For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ജോലി ഭാരം കുറക്കാന്‍ ബിസിസിഐ, ബുംറക്കും റിഷഭിനും ടെസ്റ്റില്‍ വിശ്രമം നല്‍കിയേക്കും

മുംബൈ: ടി20 ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനം മറന്ന് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഈ മാസം 17ന് നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ പരമ്പരയാണ് ഇന്ത്യക്ക് മുന്നിലെ ആദ്യ വെല്ലുവിളി. രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകനും രോഹിത് ശര്‍മയെന്ന പുതിയ നായകനും ചേരുമ്പോള്‍ ഇന്ത്യക്ക് ഐസിസി കിരീടം നേടാനാവുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

1

ടി20 ലോകകപ്പിലെ ഇന്ത്യയുടെ സെമി കാണാതെയുള്ള പുറത്താകലില്‍ ഏറ്റവും ചര്‍ച്ചയായത് താരങ്ങളുടെ അമിത ജോലിഭാരമാണ്. ആറ് മാസത്തോളം തുടര്‍ച്ചയായി ബയോബബിളില്‍ കഴിയേണ്ടി വന്നത് മാനസികമായും ശാരീരികമായും താരങ്ങളെ പ്രതികൂലമായി ബാധിച്ചു. ഇക്കാര്യം ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ തുറന്ന് പറയുകയും ചെയ്തു. ഇപ്പോഴിതാ താരങ്ങളുടെ ജോലിഭാരത്തിന് കൃത്യമായ നിയന്ത്രണം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ബിസിസി ഐ. ന്യൂസീലന്‍ഡ് പരമ്പര മുതല്‍ ഇത് നടപ്പിലാക്കാനാണ് പദ്ധതി.

Also Read: T20 World Cup 2021: ഇംഗ്ലണ്ടിനോട് കണക്കുതീര്‍ത്ത് കിവീസ്, മത്സരത്തിലെ മൂന്ന് വഴിത്തിരിവുകളിതാ

2

ന്യൂസീലന്‍ഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയില്‍ വിരാട് കോലി,രവീന്ദ്ര ജഡേജ,ജസ്പ്രീത് ബുംറ എന്നിവര്‍ക്കെല്ലാം വിശ്രമം അനുവദിച്ചിരുന്നു. ഇപ്പോഴിതാ ടെസ്റ്റിലും സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ജസ്പ്രീത് ബുംറ,വിരാട് കോലി,റിഷഭ് പന്ത് എന്നിവര്‍ക്ക് ടെസ്റ്റിലും വിശ്രമം നല്‍കാനാണ് ബിസിസി ഐ ആലോചിക്കുന്നതെന്നാണ് വിവരം. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ കളിക്കുന്നത്.

Also Read: T20 World Cup: 'ഒന്നോ രണ്ടോ ഓവറുകള്‍ക്കൊണ്ട് മത്സരം അനുകൂലമാവുമെന്ന് അറിയാമായിരുന്നു'- മിച്ചല്‍

3

ന്യൂസീലന്‍ഡ് പരമ്പരക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്. എവേ മത്സരങ്ങള്‍ക്ക് മുമ്പ് സൂപ്പര്‍ താരങ്ങള്‍ക്ക് ആവിശ്യത്തിന് വിശ്രമം നല്‍കാനാണ് ബിസിസി ഐ തീരുമാനം. റിഷഭ് പന്ത്,വിരാട് കോലി,ജസ്പ്രീത് ബുംറ എന്നിവര്‍ മൂന്ന് ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിക്കുന്നവരാണ്. കൂടാതെ ഐപിഎല്ലിലും വിശ്രമം ഇല്ലാതെ കളിക്കുന്നവരാണിവര്‍. അതിനാല്‍ വിശ്രമം അനിവാര്യമാണ്.

Also Read: T20 World Cup 2021: 'എനിക്ക് തെറ്റുപറ്റിയില്ല, ജയം അവര്‍ പൊരുതി നേടിയത്'- ഓയിന്‍ മോര്‍ഗന്‍

4

കോലി രണ്ടര വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം പ്രകടനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞത്. ഇതിന് ശേഷം ടെസ്റ്റിനിറങ്ങുമ്പോള്‍ കോലിയില്‍ നിന്ന് സെഞ്ച്വറിയില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. അധികം വൈകാതെ ഏകദിന നായകസ്ഥാനത്ത് നിന്നും കോലിയെ മാറ്റി ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്ന നിലയിലേക്ക് മാറ്റും.

Also Read: T20 World Cup 2021: ഫൈനലിലേക്ക് കുതിക്കാന്‍ പാക് നിര, എതിരാളി ഓസീസ്, സമയം, വേദി, സാധ്യതാ 11

5

കോലി ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര കളിക്കാതിരുന്നാല്‍ പകരം ആര് നായകനാവുമെന്ന ചര്‍ച്ചയും സജീവമായി ഉയരുന്നുണ്ട്. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ്. എന്നാല്‍ ടെസ്റ്റ് ഫോര്‍മാറ്റ് മാത്രം കളിക്കുന്ന രഹാനെയെ ടെസ്റ്റ് ക്യാപ്റ്റനാക്കുക പ്രയാസമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ രോഹിത്തിനെ ടെസ്റ്റ് നായകസ്ഥാനത്തേക്കും പരിഗണിക്കണമെന്ന ആവിശ്യവും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

Also Read: IND vs NZ: 'ഇന്ത്യയെ ഐസിസി കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിനാവും', ആശംസിച്ച് ഗവാസ്‌കര്‍

6

കോലിയുടെയും ബുംറയുടെയും റിഷഭിന്റെയും അഭാവം യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള അവസരം ഒരുക്കും.അടുത്ത വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനുണ്ട്. അതിന് മുന്നോടിയായി മികച്ച പ്ലേയിങ് 11 തയ്യാറാക്കുകയാണ് നിലവിലെ ഇന്ത്യന്‍ പരിശീലക സംഘത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. ന്യൂസീലന്‍ഡ് പരമ്പരക്കുള്ള ടീമില്‍ ഇത് മുന്നില്‍ക്കണ്ടുള്ള തയ്യാറെടുപ്പുകള്‍ സെലക്ടര്‍മാര്‍ നടത്തിയിട്ടുമുണ്ട്.

Also Read: IPL 2022: രാജസ്ഥാനുമായി സഞ്ജു ഉടക്കില്‍, അണ്‍ഫോളോ ചെയ്തു, സിഎസ്‌കെയിലേക്കെന്ന് സൂചന

7

റുതുരാജ് ഗെയ്ക് വാദ്,വെങ്കടേഷ് അയ്യര്‍,ഹര്‍ഷല്‍ പട്ടേല്‍,മുഹമ്മദ് സിറാജ് തുടങ്ങിയവര്‍ക്കെല്ലാം ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നല്‍കിയിട്ടുണ്ട്. ഇത്തവണത്തെ ഇന്ത്യയുടെ പിഴവുകള്‍ പരിശോധിച്ച് പുതിയ കരുത്തുറ്റ ടീമിനെ തയ്യാറാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മോശം ഫോമിലുള്ള ഹര്‍ദിക് പാണ്ഡ്യയെ തഴഞ്ഞപ്പോള്‍ പകരക്കാരനായി വെങ്കടേഷ് അയ്യരെ വളര്‍ത്തിക്കൊണ്ടുവരാനാണ് ഇന്ത്യ പദ്ധതിയിടുന്നത്.

Story first published: Thursday, November 11, 2021, 18:00 [IST]
Other articles published on Nov 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+