വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: വിഹാരിയുടെ അഭാവം, വിമര്‍ശനം ശക്തം- പുറത്താക്കിയതോ, വിശ്രമമോ?

രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്

ന്യൂസിലാന്‍ഡിനെതിരായ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ സംഘത്തില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മധ്യനിര ബാറ്റ്‌സ്മാനും ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യവുമായ ഹനുമാ വിഹാരിയുടെ അഭാവമാണ് ചോദ്യങ്ങളുയര്‍ത്തുന്നത്. അദ്ദേഹത്തെ പുറത്താക്കിയതാണോ, അതോ വിശ്രമം നല്‍കിയതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സെലക്ഷന്‍ കമ്മിറ്റിയോ, ബിസിസിഐ ഇക്കാര്യത്തില്‍ വിശദീകരണമൊന്നും നല്‍കുകയും ചെയ്തിട്ടില്ല.

രോഹിത് ശര്‍മ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കെല്ലാം തുടര്‍ച്ചയായ മല്‍സരങ്ങള്‍ കാരണം ടെസ്റ്റ് പരമ്പരയില്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്. നായകന്‍ വിരാട് കോലി ആദ്യ ടെസ്റ്റിലും കളിക്കുന്നില്ല. നാഗ്പൂരിലെ ഒന്നാം ടെസ്റ്റില്‍ അജിങ്ക്യ രഹാനെ ടീമിനെ നയിക്കുമ്പോള്‍ മുംബൈയിലെ രണ്ടാം ടെസ്റ്റില്‍ കോലി നായകസ്ഥാനത്തു തിരിച്ചെത്തും. ശ്രേയസ് അയ്യര്‍, കെഎസ് ഭരത് എന്നിവരാണ് 16 അംഗ ടെസ്റ്റ് ടീമിലെ പുതുഖങ്ങള്‍. വലിയൊരു ഇടവേളയ്ക്കു ശേഷം ജയന്ത് യാദവ് ടെസ്റ്റില്‍ മടങ്ങിയെത്തിയെന്നതും സര്‍പ്രൈസാണ്.

 വിഹാരി എന്തുകൊണ്ടില്ല?

വിഹാരി എന്തുകൊണ്ടില്ല?

വിഹാരി എന്തുകൊണ്ട് ടെസ്റ്റ് ടീമില്‍ ഇടം പിടിക്കാതിരുന്നതെന്നു വ്യക്തമല്ല. ദേശീയ ടീമിനു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം മോശമല്ലാത്ത പ്രകടനം നടത്തിയിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. ഈ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന ടെസ്റ്റിലായിരുന്നു വിഹാരി അവസാനമായി കളിച്ചത്. കളിയില്‍ ഇന്ത്യക്കു സമനില നേടിത്തരുന്നതില്‍ ആര്‍ അശ്വിനോടൊപ്പം നിര്‍ണായക പങ്കുവഹിക്കാനും അദ്ദേഹത്തിനായിരുന്നു. ഈ ഇന്നിങ്‌സിനിടെ അശ്വിനും വിഹാരിക്കും പരിക്കുമേറ്റിരുന്നു.
പരിക്കില്‍ നിന്നും മോചിതനായ ശേഷം വിഹാരി ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിച്ചിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ചേരുകയും ചെയ്തിരുന്നു. പക്ഷെ നാലു ടെസ്റ്റുകളിലും വിഹാരിക്കു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. അഞ്ചു ബൗളര്‍മാരുള്‍പ്പെട്ട ടീം കോമ്പിനേഷനെ ഇന്ത്യ പരീക്ഷിച്ചതോടെയാണ് അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നത്.

 സൗത്താഫ്രിക്കയില്‍ കളിക്കുമോ?

സൗത്താഫ്രിക്കയില്‍ കളിക്കുമോ?

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിഹാരിയെ ഒഴിവാക്കിയതാണെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. പക്ഷെ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിഹാരി സൗത്താഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമിനൊപ്പമുണ്ടാവുമെന്നും ഇത് കാരണമാണ് ന്യൂസിലാന്‍ഡിനെതിരേ പരിഗണിക്കാതിരുന്നത് എന്നുമാണ്. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ച സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിലും വിഹാരിയുടെ പേര് ഇല്ലായിരുന്നു. എന്നാല്‍ അവസാന നിമിഷം 28 കാരനായ താരത്തെ സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വിഹാരി തന്നെ ഇക്കാര്യത്തില്‍ പ്രതികരിച്ചാല്‍ മാത്രമേ ഇനി സത്യവാസ്ഥ വ്യക്തമാവുകയുള്ളൂ.

 ഇന്ത്യക്കു വേണ്ടി 12 ടെസ്റ്റുകള്‍

ഇന്ത്യക്കു വേണ്ടി 12 ടെസ്റ്റുകള്‍

ഇന്ത്യക്കു വേണ്ടി ഇതുവരെ 12 ടെസ്റ്റുകളിലാണ് വിഹാരി കളിച്ചിട്ടുള്ളത്. എല്ലാ മല്‍സരങ്ങളും വിദേശത്തായിരുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. നാട്ടില്‍ ഇതുവരെ ടെസ്റ്റില്‍ അരങ്ങേറാന്‍ അദ്ദേഹത്തിന് ഇനിയുമായിട്ടില്ല. ഇന്ത്യന്‍ ടീം സെലക്ഷന്‍ തന്നെയാണ് ഇതിനു കാരണം. രവീന്ദ്ര ജഡേജ- ആര്‍ അശ്വിന്‍ കോമ്പിനേഷന്‍ നാട്ടിലെ ടെസ്റ്റുകളില്‍ ഇന്ത്യയുടെ ഒഴിച്ചു കൂടാനാവാത്ത ഘടകമായതോടെ വിഹാരിക്കു പുറത്തിരിക്കേണ്ടി വരികയായിരുന്നു. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലും ഈ കാരണത്താല്‍ തന്നെയാവാം അദ്ദേഹത്തെ മാറ്റി നിര്‍ത്തിയെന്നു സംശയിക്കേണ്ടി വരും. വിദേശത്തു ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ചില ഗംഭീര ഇന്നിങ്‌സുകള്‍ വിഹാരി കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏക ടെസ്റ്റ് സെഞ്ച്വറി വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു.
21 ഇന്നിങ്‌സുകളില്‍ നിന്നും 33നടുത്ത് ശരാശരിയില്‍ 624 റണ്‍സാണ് വിഹാരിയുടെ സമ്പാദ്യം. ഒരു സെഞ്ച്വറി കൂടാതെ നാലു ഫിഫ്റ്റികളും അദ്ദേഹം നേടിയിട്ടുണ്ട്. ഇനിയൊരു പക്ഷെ ഇന്ത്യക്കു വേണ്ടി വിഹാരി ടെസ്റ്റില്‍ കളിക്കുമോയെന്നു കാത്തിരുന്നുതന്നെ കാണണം.

ഇന്ത്യന്‍ ടെസ്റ്റ് ടീം

ഇന്ത്യന്‍ ടെസ്റ്റ് ടീം

അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍, ഒന്നാം ടെസ്റ്റില്‍ മാത്രം), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര (വൈസ് ക്യാപ്റ്റന്‍, ഒന്നാം ടെസ്റ്റില്‍ മാത്രം), ശ്രേയസ് അയ്യര്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Friday, November 12, 2021, 15:04 [IST]
Other articles published on Nov 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X