വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'രണ്ട് ദിവസം മുഹമ്മദ് റിസ്വാന്‍ ഐസിയുവിലായിരുന്നു', വെളിപ്പെടുത്തി പാക് ടീം ഡോക്ടര്‍

ദുബായ്: പാകിസ്താന്റെ രണ്ടാം ടി20 ലോകകപ്പ് കിരീടമെന്ന മോഹത്തിന് സെമി ഫൈനലില്‍ അവസാനമായിരിക്കുകയാണ്. ഓസ്‌ട്രേലിയയോട് അഞ്ച് വിക്കറ്റിന് തോറ്റതോടെയാണ് പാകിസ്താന്റെ പ്രതീക്ഷകള്‍ അവസാനിച്ചത്. ദുബായില്‍ നടന്ന സെമി ഫൈനലില്‍ അവസാന സമയംവരെ പാകിസ്താന്‍ പൊരുതിനോക്കിയെങ്കിലും വിജയ ഭാഗ്യം ഒപ്പം നിന്നില്ല. എങ്കിലും ഇന്ത്യയെ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പില്‍ തോല്‍പ്പിച്ചതടക്കം ഓര്‍ത്തിരിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഇത്തവണ പാകിസ്താന്‍ ടീം നേടി.

T20 World Cup: മനസ്സില്‍ അതായിരുന്നു, ഇറങ്ങിയത് പരിഭ്രമത്തോടെ!- ഓസീസ് ഹീറോ വേഡ്T20 World Cup: മനസ്സില്‍ അതായിരുന്നു, ഇറങ്ങിയത് പരിഭ്രമത്തോടെ!- ഓസീസ് ഹീറോ വേഡ്

1

ഇത്തവണ പാകിസ്താന്‍ ടീമിനൊപ്പം ഏറ്റവും കൈയടി നേടിയ താരങ്ങളിലൊരാള്‍ മുഹമ്മദ് റിസ്വാനാണ്. ഓപ്പണറെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ഗംഭീര പ്രകടനമാണ് റിസ്വാന്‍ കാഴ്ചവെച്ചത്. സെമി ഫൈനലില്‍ 52 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സുമടക്കം പറത്തി 67 റണ്‍സുമായി കളിയിലെ ടോപ് സ്‌കോററായത് റിസ്വാനായിരുന്നു. ഇപ്പോഴിതാ സെമി ഫൈനലിന് മുമ്പ് രണ്ട് ദിവസം റിസ്വാന്‍ ഐസിസിയുവിലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്‍ ടീം ഡോക്ടര്‍.

Also Read: INDvNZ: കോലിയും രോഹിത്തുമല്ല, ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക രഹാനെ? രോഹിത് വിട്ടുനിന്നേക്കും

2


റിസ്വാനും ഷുഹൈബ് മാലിക്കും പനി ബാധിതരാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. രണ്ട് പേരും അവസാന പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നതോടെ സെമി കളിക്കുമോയെന്ന കാര്യം പോലും സംശയമായിരുന്നു. എന്നാല്‍ അവസാന പരിശോധനയില്‍ രണ്ട് പേരും ഫിറ്റാണെന്ന് വ്യക്തമായതോടെ കളിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. എന്നാല്‍ രണ്ട് ദിവസം ഐസിയുവില്‍ ചികിത്സക്ക് ശേഷം മടങ്ങിയെത്തിയാണ് റിസ്വാന്‍ ഇത്രയും ഗംഭീര പ്രകടനം നടത്തിയതെന്നതാണ് ഇപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.

Also Read: IPL 2022: ഈ എട്ട് താരങ്ങളെ കരുതിയിരുന്നോളൂ, മെഗാ ലേലത്തില്‍ കോടിക്കിലുക്കം ഉറപ്പ്

3

'നവംബര്‍ 9ന് മുഹമ്മദ് റിസ്വാന്റെ ഹൃദയത്തില്‍ അണുബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് അവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് രാത്രി അവന്‍ ഐസിയുവിലായിരുന്നു. അത്ഭുതകരമായ വിധത്തില്‍ അവന് രോഗം ഭേദമാവുകയും സെമി കളിക്കുന്നതിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാനും സാധിച്ചു. രാജ്യത്തിനുവേണ്ടി കളിക്കാനുള്ള അവന്റെ ആവേശത്തെയാണ് ഇത് കാട്ടുന്നത്. അവന്‍ നടത്തിയ പ്രകടനം നമ്മള്‍ കണ്ടതാണ്'-ടീം ഡോക്ടര്‍ പറഞ്ഞു.

Also Read: ക്രിക്കറ്റില്‍ ഇതു 'കിവിക്കാലം', ന്യൂസിലാന്‍ഡ് എങ്ങനെ ഇത്രയും കേമന്‍മാരായി? കാരണങ്ങളുണ്ട്

4

ബാറ്റിങ്ങിനിടെ ഒരു സമയത്തും ക്ഷീണിതനായി റിസ്വാനെ കണ്ടില്ല. തുടക്കം മുതല്‍ ടീമിന്റെ വിജയത്തിനായി ആത്മാര്‍ത്ഥമായിത്തന്നെ താരം പ്രയത്‌നിച്ചു. വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം തന്നെയാണ് റിസ്വാന്‍ കാഴ്ചവെച്ചത്. ഡേവിഡ് വാര്‍ണറെ പുറത്താക്കിയ ക്യാച്ചടക്കം വിക്കറ്റിന് പിന്നിലും തിളങ്ങാന്‍ റിസ്വാനായി. കളിക്കാനുള്ള ആവേശംകൊണ്ട് രോഗത്തെപ്പോലും മറികടക്കാന്‍ അദ്ദേഹത്തിനായെന്ന് പറയാം.

Also Read: IND vs NZ: ജോലി ഭാരം കുറക്കാന്‍ ബിസിസിഐ, ബുംറക്കും റിഷഭിനും ടെസ്റ്റില്‍ വിശ്രമം നല്‍കിയേക്കും

5

റിസ്വാന്റെ രാജ്യത്തിനായി കളിക്കാനുള്ള അതിയായ താല്‍പ്പര്യത്തെ ബാബര്‍ ആസമും പ്രശംസിച്ചു. 'ടീമിനായി എന്തും ചെയ്യാന്‍ തയ്യാറുള്ള താരമാണ് റിസ്വാന്‍. ടീം താരമാണവന്‍. അവന്‍ ഇന്ന് ബാറ്റ് ചെയ്ത രീതി നോക്കുക. എത്ര മനോഹരമായിരുന്നു. ശാരീരിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് അല്‍പ്പം തളര്‍ച്ച റിസ്വാനുണ്ടായിരുന്നു.എന്നാല്‍ ആത്മവിശ്വാസംകൊണ്ട് അവനതിനെ മറികടന്നു. ആ സ്ഥിതിയിലും കളിക്കാന്‍ അവന്‍ തീരുമാനിക്കുകയായിരുന്നു. ഒരു നായകനെന്ന നിലയില്‍ താരങ്ങളില്‍ നിന്ന് കാണാന്‍ ആഗ്രഹിക്കുന്നത് ഇതാണ്. അവന്റെ പ്രകടനത്തില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്'-ബാബര്‍ ആസം പറഞ്ഞു.

Also Read: T20 World Cup 2021: മോയിന്‍ അലിക്ക് മോര്‍ഗന്‍ ഓവര്‍ നല്‍കിയില്ല, എന്തുകൊണ്ട്? ചോദ്യം ഉയര്‍ത്തി ആകാശ് ചോപ്ര

6

സ്ഥിരതയോടെ കളിക്കുന്ന റിസ്വാന്‍ ഈ കലണ്ടര്‍ വര്‍ഷം 1000ലധികം റണ്‍സാണ് നേടിയത്. 80ന് മുകളില്‍ ശരാശരിയില്‍ കളിച്ച റിസ്വാനാണ് ഈ നേട്ടത്തിലെത്തുന്ന ആദ്യ താരവും. ഭാവിയില്‍ പാകിസ്താന്റെ ഇതിഹാസങ്ങളുടെ പട്ടികയിലേക്കുയരാന്‍ പ്രതിഭയുള്ള താരമാണ് റിസ്വാനെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇത്തവണത്തെ പാകിസ്താന്റെ സെമിയിലേക്കുള്ള കുതിപ്പില്‍ നിര്‍ണ്ണായകമായതും ടോപ് സ്‌കോററായതും റിസ്വാസാണ്.

Story first published: Friday, November 12, 2021, 14:47 [IST]
Other articles published on Nov 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X