
ടി20 പരമ്പരക്ക് ഇന്ത്യ പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കിയിട്ടുണ്ട്. പകരക്കാരായി കൂടുതല്‍ യുവതാരങ്ങളെയാണ് പരിഗണിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ തിളങ്ങിയ ഒട്ടുമിക്ക യുവതാരങ്ങള്‍ക്കും ഇന്ത്യ ടീമില്‍ അവസരം നല്‍കിയിട്ടുണ്ട്. അതില്‍ ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന താരമാണ് റുതുരാജ് ഗെയ്ക് വാദ്.സിഎസ്‌കെ താരമായ റുതുരാജ് അവസാന ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് നേടിയ താരമാണ്.
Also Read: T20 World Cup 2021: കിവീസ് വീണു, കിരീടം ചൂടി ഓസീസ്, ഫൈനലിലെ നാല് പ്രധാന റെക്കോഡുകളിതാ

ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലാകാന്‍ കഴിവുള്ള താരമാണ് റുതുരാജ്. ഇപ്പോഴിതാ തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് യുവതാരം. ഫിനിഷറെപ്പോലെയാണ് തന്റെ ചിന്താഗതിയെന്നാണ് റുതുരാജ് തുറന്ന് പറഞ്ഞിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. 'മത്സരം ഫിനിഷ് ചെയ്യുക എന്നതിലാണ് എപ്പോഴും ഞാന്‍ ശ്രദ്ധ നല്‍കുന്നത്. അത്തരമൊരു മാനസിക നിലയാണ് എനിക്കുള്ളത്. സാഹചര്യത്തിനനുസരിച്ച് എന്റെ ബാറ്റിങ് ശൈലിയില്‍ അല്‍പ്പം മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇത് നന്നായി തന്നെ ഫലം കാണുകയും ചെയ്തു.
Also Read: T20 World Cup 2021: 'ഇത്തവണയും കിവീസിന് ഭാഗ്യമില്ല', ഫൈനലില്‍ എന്തും സംഭവിക്കാം- കെയ്ന്‍ വില്യംസന്‍

ഒന്നോ രണ്ടോ മത്സരങ്ങള്‍ക്ക് ശേഷം ധോണി ഭായ് എന്റെ അടുത്തുവന്നു. മത്സരം നിയന്ത്രണത്തിലായാല്‍ ഫിനിഷ് ചെയ്യാന്‍ ശ്രമിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഓപ്പണര്‍ക്ക് 10-12 ഓവര്‍ മാത്രമാണ് കളിക്കാനാവുകയെന്നില്ല. ഞാന്‍ അദ്ദേഹവുമായി ഏറെ നേരം സംസാരിച്ചിരുന്നു. എപ്പോഴും ഫിനിഷറെന്ന നിലയിലാണ് എന്റെ മാനസിക നിലയെന്ന് ഭായിയോട് പറഞ്ഞു'-റുതുരാജ് പറഞ്ഞു.

സിഎസ്‌കെയില്‍ കളിക്കുന്നത് റുതുരാജിന്റെ വളര്‍ച്ചക്ക് നിര്‍ണ്ണായക ഘടകമായിട്ടുണ്ട്. 2020 സീസണിന്റെ അവസാന സമയത്ത് അവസരം ലഭിച്ചപ്പോള്‍ അത് നന്നായി മുതലാക്കാന്‍ റുതുരാജിനായി. അവസാന മൂന്ന് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ റുതുരാജ് 2021 സീസണില്‍ ഒരു സെഞ്ച്വറിയടക്കം ഗംഭീര പ്രകടനമാണ് നടത്തിയത്. സിഎസ്‌കെയുടെ കിരീട നേട്ടത്തില്‍ റുതുരാജിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു.
Also Read: ഏകദിന ടീമും രോഹിത്തിലേക്ക്, കോലി ടെസ്റ്റിലേക്ക് ഒതുങ്ങും!- ദ്രാവിഡ് ഓക്കെ പറയണം

എംഎസ് ധോണിയുടെ ഉപദേശങ്ങള്‍ കരിയറില്‍ എങ്ങനെ സഹായിച്ചുവെന്നതിനെപ്പറ്റിയും റുതുരാജ് പറഞ്ഞു. 'ഞാന്‍ സ്‌കോര്‍ നേടാതിരുന്ന സമയത്ത് ധോണി ഭായി എന്നോട് സംസാരിക്കുമായിരുന്നു. ടീമിലെ സ്ഥാനത്തെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടരുതെന്ന് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ കണ്ടിട്ടുണ്ടെന്നും നിന്റെ പ്രതിഭ ടീമിനറിയാമെന്നും ഭായ് പറഞ്ഞു. സിഎസ്‌കെയ്‌ക്കൊപ്പം ആസ്വദിച്ച് കളിക്കാനാണ് പറഞ്ഞത്. ആ വാക്കുകള്‍ എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്.

എന്നില്‍ ടീമും നായകനും വിശ്വാസം അര്‍പ്പിച്ചതില്‍ സന്തോഷം തോന്നി. ധോണി എനിക്ക് പിന്തുണ നല്‍കുന്നുവെന്നത് സമ്മര്‍ദ്ദം കുറച്ചു. ഇതോടെ കൂടുതല്‍ ആസ്വദിച്ച് കളിക്കാനും കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ബാറ്റ് ചെയ്യാനും സാധിച്ചു.ഇതോടെ എന്നില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം ഉണ്ടായി. ഐപിഎല്ലിലെ പ്രകടനങ്ങള്‍ കഴിവില്‍ ആത്മവിശ്വാസം ഉയര്‍ത്തി. ഓറഞ്ച് ക്യാപ് നേടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല'-ഗെയ്ക് വാദ് കൂട്ടിച്ചേര്‍ത്തു.
Also Read: T20 World Cup: ഫിഞ്ചും കെയ്‌നുമല്ല ഫൈനലിലെ ഹീറോ, അത് ടോസ്സാണ്!- കാരണമറിയാം

ഇന്ത്യന്‍ ടീമില്‍ നിലവില്‍ ഓപ്പണര്‍മാരായി നിരവധി താരങ്ങളാണുള്ളത്. മുഖ്യ പരിഗണന രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍ എന്നിവര്‍ക്കാവും. ദേവ്ദത്ത് പടിക്കല്‍,ഇഷാന്‍ കിഷന്‍,പൃഥ്വി ഷാ,ശുഭ്മാന്‍ ഗില്‍ എന്നിവരെല്ലാം ഓപ്പണിങ്ങില്‍ അവസരം തേടുന്നുണ്ട്. ഇവരേക്കാളെല്ലാം നിലവില്‍ കൂടുതല്‍ പരിഗണന ലഭിക്കുന്ന യുവതാരമാണ് റുതുരാജ്.


Click it and Unblock the Notifications











