വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: മനസ്സില്‍ അതായിരുന്നു, ഇറങ്ങിയത് പരിഭ്രമത്തോടെ!- ഓസീസ് ഹീറോ വേഡ്

കളിയില്‍ 17 ബോളില്‍ 41 റണ്‍സ് നേടിയിരുന്നു

ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ രണ്ടാം സെമി ഫൈനലില്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ തന്റെ മനസ്സില്‍ എന്തായിരുന്നുവെന്നു വെളിപ്പെടുത്തിരിക്കുകായണ് ഓസ്‌ട്രേലിയയുടെ ഹീറോയും വിക്കറ്റ് കീപ്പറുമായ മാത്യു വേഡ്. ത്രസിപ്പിക്കുന്ന റണ്‍ചേസിനൊടുവില്‍ ഓസീസ് അഞ്ചു വിക്കറ്റിന്റെ അവിസ്മരണീയ വിജയം കൊയ്തപ്പോള്‍ വേഡായിരുന്നു ടീമിന്റെ അപ്രതീക്ഷിത ഹീറോയായത്. കളിയില്‍ 17 ബോളുകളില്‍ നിന്നും 41 റണ്‍സാണ് അദ്ദേഹം പുറത്താവാതെ നേടിയത്. നാലു വമ്പന്‍ സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കമായിരുന്നു ഇത്. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും വേഡായിരുന്നു.

അപരാജിതമായ ആറാം വിക്കറ്റില്‍ മാര്‍ക്കസ് സ്റ്റോയ്‌സിനും വേഡും ചേര്‍ന്നെുത്ത 81 റണ്‍സായിരുന്നു ഓസീസ് വിജയത്തില്‍ നിര്‍ണായകമായി മാറിയത്. പാകിസ്താനില്‍ നിന്നും കളി തട്ടിയെടുത്തതും ഈ ജോടി തന്നെയായിരുന്നു. പാക് സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡിയെറിഞ്ഞ 19ാം ഓവറില്‍ ഹാട്രിക്ക് സിക്‌സറുകള്‍ പായിച്ചായിരുന്നു വേഡ് ഓസീസിന്റെ വിജയറണ്‍സ് കുറിച്ചത്.

 ഇറങ്ങിയത് പരിഭ്രമത്തോടെ

ഇറങ്ങിയത് പരിഭ്രമത്തോടെ

പാകിസ്താനെതിരേ അല്‍പ്പം പരിഭ്രമത്തോടെയാണ് താന്‍ ബാറ്റ് ചെയ്യാനെത്തിയതെന്നു വേഡ് വെളിപ്പെടുത്തി. ഒരുപക്ഷെ ഓസ്‌ട്രേലിയക്കു വേണ്ടി കളിക്കാന്‍ എനിക്കു ലഭിക്കുന്ന അവസാനത്തെ മല്‍സരമായിരിക്കാം ഇതെന്നു മനസ്സില്‍ ഭയമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വളരെ നന്നായി ബാറ്റ് ചെയ്യണമെന്നും ടീം വിജയിക്കണമെന്നും ആഗ്രഹിച്ചിരുന്നു.
ഞങ്ങളുടെ ടീമില്‍ ഒരുപിടി മികച്ച കളിക്കാരുണ്ട്. അവരോടൊപ്പം ഏറെക്കാലമായി ഞാന്‍ കളിച്ചുകൊണ്ടിരിക്കുകയാണെന്നും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വേഡ് പറഞ്ഞു.

 ഏറെ സന്തുഷ്ടന്‍

ഏറെ സന്തുഷ്ടന്‍

ബാറ്റ്‌സ്മാനെന്ന നിലയില്‍ സ്വയം പുനര്‍നിര്‍മിക്കാന്‍ സെമി ഫൈനലിലെ ഇന്നിങ്‌സോടെ എനിക്കു സാധിച്ചു. ഇതില്‍ ഏറെ സന്തോഷവുമുണ്ട്. കൂടുതല്‍ ആത്മവിശ്വാസത്തോടെ തുടര്‍ന്നും കളിക്കാനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരാനുള്ള കഴിവ് ഇപ്പോഴുമുണ്ടെന്ന ആത്മവിശ്വാസവും ഈ ഇന്നിങ്‌സിലൂടെ ലഭിച്ചതായും വേഡി വ്യക്തമാക്കി.
ബാറ്റിങില്‍ പുതിയൊരു തുടക്കം പോലെയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. പ്രായം കൂടുന്തോറും ഞാന്‍ കണ്ണുകള്‍ കൂടുതല്‍ തുറന്നിരിക്കുകയാണ്. ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി മുതലെടുക്കുകയാണ് ലക്ഷ്യം. ബാറ്റിങില്‍ ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യേണ്ടി വന്നാലും, ക്യാപ്റ്റന്‍സി ലഭിച്ചാലും ഇല്ലെങ്കിലും തന്നെയത് ആശങ്കയിലാക്കുന്നില്ലെന്നും വേഡ് കൂട്ടിച്ചേര്‍ത്തു.

 ഓരോ മല്‍സരവും അവസാനത്തേത് പോലെ

ഓരോ മല്‍സരവും അവസാനത്തേത് പോലെ

ഓസ്‌ട്രേലിയന്‍ ടീമിലേക്കു വരികയും പുറത്താവുകയും ചെയ്തിട്ടുള്ള താരമാണ് വേഡ്. ഓരോ മല്‍സരവും അവസാനത്തേത് എന്ന രീതിയിലാണ് കണക്കാക്കാറുള്ളതെന്നു അദ്ദേഹം പറഞ്ഞു.
ദേശീയ ടീമിന്റെ ജഴ്‌സിയില്‍ എന്റെ അവസാനത്തെ മല്‍സരം എപ്പോഴായിരിക്കുമെന്നറിയില്ല. അതിനാല്‍ തന്നെ ഓരോ കളിയില്‍ ഇറങ്ങുമ്പോഴും ഇത് അവസാനത്തേത് ആയിരിക്കാമെന്ന തരത്തിലാണ് കണക്കാക്കാറുള്ളത്. ക്രിക്കറ്റ് കരിയര്‍ അവസാനിച്ച ശേഷം അവസാനത്തെ മൂന്ന്, നാലു വര്‍ഷങ്ങളിലേക്കു തിരിഞ്ഞുനോക്കിയാല്‍ ഞാന്‍ നടത്തിയ തിരിച്ചുവരവിനെക്കുറിച്ച് എനിക്കു സ്വയം അഭിമാനം തോന്നും. ഇതാദ്യമായിട്ടല്ല ഞാന്‍ ടീമിലേക്കു ശക്തമായി തിരിച്ചുവന്നത്. നാലോ, അഞ്ചോ തവണ എന്നെ ദേശീയ ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഒരുപക്ഷെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ കൂടുതല്‍ തവണ ഒഴിവാക്കപ്പെട്ടതും താനാവാമെന്നും വേഡ് വിശദമാക്കി.

 വേഡിനെ 'രക്ഷിച്ച്' ഹസന്‍ അലി

വേഡിനെ 'രക്ഷിച്ച്' ഹസന്‍ അലി

റണ്‍ചേസില്‍ 19ാമത്തെ ഓവറിലെ മൂന്നാമത്തെ ബോളില്‍ മാത്യു വേഡ് പുറത്താവേണ്ടതായിരുന്നു. പക്ഷെ അദ്ദേഹത്തെ പാക് താരം ഹസന്‍ അലി 'രക്ഷിക്കുകയും' ജീവന്‍ തിരികെ നല്‍കുകയുമായിരുന്നു. 21 റണ്‍സായിരുന്നു വേഡ് അപ്പോള്‍ നേടിയിരുന്നത്.
ഷഹീന്‍ അഫ്രീഡിയുടെ ഓവറില്‍ വേഡിന്റെ ഷോട്ട് ഡീപ്പ് മിഡ് വിക്കറ്റില്‍ ഹസന്‍ അലി കൈവിടുകയായിരുന്നു. റണ്ണിങ് ക്യാച്ചിനായുള്ള താരത്തിന്റെ ശ്രമമാണ് കൈകൡ നിന്നും വഴുതിപ്പോയത്. ഇതിനു വലിയ വിലയും പാകിസ്താനു നല്‍കേണ്ടി വന്നു. അടുത്ത മൂന്നു ബോളുകളും സിക്‌സറിലേക്കു പറത്തി വേഡ് പാകിസ്താന്റെ അന്തകനാവുകയും ചെയ്തു.

Story first published: Friday, November 12, 2021, 14:13 [IST]
Other articles published on Nov 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X