Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്രീഡിയുടെ മരുമകനായി ജൂനിയര്‍ അഫ്രീഡി ഉടനെയെത്തും, ഷഹീന്റെ വധു ആരെന്നറിയാം

ഐസിസിയുടെ ടി20 ലോകകപ്പില്‍ പാകിസ്താനു വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീഡി കാഴ്ചവച്ചത്. തുടക്കത്തില്‍ തന്നെ എതിര്‍ ടീമിന്റെ വിക്കറ്റ് വീഴ്ത്തി ടീമിനു മുന്‍തൂക്കം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും 7.04 എന്ന മികച്ച ഇക്കോണമി റേറ്റില്‍ ഏഴു വിക്കറ്റുകളാണ് ഷഹീന്‍ വീഴ്ത്തിയത്. കന്നി ലോകകപ്പില്‍ തന്നെ തന്റെ സാന്നിധ്യമറിച്ചാണ് താരം മടങ്ങിയത്. തുടരെ അഞ്ചു വിജയങ്ങളുമായി കിരീട ഫേവറിറ്റുകളില്‍ മുന്നിലായിരുന്ന പാകിസ്താന്‍ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോടു തോറ്റ് ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയായിരുന്നു.

 വിവാഹത്തിന്റെ ക്രീസിലേക്ക്

വിവാഹത്തിന്റെ ക്രീസിലേക്ക്

ക്രിക്കറ്റിന്റെ ക്രീസില്‍ നിന്നും ഇനി വിവാഹത്തിന്റെ ക്രീസിലേക്കു ചുടവുമാറാനൊരുങ്ങുകയാണ് ഷഹീന്‍. അദ്ദേഹം വിവാഹം കഴിക്കാന്‍ പോവുന്നതാവട്ടെ മറ്റൊരു അഫ്രീഡി കുടുംബത്തില്‍ നിന്നാണ്. ഇതു മറ്റാരുമല്ല പാകിസ്താന്റെ മുന്‍ ഐക്കണ്‍ താരവും ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്്റ്റനുമെല്ലാമായിട്ടുള്ള ഷാഹിദ് അഫ്രീഡിയുടെ മകളെയാണ്. അഫ്രീഡിയുടെ മൂത്ത മകളായ അഖ്‌സയെയാണ് ഷഹീന്‍ മിന്നുകെട്ടാനൊരുങ്ങുന്നത്. അഞ്ചു പെണ്‍മക്കളാണ് അഫ്രീഡിക്കുള്ളത്. ഇവരില്‍ ആദ്യത്തെയാളാണ് അഖ്‌സ. അന്‍ഷ, അജ്വ, അസ്മാറ, അര്‍വ എന്നിങ്ങനെയാണ് മറ്റു മക്കളുടെ പേരുകള്‍.

 മുന്‍കൈയെടുത്തത് ഷഹീന്റെ കുടുംബം

മുന്‍കൈയെടുത്തത് ഷഹീന്റെ കുടുംബം

ഷഹീന്റെ കുടുംബമാണ് ഈ വിവാഹത്തിനു മുന്‍കൈയെടുത്തത്. അഖ്‌സയുമായി വിവാഹം നടത്താന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഷഹീന്‍ അഫ്രീഡിയുടെ കുടുംബം ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ഷഹീനുമായുള്ള മകളുടെ വിവാഹത്തെക്കുറിച്ച് അഫ്രീഡി ലോകത്തെ അറിയിച്ചത്. ഷഹീനുമായി മകളുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഞങ്ങള്‍ ബന്ധുക്കളല്ല, ഷഹീന്റെ വീട്ടുകാര്‍ വിവാഹ ആലോചനയുമായി കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഞങ്ങലെ സമീപിക്കുകയായിരുന്നു. ഞാന്‍ മകളോടു ഇതേക്കുറിച്ചു ചോദിച്ചു, അങ്ങനെയാണ് ഞങ്ങള്‍ ഒരുമിച്ച് തീരുമാനം കൈക്കൊണ്ടത്. അവള്‍ ഇപ്പോള്‍ എഫ്എസ്‌സി പരീക്ഷ പൂര്‍ത്തിയാക്കിയിരിക്കുകയാണ് എന്നായിരുന്നു അഫ്രീഡി ട്വീറ്റ് ചെയ്തത്.

 അഖ്‌സയ്ക്കു ഡോക്ടറാവണം

അഖ്‌സയ്ക്കു ഡോക്ടറാവണം

പാകിസ്താനിലെ വ്യത്യസ്ത സമുദായത്തില്‍ പെട്ടവരാണ് ഷാഹിദും ഷഹീനും. ഞങ്ങള്‍ അഫ്രീഡിമാര്‍ക്ക് എട്ടു സമുദായങ്ങളുണ്ട്. ഞങ്ങള്‍ രണ്ടു പേരും വ്യത്യസ്ത സമുദായങ്ങളില്‍ പെടുന്നവരാണെന്നും ഷാഹിദ് വ്യക്തമാക്കിയിരുന്നു. ഡോക്ടറാവകയെന്നതാണ് അഖ്‌സയുടെ ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍ പാകിസ്താനിലോ, ഇംഗ്ലണ്ടിലോ വച്ച് അഖ്‌സ തുടര്‍ വിദ്യാഭ്യാസം നേടുമോയെന്ന കാര്യം വ്യക്തമല്ല. ഈ വര്‍ഷം തന്നെ ഷാഹിദ് അഫ്രീഡിയുടട മരുമകനായി ഷഹീന്‍ വന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Story first published: Monday, November 15, 2021, 19:09 [IST]
Other articles published on Nov 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+