍ഡീസിനായില്ല.

Also Read: T20 World Cup: മാര്‍ഷും ഹേസല്‍വുഡും ഇനി യുവരാജിനൊപ്പം! അപൂര്‍വ്വ റെക്കോര്‍ഡ്

പാകിസ്താന്‍

പാകിസ്താന്‍

പാകിസ്താന്‍ അഞ്ച് തവണയാണ് ഐസിസി കിരീടം നേടിയത്. 1999ല്‍ പുരുഷ ടീം ഏകദിന ലോകകപ്പ് കിരീടം നേടി. 2017ല്‍ ചാമ്പ്യന്‍സ് ട്രോഫി,2009ല്‍ ടി20 ലോകകപ്പ്,രണ്ട് അണ്ടര്‍ 19 ലോകകപ്പ് (2004,2006). ഇത്തവണത്തെ ടി20 ലോകകപ്പില്‍ സെമിയിലാണ് പാകിസ്താന്‍ പുറത്തായത്. ഓസ്‌ട്രേലിയയോടാണ് പാകിസ്താന്‍ തോറ്റത്. ശ്രീലങ്ക മൂന്ന് തവണയും ന്യൂസീലന്‍ഡ്,ദക്ഷിണാഫ്രിക്ക ടീമുകള്‍ രണ്ട് തവണ വീതവും ഐസിസി കിരീടം നേടിയിട്ടുണ്ട്.

Story first published: Monday, November 15, 2021, 19:51 [IST]
Other articles published on Nov 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X