For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ശ്രേയസ് അയ്യര്‍ എന്തുകൊണ്ട് ആദ്യമായി ടെസ്റ്റ് ടീമില്‍? കോലിക്ക് പകരക്കാരനോ? കാരണമറിയാം

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപിച്ചത് മുതല്‍ പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. ആരാധകര്‍ പ്രതീക്ഷിച്ച പല താരങ്ങളും ടീമില്‍ നിന്ന് തഴയപ്പെട്ടപ്പോള്‍ ചില താരങ്ങള്‍ അപ്രതീക്ഷിതമായി ടീമില്‍ ഇടം പിടിക്കുകയും ചെയ്തു. വിരാട് കോലി,രോഹിത് ശര്‍മ,റിഷഭ് പന്ത്,ജസ്പ്രീത് ബുംറ എന്നിവര്‍ക്കെല്ലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. അജിന്‍ക്യ രഹാനെ നയിക്കുന്ന ടീമില്‍ ചേതേശ്വര്‍ പുജാരയാണ് വൈസ് ക്യാപ്റ്റന്‍.

1

ഹനുമ വിഹാരി,അഭിമന്യു മിഥുന്‍,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കൊന്നും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചില്ലെന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ജയന്ത് യാദവ്,പ്രസിദ്ധ് കൃഷ്ണ എന്നിവരൊക്കെ ടീമിലേക്ക് എത്തിയതും അപ്രതീക്ഷിതമായിരുന്നു. അതുപോലെ അപ്രതീക്ഷിതമായി ഇടം ലഭിച്ച താരമാണ് ശ്രേയസ് അയ്യര്‍. ഇന്ത്യ എ ടീമിനൊപ്പവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച റെക്കോഡുള്ള ശ്രേയസിന് ഇതാദ്യമായാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുന്നത്.

Also Read: T20 World Cup: പാകിസ്താന്റെ 'വില്ലന്‍', ഇന്ത്യയുടെ മരുമകന്‍! ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ചറിയാം

2

പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ശ്രേയസിനെ ടി20 ലോകകപ്പില്‍ ഇന്ത്യ റിസര്‍വ് താരമായാണ് പരിഗണിച്ചത്. ഇപ്പോഴിതാ അപ്രതീക്ഷിതമായി ശ്രേയസിനെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് എന്തുകൊണ്ടാണ് പരിഗണിച്ചതെന്നതിന്റെ കാരണം പുറത്തായിരിക്കുകയാണ്. ടീമിന്റെ സെലക്ഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക് ട്രാക്കറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Also Read: IND vs NZ: വിഹാരിയുടെ അഭാവം, വിമര്‍ശനം ശക്തം- പുറത്താക്കിയതോ, വിശ്രമമോ?

3

ദക്ഷിണാഫ്രിക്കന്‍ പരമ്പര മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. രാഹുല്‍ ദ്രാവിഡിന്റെ പദ്ധതി പ്രകാരമാണ് ഈ കാര്യങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ദക്ഷിണാഫ്രിക്കന്‍ പരമ്പയ്ക്ക് വലിയൊരു താരനിരയെത്തന്നെ വേണ്ടിവരും. അതിനാലാണ് പൃഥ്വി ഷാ,ഹനുമ വിഹാരി എന്നിവരെയെല്ലാം ഇന്ത്യ എ ടീമിലേക്ക് പരിഗണിച്ചത്. ഇത് മൂലം ഇവര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ സാഹചര്യത്തോട് നേരത്തെ പൊരുത്തപ്പെടാനാവും. സന്നാഹത്തില്‍ തിളങ്ങിയാല്‍ ഇവര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമില്‍ ഇടം ലഭിച്ചേക്കും. ഏഴാം നമ്പര്‍വരെ ഇന്ത്യക്ക് മികച്ച ബാറ്റ്‌സ്മാന്‍മാരുണ്ട്. ശ്രേയസിനെ മധ്യനിരയിലെ പകരക്കാരനായാണ് പരിഗണിക്കുന്നത്'-ടീം വൃത്തം പറഞ്ഞു.

Also Read: T20 World Cup: ഔട്ട് അല്ലായിരുന്നു, എന്നിട്ടും വാര്‍ണര്‍ എന്തിന് ക്രീസ് വിട്ടു? കാരണം മാക്‌സ്‌വെല്ലെന്ന് വേഡ്

4

പരിക്കിന്റെ സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് ഇത്തരമൊരു നീക്കം. ശ്രേയസിന്റെ മികവ് ദ്രാവിഡിന് നന്നായി അറിയാം. ശ്രേയസ് ഇന്ത്യ എ ടീമിന്റെ നായകനായി ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ കളിച്ചിട്ടുണ്ട്. അതിനാല്‍ ശ്രേയസിന്റെ കഴിവും ദൗര്‍ബല്യവും ദ്രാവിഡിനറിയാം. ടെസ്റ്റില്‍ ഇന്ത്യക്ക് മധ്യനിരയിലേക്ക് വളര്‍ത്തിക്കൊണ്ടുവരാവുന്ന താരമാണ് ശ്രേയസ്. അധികം വൈകാതെ ചേതേശ്വര്‍ പുജാരക്കും അജിന്‍ക്യ രഹാനെക്കും പകരക്കാരനെ കണ്ടെത്തേണ്ടി വരും. അതിനാല്‍ ശ്രേയസിന് അവസരം നല്‍കി ഉയര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്.

Also Read: T20 World Cup 2021: 'രണ്ട് ദിവസം മുഹമ്മദ് റിസ്വാന്‍ ഐസിയുവിലായിരുന്നു', വെളിപ്പെടുത്തി പാക് ടീം ഡോക്ടര്‍

5

കോലി കളിക്കുന്ന നാലാം നമ്പറിലും അജിന്‍ക്യ രഹാനെ കളിക്കുന്ന അഞ്ചാം നമ്പറിലും അനുയോജ്യനാ താരമാണ് ശ്രേയസ്.പരിമിത ഓവര്‍ ടീമില്‍ ഇന്ത്യയുടെ നാലാം നമ്പറിലെ വിശ്വസ്തനായിരുന്നു ശ്രേയസ്. എന്നാല്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റതാണ് ടി20 ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നഷ്ടപ്പെടുത്തിയത്.

Also Read: T20 World Cup: മനസ്സില്‍ അതായിരുന്നു, ഇറങ്ങിയത് പരിഭ്രമത്തോടെ!- ഓസീസ് ഹീറോ വേഡ്

6

രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയപ്പോള്‍ ടീമിന്റെ നായകനായിരുന്നത് പൃഥ്വി ഷായായിരുന്നു. വെടിക്കെട്ട് ഓപ്പണറായ പൃഥ്വിക്ക് വേണ്ട അവസരങ്ങള്‍ ഇതുവരെ ലഭിച്ചിരുന്നില്ല. എന്നാല്‍ ദ്രാവിഡ് പരിശീലകനാവുന്നത് യുവതാരത്തിന് പ്രതീക്ഷ നല്‍കുന്നു. ശുബ്മാന്‍ ഗില്ലിന് പരിമിത ഓവര്‍ ടീമിലും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കും. രവി ശാസ്ത്രി വിദേശ മൈതാനത്തില്‍ ഇന്ത്യയുടെ പ്രകടനത്തെ അത്യുന്നതിയിലാണെത്തിച്ചത്. അതിനാല്‍ ദ്രാവിഡിന് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്. ഡിസംബര്‍ 17നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പര ആരംഭിക്കുന്നത്.

Story first published: Saturday, November 13, 2021, 15:10 [IST]
Other articles published on Nov 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+