
ടോസ് ഭാഗ്യം നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ന്യൂസീലന്‍ഡിനായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ (85) ടോപ് സ്‌കോററായി. തുടര്‍ച്ചയായി രണ്ടാം ഐസിസി കിരീടമെന്ന സ്വപ്‌നത്തോടെ ഇറങ്ങിയ ന്യൂസീലന്‍ഡിന് തൊട്ടതെല്ലാം പിഴച്ചു. ടോസ് ഭാഗ്യം തുണക്കാതിരുന്നതാണ് പ്രധാന തിരിച്ചടിയായത്. പ്രധാനപ്പെട്ട ചില റെക്കോഡുകള്‍ക്കും ഫൈനല്‍ സാക്ഷ്യം വഹിച്ചു. മത്സരത്തില്‍ പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Also Read: T20 World Cup: ഫിഞ്ചും കെയ്‌നുമല്ല ഫൈനലിലെ ഹീറോ, അത് ടോസ്സാണ്!- കാരണമറിയാം

അപൂര്‍വ്വ റെക്കോഡുമായി മിച്ചല്‍ സ്റ്റാര്‍ക്ക്
ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിനായി ബൗളിങ് ഓപ്പണ്‍ ചെയ്തത്. ഇതോടെ ഏകദിന,ടി20 ലോകകപ്പ് ഫൈനലുകളില്‍ ബൗളിങ് ഓപ്പണ്‍ ചെയ്യുന്ന ആദ്യത്തെ ബൗളറെന്ന അപൂര്‍വ്വ റെക്കോഡാണ് മിച്ചല്‍ സ്റ്റാര്‍ക്ക് നേടിയത്. 2015ലെ ഏകദിന ലോകകപ്പ് ഫൈനലിലും ഓസ്‌ട്രേലിയക്കായി ബൗളിങ് ഓപ്പണ്‍ ചെയ്തത് സ്റ്റാര്‍ക്കായിരുന്നു.
രണ്ട് തവണയും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ പന്ത് നേരിട്ടത് ന്യൂസീലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലായിരുന്നു. 2015ല്‍ എട്ട് ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് സ്റ്റാര്‍ക്ക് വീഴ്ത്തിയത്. എന്നാല്‍ ഇത്തവണ നാല് ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സ്റ്റാര്‍ക്കിനായില്ല. ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും മോശം ബൗളിങ് പ്രകടനമെന്ന നാണംകെട്ട റെക്കോഡും സ്റ്റാര്‍ക്കിന്റെ പേരിലായിരിക്കുകയാണ്. 2012ലെ ടി20 ലോകകപ്പ് ഫൈനലില്‍ ലസിത് മലിംഗ വിട്ടുകൊടുത്ത 54 റണ്‍സിന്റെ റെക്കോഡാണ് ഇപ്പോള്‍ സ്റ്റാര്‍ക്കിന്റെ പേരിലായിരിക്കുന്നത്.
Also Read: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ദാദ-ദ്രാവിഡ്-ലക്ഷ്മണ്‍ 'ഭരണം', ദ്രാവിഡിന്റെ കസേര ലക്ഷ്മണിന് തന്നെ

ക്യാപ്റ്റനെന്ന നിലയില്‍ വില്യംസന് നേട്ടം
മൂന്ന് ഫോര്‍മാറ്റിലും ഐസിസി ടൂര്‍ണമെന്റ് ഫൈനല്‍ കളിക്കുന്ന ക്യാപ്റ്റനെന്ന ചരിത്ര നേട്ടമാണ് കെയ്ന്‍ വില്യംസന്‍ നേടിയെടുത്തത്. 2019ലെ ഏകദിന ലോകകപ്പില്‍ ന്യൂസീലന്‍ഡിനെ ഫൈനലിലെത്തിക്കാന്‍ വില്യംസനായെങ്കിലും ഇംഗ്ലണ്ടിനോട് തോറ്റു. 2021ലെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടാന്‍ ന്യൂസീലന്‍ഡിനായിരുന്നു. ഇപ്പോള്‍ 2021ലെ ടി20 ലോകകപ്പ് ഫൈനലിലേക്ക് ന്യൂസീലന്‍ഡിനെ എത്തിക്കാനും വില്യംസനായി. എന്നാല്‍ ഇത്തവണ ഓസ്‌ട്രേലിയയോട് തോറ്റാണ് പുറത്തായത്.
Also Read: IND vs NZ: ഈ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണ്ണായകം, നിരാശപ്പെടുത്തിയാല്‍ ഇനിയൊരു മടങ്ങിവരവില്ല

ടി20 ലോകകപ്പ് ഫൈനലിലെ ഉയര്‍ന്ന ടീം ടോട്ടല്‍
ടി20 ലോകകപ്പ് ഫൈനലിലെ ഉയര്‍ന്ന ടീം ടോട്ടല്‍ എന്ന റെക്കോഡ് ഓസ്‌ട്രേലിയ നേടിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 172 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ അഞ്ച് പന്ത് ബാക്കിനിര്‍ത്തി 173 റണ്‍സാണ് നേടിയത്.ടി20 ലോകകപ്പിന്റെ ഫൈനലിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്. ഏഴ് പന്തുകളും എട്ട് വിക്കറ്റും ബാക്കിയുള്ളതിനാല്‍ ഇതിലും വലിയ സ്‌കോറിലേക്കെത്താന്‍ ഓസ്‌ട്രേലിയക്ക് സാധിക്കുമായിരുന്നു.

നേരിട്ട ആദ്യ പന്തില്‍ സിക്‌സറുമായി മിച്ചല്‍ മാര്‍ഷ്
ടി20 ലോകകപ്പ് ഫൈനലില്‍ നേരിട്ട ആദ്യ പന്തില്‍ സിക്‌സര്‍ നേടുന്ന മൂന്നാമത്തെ താരമായി മിച്ചല്‍ മാര്‍ഷ്. ആദം മില്‍നെയുടെ പന്താണ് മിച്ചല്‍ സിക്‌സര്‍ പറത്തിയത്. യൂസഫ് പഠാന്‍,സൊഹൈല്‍ തന്‍വീര്‍ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ താരങ്ങള്‍. ഈ രണ്ട് പേരും 2007ലെ ടി20 ലോകകപ്പ് ഫൈനലിലാണ് ഈ നേട്ടത്തിലെത്തിയത്. ഫൈനലിലെ വേഗത്തിലുള്ള അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡും മിച്ചല്‍ മാര്‍ഷ് സ്വന്തം പേരിലാക്കി. 31 പന്തിലാണ് മാര്‍ഷ് ഈ നേട്ടത്തിലേക്കെത്തിയത്. ഈ മത്സരത്തില്‍ 32 പന്തിലാണ് കെയ്ന്‍ വില്യംസന്‍ അര്‍ധ സെഞ്ച്വറി നേടിയത്.


Click it and Unblock the Notifications











