
ഷഹീന് ഷാ അഫ്രീദിയടക്കമുള്ള പേസ് നിര ഡെത്ത് ഓവറില്‍ തല്ലുവാങ്ങിയതും നിര്‍ണ്ണായക സമയത്ത് ഹസന്‍ അലി മാത്യുവേഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതും പാകിസ്താന്റെ തോല്‍വിക്ക് കാരണമായെന്ന് പറയാം. പാകിസ്താന്റെ പുറത്താകലില്‍ താരങ്ങളും ആരാധകരും വലിയ നിരാശയിലാണ്. ഹസന്‍ അലിക്കെതിരേ വ്യക്തിപരമായ അധിക്ഷേപം പോലും ഉണ്ടായി.അദ്ദേഹത്തിന്റെ ഭാര്യക്കെതിരേ വധഭീഷണിവരെ ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ത്തി.
Also Read: IND vs NZ: 'ആരും അന്തം വിടും', നിലവിലെ ഇന്ത്യന്‍ സെലക്ടര്‍മാരുടെ അഞ്ച് കൗതുക തീരുമാനങ്ങള്‍

പാകിസ്താന്റെ തോല്‍വിയുടെ നിരാശ ഇനിയും ആരാധകരില്‍ നിന്ന് മാറിയില്ലെന്ന് പറയാം. 16 തുടര്‍ ജയങ്ങള്‍ ദുബായില്‍ നേടിയ ശേഷമായിരുന്നു പാകിസ്താന്റെ തോല്‍വി. ഇപ്പോഴിതാ പാകിസ്താന്റെ പുറത്താകലിന് നായകന്‍ ബാബര്‍ ആസമിന്റെ ചില തെറ്റായ തീരുമാനങ്ങളും കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ സഹീര്‍ ഖാന്‍.
Also Read: സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് പണിയാവുമോ? കോലിയും രോഹിത്തും ഉടക്കുമോ? സല്‍മാന്‍ ബട്ട് പറയുന്നു

'ഷഹീന്‍ അഫ്രീദിയെ ബാബര്‍ 17,19 ഓവറുകളിലായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നതെന്നാണ് തോന്നുന്നത്. ഈ തെറ്റാണ് മത്സരത്തില്‍ പാകിസ്താന് തിരിച്ചടിയായതെന്നാണ് കരുതുന്നത്. ഹസന്‍ അലിയുടെ ഓവറുകള്‍ നേരത്തെ എറിയിച്ച് റൗഫിന്റെ ഓവര്‍ ബാക്കിവെക്കണമായിരുന്നു. ഓസ്‌ട്രേലിയക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അതിനാല്‍ ഓസ്‌ട്രേലിയ ആക്രമിക്കാനാണ് ശ്രമിച്ചത്. വേഡ് ചെയ്തതും അതാണ്'-സഹീര്‍ ഖാന്‍ പറഞ്ഞു.
Also Read: IND vs NZ: അജിന്‍ക്യ രഹാനെ ടെസ്റ്റ് നായകന്‍, അതിലൊരു പ്രശ്‌നമുണ്ട്, ചോദ്യങ്ങളുയരും- ആകാശ് ചോപ്ര

15ാം ഓവര്‍ എറിഞ്ഞ ഷഹീന്‍ വെറും ആറ് റണ്‍സാണ് വിട്ടുകൊടുത്തത്. 16ാം ഓവറില്‍ ഹസന്‍ അലി 12 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ 17ാം ഓവറില്‍ ഹാരിസ് റൗഫ് 13 റണ്‍സും വിട്ടുകൊടുത്തു. 18ാം ഓവര്‍ ഹസന്‍ അലിക്ക് കൊടുത്തത് മത്സരത്തില്‍ വഴിത്തിരിവായി. ഒരു സിക്‌സും ഫോറുമടക്കം 15 റണ്‍സ് ഓസീസ് നേടി. 19ാം ഓവറിന്റെ മൂന്നാം പന്തില്‍ വേഡ് മിഡ് വിക്കറ്റിലൂടെ സിക്‌സറിന് ശ്രമിച്ചപ്പോള്‍ ക്യാച്ച് അവസരമായി അത് മാറി. എന്നാല്‍ ഓടിയെടുക്കേണ്ട ആ ക്യാച്ച് കൈപ്പിടിയിലാക്കാന്‍ ഹസന്‍ അലിക്കായില്ല.
Also Read: T20 World Cup 2021: 'അല്‍പ്പം കൂടി ബുദ്ധി ഉപയോഗിക്കണമായിരുന്നു', ഷഹീനെ വിമര്‍ശിച്ച് ഷാഹിദ് അഫ്രീദി

ഇത് മത്സരത്തിന്റെ തലവിധി മാറ്റി. പിന്നീടുള്ള മൂന്ന് പന്തും മാത്യു വേഡ് അതിര്‍ത്തി കടത്തി. നാലാം പന്തില്‍ യോര്‍ക്കര്‍ പ്രതീക്ഷിച്ചിരുന്ന വേഡിന് പിഴച്ചില്ല. ഫൈനല്‍ ലെഗിന് മുകളിലൂടെ സ്‌കൂപ്പ് ചെയ്ത് വേഡ് സിക്‌സര്‍ പറത്തി.അഞ്ചാം പന്തില്‍ കട്ടര്‍ പരീക്ഷിച്ച ഷഹീന് പിഴച്ചു. ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തിനെ മിഡ് വിക്കറ്റിലൂടെ വേഡ് സിക്‌സര്‍ പറത്തി. അവസാന പന്തില്‍ വീണ്ടും ഷഹീന്‍ യോര്‍ക്കറിന് ശ്രമിച്ചെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. വീണ്ടും സ്‌കൂപ്പിലൂടെ സിക്‌സ്. 22 റണ്‍സാണ് ഷഹീനെറിഞ്ഞ 19ാം ഓവറില്‍ ഓസീസ് താരങ്ങള്‍ അടിച്ചെടുത്തത്.
Also Read: IND vs NZ: ശ്രേയസ് അയ്യര്‍ എന്തുകൊണ്ട് ആദ്യമായി ടെസ്റ്റ് ടീമില്‍? കോലിക്ക് പകരക്കാരനോ? കാരണമറിയാം

ക്യാച്ച് പാഴായതോടെ ഷഹീന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ വേഡ് നന്നായി മുതലാക്കിയെന്ന് പറയാം. നാല് ഓവറില്‍ 44 റണ്‍സ് വിട്ടുകൊടുത്ത ഹസന്‍ അലി ഒരു വിക്കറ്റ് പോലും നേടിയില്ല. പ്രതീക്ഷവെച്ച ഹാരിസ് റൗഫ് മൂന്ന് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല. നാല് ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ഷദാബ് ഖാന് മാത്രമാണ് പാക് ബൗളിങ് നിരയില്‍ തിളങ്ങാനായത്. ആറാം വിക്കറ്റില്‍ 81 റണ്‍സ് അപരാജിത കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ഓസീസ് വിജയം പിടിച്ചെടുത്തത്. ടോസ് ഭാഗ്യം തുണക്കാത്തതും പാകിസ്താന് തിരിച്ചടിയായെന്ന് പറയാം.


Click it and Unblock the Notifications











