For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: പാകിസ്താന്റെ 'വില്ലന്‍', ഇന്ത്യയുടെ മരുമകന്‍! ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ചറിയാം

സെമിയില്‍ അലി നിര്‍ണായകമായ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു

ഐസിസിയുടെ ടി20 ലോകപ്പിലെ രണ്ടാം സെമി ഫൈനലില്‍ മുന്‍ ജേതാക്കളായ പാകിസ്താന്‍ ഓസ്‌ട്രേലിയയോടു പരാജയപ്പെട്ടതിനു പിന്നാലെ പാക് പേസര്‍ ഹസന്‍ അലി ആരാധകരെ സംബന്ധിച്ച് വില്ലനായി മാറിയിരിക്കുകയാണ്. കളിയില്‍ നിര്‍ണായകമായ ഒരു ക്യാച്ച് പാഴാക്കിയതോടെയാണ് അലി പലര്‍ക്കും വെറുക്കപ്പെട്ടവനായി തീര്‍ന്നത്. താരത്തിനെതിരേ വിമര്‍ശനങ്ങളും ട്രോളുകളുമെല്ലാം വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ അലിയെ പിന്തുണച്ച് ടീമംഗങ്ങളും മുന്‍ താരങ്ങളുമെല്ലാം രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

സെമിയില്‍ ഓസീസ് വിജയശില്‍പ്പിയായ മാത്യു വേഡിന്റെ ക്യാച്ചായിരുന്നു
ഷഹീന്‍ അഫ്രീഡിയെറിഞ്ഞ 19ാമത്തെ ഓവറില്‍ അലി പാഴാക്കിയത്. ജീവന്‍ തിരിച്ചുകിട്ടിയ വേഡ് അടുത്ത മൂന്നു ബോളുകളും സിക്‌സറിലേക്കു പായിച്ച് ഓസീസിനു ത്രസിപ്പിക്കുന്ന വിജയവും ഫൈനല്‍ ബെര്‍ത്തും സമ്മാനിക്കുകയായിരുന്നു. ഈ മല്‍സരം കഴിഞ്ഞതിനു പിന്നാലെ ഹസന്‍ അലിയുടെ ഭാര്യ സമിയ ആര്‍സുവിന്റെ പേരും സോഷ്യല്‍ മീഡിയകളില്‍ ട്രെന്‍ഡിങായി മാറി. ഇതിനൊരു കാരണം കൂടിയുണ്ട്. പാക് താരം വിവാഹം കഴിച്ചിരിക്കുന്ന സമിയ ഇന്ത്യക്കാരി കൂടിയാണ്. സമിയയെക്കുറിച്ച് കൂടുതലറിയാം.

 2019ല്‍ വിവാഹിതരായി

2019ല്‍ വിവാഹിതരായി

എയറോനോട്ടിക്കല്‍ എഞ്ചിനിയര്‍ കൂടിയായ സമിയയെ 2019ലായിരുന്നു ഹസന്‍ അലി വിവാഹം കഴിക്കുന്നത്. ദുബായില്‍ നടന്ന ചടങ്ങിലായിരുന്നു പാക് താരം സമിയയെ ജീവിതസഖിയാക്കിയത്.
അലിയുടെ ഈ ഇന്ത്യന്‍ ബന്ധം കൊണ്ടു തന്നെ പാകിസ്താനും ഓസ്‌ട്രേലിയയും തമ്മിലുള്ള സെമി ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നും അലി മനപ്പൂര്‍വ്വം ക്യാച്ച് കൈവിടുകയായിരുന്നുവെന്നുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ ആരോപണം ശക്തമാണ്.
ഫീല്‍ഡില്‍ ഹസന്‍ അലിയുടെ മോശം പ്രകടനം കാരണമാണ് പാകിസ്താന്‍ പരാജയപ്പെട്ടത്. ബാബര്‍ ആസമിനെ മാത്രമല്ല പാകിസ്താനെ മുഴുവന്‍ അദ്ദേഹം നിരാശപ്പെടുത്തിയിരിക്കുകയാണ്. ഒത്തുകളി മണക്കുന്നുണ്ട്, കാരണം അലി വിവാഹം കഴിച്ചിരിക്കുന്നത് ഇന്ത്യക്കാരിയായ സമിയ ആര്‍സൂവിനെയാണ് എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

 എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥ

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥ

നിലവില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ഫ്‌ളൈറ്റ് എഞ്ചിനിയറായി ജോലി ചെയ്യുകയാണ് സമിയ ആര്‍സു. ഹരിയാനയിലെ പല്‍വാള്‍ ജില്ലയിലെ ചന്ദേനി ഗ്രാമത്തിലാണ് സമിയ ജനിച്ചത്. ഇവരുടെ പിതാവ് ലിയാഖത്ത് അലി മുന്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ കൂടിയാണ്. ഫരീദാബാദില്‍ നിന്നായിരുന്നു സമിയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി അവരുടെ കുടുംബം ഇവിടെയാണ് താമസിക്കുന്നത്.

 പ്രണയവിവാഹമല്ല

പ്രണയവിവാഹമല്ല

അലിയുടെയും സമിയയുടെയും പ്രണയ വിവാഹമല്ല.വിവാഹത്തിനു ഒരു വര്‍ഷം മുമ്പാണ് ദുബായില്‍ ഒരു സുഹൃത്ത് മുഖേന അലിയും സമിയയും പരിചയപ്പെടുന്നത്. അലി തന്നെയായിരുന്നു വിവാഹത്തിനു മുന്‍കൈയെടുത്തത്. സമിയയെ കണ്ട ശേഷം തന്റെ സഹോദരനോടും മറ്റുള്ളവരുമായി ഇതേക്കുറിച്ച് സംസാരിച്ചതായും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നു അവരെ അറിയിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഹസന്‍ അലി നേരത്തേ വെളിപ്പെടുത്തിയിരുന്നു. കുടുംബത്തില്‍ നിന്നും ഒരു എതിര്‍പ്പുമുണ്ടായില്ലെന്നും ഇതേ തുടര്‍ന്നാണ് വിവാഹവുമായി മുന്നോട്ടു പോയതെന്നും അലി പറഞ്ഞിരുന്നു.

സെമിയില്‍ അലി ബൗളിങിലും ഫ്‌ളോപ്പ്

സെമിയില്‍ അലി ബൗളിങിലും ഫ്‌ളോപ്പ്

ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ മാത്യു വേഡിന്റെ വിലപ്പെട്ട ക്യാച്ച് നഷ്ടപ്പെടുത്തുക മാത്രമല്ല ബൗളിങിലും ഹസന്‍ അലി ഫ്‌ളോപ്പായി മാറി. നാലോവര്‍ ബൗള്‍ ചെയ്ത അദ്ദേഹം 44 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് വീഴ്ത്താനായതിനാല്‍ വലിയ നാണക്കേട് ഒഴിവാക്കാന്‍ അലിക്കു സാധിച്ചു.
അതേസമയം, അഞ്ചു വിക്കറ്റിനായിരുന്നു സെമിയില്‍ പാകിസ്താനെ ഓസ്‌ട്രേലിയ വീഴ്ത്തിയത്. സൂപ്പര്‍ 12ലെ തുടര്‍ച്ചയായ അഞ്ചു മല്‍സരങ്ങളിലും ഗംഭീര വിജയങ്ങളുമായെത്തിയ പാകിസ്താന് ഓസീസിനെതിരേ മറുപടിയില്ലായിരുന്നു. പാകിസ്താന്‍ നല്‍കിയ 177 റണ്‍സെന്ന വിജയലക്ഷ്യം ഒരോവര്‍ ബാക്കിനില്‍ക്കെയാണ് ഓസീസ് മറികടന്നത്. വേഡ് 17 ബോളില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം പുറത്താവാതെ 41 റണ്‍സെടുത്തപ്പോള്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് 31 ബോളില്‍ പുറത്താവാതെ 40 റണ്‍സുമെടുത്തു. വേഡായിരുന്നു കളിയിലെ താരം.

Story first published: Friday, November 12, 2021, 19:53 [IST]
Other articles published on Nov 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+