Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvNZ: കോലിയും രോഹിത്തുമല്ല, ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക രഹാനെ? രോഹിത് വിട്ടുനിന്നേക്കും

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്നും രോഹിത് ശര്‍മ വിട്ടുനിന്നേക്കുമെന്ന് സൂചനകള്‍. ക്യാപ്റ്റന്‍ വിരാട് കോലിയും ഒരു ടെസ്റ്റില്‍ മാത്രമേ കളിക്കാനിടയുള്ളൂവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂസിലാന്‍ഡിനെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മയെയും വൈസ് ക്യാപ്റ്റനായി കെഎല്‍ രാഹുലിനെയും നിയമിച്ചിരുന്നു. ഈ പരമ്പരയിലും കോലി കളിക്കുന്നില്ല. അദ്ദേഹത്തിനു ബിസിസിഐ വിശ്രമം നല്‍കിയിരിക്കുകയാണ്. പേസ് ജോടികളായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കും വിശ്രമം നല്‍കിയിട്ടുണ്ട്.

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലും രോഹിത് ഇന്ത്യയെ നയിച്ചേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ രോഹിത് സ്വയം പിന്‍മാറുമെന്ന സൂചനകള്‍ വന്നതോടെ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടി വരുമെന്നുറപ്പായിരിക്കുകയാണ്.

 രഹാനെ നയിക്കും

രഹാനെ നയിക്കും

നിലവില്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയായിരിക്കും ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചേക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാണ്‍പൂരിലാണ് ഒന്നാം ടെസ്റ്റ്. മുംബൈയില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ കോലി ടീമിലേക്കു തിരിച്ചുവന്നേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ കോലിയായിരിക്കും ഈ മല്‍സരത്തില്‍ ടീമിനെ നയിക്കുക.
രോഹിത് മാത്രമല്ല ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, റിഷഭ് പന്ത്, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരും ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാനിടയില്ല. തുടര്‍ച്ചയായ മല്‍ ഇവര്‍ക്കും വിശ്രമം നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 രോഹിത്തിനെ ക്യാപ്റ്റനാക്കാന്‍ ആലോചിച്ചു

രോഹിത്തിനെ ക്യാപ്റ്റനാക്കാന്‍ ആലോചിച്ചു

ആദ്യ ടെസ്റ്റില്‍ തനിക്കു വിശ്രമം നല്‍കണമെന്ന് വിരാട് കോലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നു പകരം ആരെ നായകസ്ഥാനം ഏല്‍പ്പിക്കണമെന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ ദൈര്‍ഘ്യമേറിയ ചര്‍ച്ച നടത്തിയിരുന്നു. കോലിയുടെ അഭാവത്തില്‍ രോഹിത്തിന് ആദ്യ ടെസ്റ്റില്‍ നായകസ്ഥാനം നല്‍കുന്നതിനെക്കുറിച്ചും യോഗത്തില്‍ അഭിപ്രായങ്ങളുയര്‍ന്നു. ഒന്നാം ടെസ്റ്റില്‍ രോഹിത്തിനെ നായകനാക്കി രണ്ടാം ടെസ്റ്റില്‍ വിശ്രമം നല്‍കുകയെന്നതായിരുന്നു പ്ലാന്‍. പക്ഷെ രോഹിത്തിന്റെ ജോലിഭാരം കൂടി വിലയിരുത്തിയ ശേഷം ഈ നീക്കത്തില്‍ നിന്നും ബോര്‍ഡ് പിന്‍മാറുകയായിരുന്നു. ദൈര്‍ഘ്യമേറിയ ബ്രേക്ക് അദ്ദേഹത്തിനു അനിവാര്യമാണെന്നും ബിസിസിഐ നിരീക്ഷിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വൈസ് ക്യാപ്റ്റനായ രഹാനെയിലേക്കു ശ്രദ്ധ തിരിഞ്ഞത്.

 രഹാനെയുടെ ഫോം

രഹാനെയുടെ ഫോം

ബാറ്റിങില്‍ അജിങ്ക്യ രഹാനെയുടെ മോശം ഫോമിന്റെ കാര്യത്തില്‍ ബോര്‍ഡിന് ആശങ്കയുണ്ട്. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡിനെതിരായ പരമ്പര അദ്ദേഹത്തിനു യഥാര്‍ഥ ഫോം വീണ്ടെടുക്കാനുള്ള അവസാനത്തെ അവസരം കൂടിയായിരിക്കും. ഈ പരമ്പരയിലും ഫ്‌ളോപ്പാവുകയാണെങ്കില്‍ തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ നിന്നും രഹാനെയെ ഒഴിവാക്കാന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്.
കോലി, രോഹിത് എന്നിവരുടെ അഭാവത്തില്‍ ടെസ്റ്റില്‍ പുതിയൊരു ക്യാപ്റ്റനെ വളര്‍ത്തിക്കൊണ്ടു വരാനും ബിസിസഐയ്ക്കു പദ്ധതികളുണ്ട്. ന്യൂസിലാന്‍ഡിനെതിരേ രോഹിത്തിന്റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍ എന്നിവരിലൊരാളായിരിക്കും ടെസ്റ്റില്‍ കെല്‍ രാഹുലിന്റെ ഓപ്പണിങ് പങ്കാളിയാവുക. റിഷഭിനു വിശ്രമം നല്‍കിയാല്‍ വിക്കറ്റ് കീപ്പറായി വൃധിമാന്‍ സാഹ വന്നേക്കും. കോലിയുടെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ ഹനുമാ വിഹാരി മധ്യനിരയില്‍ കളിക്കാനാണ് സാധ്യത.

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

Story first published: Thursday, November 11, 2021, 19:17 [IST]
Other articles published on Nov 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+