For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദ്രാവിഡ് കേമന്‍ തന്നെ- പക്ഷെ കോച്ചിങ് കസേരയില്‍ 'മുള്ളുകളേറെ'! വെല്ലുവിളികളറിയാം

ന്യൂസിലാന്‍ഡിനെതിരേയാണ് ഇന്ത്യയുടെ ആദ്യ പരമ്പര

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റെടുത്ത മുന്‍ ഇതിഹാസവും ക്യാപ്റ്റനുമായ രാഹുല്‍ ദ്രാവിഡിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ഒരുപാട് വെല്ലുവിളികളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഇവയെ അതിജീവിക്കാനായാല്‍ മാത്രമേ കോച്ചെന്ന നിലയില്‍ ടീമിനെ വലിയ നേട്ടങ്ങളിലേക്കു നയിക്കാന്‍ ദ്രാവിഡിനു സാധിക്കുകയുള്ളൂ.

ക്രിക്കറ്ററെന്ന നിലയില്‍ കരിയറില്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയിട്ടുള്ള വ്യക്തിയാണ് ദ്രാവിഡ്. ഇനി കോച്ചിന്റെ പുതിയ കുപ്പായത്തിലും 'വന്‍മതിലിന്' ഇതാവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നാണ് ആരാധകരും ക്രിക്കറ്റ് പ്രേമികളുമെല്ലാം ഉറ്റുനോക്കുന്നത്. ദേശീയ ടീമിനൊപ്പം കോച്ചെന്ന നിലയില്‍ ഇതു ആദ്യത്തെ ഊഴമാണെങ്കിലും അണ്ടര്‍ 19, എ ടീം ടീമുകളുടെ പരിശീലകനായി ദ്രാവിഡ് വിജയം കൈവരിച്ചിട്ടുണ്ട്. ഇനി സീനിര്‍ ടീമിനോടൊപ്പവും ഇതാവര്‍ത്തിക്കാനായിരിക്കും മുന്‍ ക്യാപ്റ്റന്‍ കൂളിന്റെ ശ്രമം. ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ ദ്രാവിഡിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്നു നോക്കാം.

 സ്പ്ലിറ്റ് ക്യാപ്റ്റന്‍സി

സ്പ്ലിറ്റ് ക്യാപ്റ്റന്‍സി

കോച്ചെന്ന നിലയില്‍ ദ്രാവിഡ് നേരിടാനിടയുള്ള ഏറ്റവും വലിയ വെല്ലുവിളി ഇതായിരിക്കും. കാരണം മുന്‍ കോച്ച് രവി ശാസ്ത്രിക്കു ഇത്തരമൊരു വെല്ലുവിളി അഭിമുഖീകരിക്കേണ്ടി വന്നിരുന്നില്ല. കാരണം മൂന്നു ഫോര്‍മാറ്റുകളിലും നേരത്തേ വിരാട് കോലിയായിരുന്നു ടീമിനെ നയിച്ചത്. എന്നാല്‍ ദ്രാവിഡിന് രണ്ടു ക്യാപ്റ്റന്‍മാരെ മാനേജ് ചെയ്യേണ്ടി വരും. നിലവില്‍ ടി20 ടീമിന്റെ ക്യാപ്റ്റനായി രോഹിത് വന്നു കഴിഞ്ഞു. ഏകദിനത്തിലും അദ്ദേഹത്തിനു തന്നെയായിരിക്കും ചുമതലയെന്നാണ് സൂചനകള്‍. എന്നാല്‍ ടെസ്റ്റില്‍ കോലിയെ മാറ്റാന്‍ സാധ്യതയില്ല.
ടി20യിലും ഏകദിനത്തിലും രണ്ടു വ്യത്യസ്ത ക്യാപ്റ്റന്‍മാരെ ഇന്ത്യ പരീക്ഷിക്കാന്‍ സാധ്യതയില്ല. ഇതു വലിയ ആശയക്കുഴപ്പങ്ങള്‍ക്കു വഴിയൊരുക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടു തന്നെ വൈകാതെ തന്നെ ഏകദിനത്തിലും രോഹിത്തിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുമെന്നാണ് വിവരം. രോഹിത്തും കോലിയും സീനിയര്‍ താരങ്ങളായതിനാല്‍ തന്നെ രണ്ടു പേരുടെയും ക്യാപ്റ്റന്‍സിയെ ശരിയായ രീതിയില്‍ ദ്രാവിഡ് കൈകാര്യം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇതിനു അദ്ദേഹത്തിനു സാധിക്കുമോയെന്ന് കാത്തിരുന്നു കാണണം.

 നോക്കൗട്ട് മല്‍സരങ്ങളിലെ പ്രകടനം

നോക്കൗട്ട് മല്‍സരങ്ങളിലെ പ്രകടനം

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീമിന്റെ നോക്കൗട്ട് റൗണ്ടുകളിലെ പ്രകടനമാണ് ദ്രാവിഡിന് മുന്നിലുള്ള മറ്റൊരു അഗ്നിപരീക്ഷ. 2014നു ശേഷം നടന്ന ഐസിസിയുടെ മുഴുവന്‍ ടൂര്‍ണമെന്റുകളിലും (ടി20 ലോകകപ്പ് 2021 ഒഴികെ) ഇന്ത്യ നോക്കൗട്ട് റൗണ്ടിലെത്തിയിരുന്നു. പക്ഷെ ഒരു കിരീടം പോലും ഇന്ത്യക്കു നേടാന്‍ കഴിഞ്ഞിട്ടില്ലെന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്.
നോക്കൗട്ട് മല്‍സരങ്ങളില്‍ എന്തുകൊണ്ടാണ് ഇന്ത്യക്കു ഇങ്ങനെ തിരിച്ചടികള്‍ നേരിടുന്നതെന്നു ദ്രാവിഡിന് ഉത്തരം ലഭിക്കേണ്ടതുണ്ട്, അതോടൊപ്പം അതു പരിഹരിക്കുകയും വേണം. എവിടെയാണ് ടീമിനു പിഴയ്ക്കുന്നതെന്നു തിരിച്ചറിഞ്ഞാല്‍ മാത്രമേ ഐസിസി ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുകയുള്ളൂ.

 ഭാവി ക്യാപ്റ്റനെ വളര്‍ത്തിയെടുക്കണം

ഭാവി ക്യാപ്റ്റനെ വളര്‍ത്തിയെടുക്കണം

വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ കരിയര്‍ അസ്തമയത്തിലേക്കു നീങ്ങുകയാണ്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വരികയെന്നതാണ് ദ്രാവിഡിനെ കാത്തിരിക്കുന്ന മറ്റൊരു വെല്ലുവിളി. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ കെഎല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചു കഴിഞ്ഞു. ടെസ്റ്റിലും ഇതേ റോള്‍ തന്നെ അദ്ദേഹത്തിനു ലഭിക്കുമോയെന്ന കാര്യം വ്യക്തമല്ല.
കോലിക്കു 33 വയസും രോഹിത്തിന് 34 വയസ്സുമെത്തിക്കഴിഞ്ഞു. അഞ്ചു വര്‍ഷത്തില്‍ക്കൂടുതല്‍ രണ്ടു പേരും കളിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ പുതിയൊരു നായകനെ അധികം വൈകാതെ തന്നെ ഇന്ത്യ വളര്‍ത്തിക്കൊണ്ടു വന്നേ മതിയാവൂ. നിലവില്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍സി സ്ഥാനത്തുള്ളതെങ്കിലും റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും നായകസ്ഥാനത്തേക്കു വരാന്‍ സാധ്യതയുള്ളവരാണ്. ആരായിരിക്കും ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ തിളങ്ങുകയെന്നു കണ്ടെത്തി ദ്രാവിഡായിരിക്കും ഏറ്റവും അനുയോജ്യനായ താരത്തെ തിരഞ്ഞെടുക്കുക.

 ജോലിഭാരം നിയന്ത്രിക്കുക

ജോലിഭാരം നിയന്ത്രിക്കുക

നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് അമിത ജോലിഭാരം. തുടര്‍ച്ചയായ പരമ്പരകളും ഐപിഎല്ലുമെല്ലാം താരങ്ങളെ ശാരീരികമായി മാത്രമല്ല മാനസിതമായും തളര്‍ത്തിയിട്ടുണ്ട്. ഇപ്പോഴത്തെ കൊവിഡ് സാഹചര്യത്തില്‍ ബയോ ബബ്‌ളില്‍ തുടര്‍ച്ചയായി കഴിയേണ്ടി വരുന്നതും താരങ്ങള്‍ക്കു കനത്ത തിരിച്ചടിയാണ്. ഭാവിയില്‍ താരങ്ങളുടെ ജോലി ഭാരം നിയന്ത്രിക്കുന്ന കാര്യത്തില്‍ ദ്രാവിഡിനു കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും.
കളിക്കാര്‍ക്കു മതിയായ വിശ്രമം നല്‍കുന്നതോടൊപ്പം അവരുടെ അഭാവം ടീമിനെ ബാധിക്കാതിരിക്കാതെ നോക്കുകയും വേണം. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിനു കാരണവും താരങ്ങളുടെ വിശ്രമമില്ലാതെയുള്ള മല്‍സരങ്ങളായിരുന്നു. ഭാവിയില്‍ ഇത്തരമൊരു അബദ്ധം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ദ്രാവിഡിന്റെ ചുമതലയാണ്.

Story first published: Monday, November 15, 2021, 19:44 [IST]
Other articles published on Nov 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+